Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവരാണ് ചങ്ക്‌സ്... ടീം ഇന്ത്യയിലെ അടുത്ത സുഹൃത്തുക്കള്‍ രണ്ടു പേര്‍, വെളിപ്പെടുത്തി അക്തര്‍

കറാച്ചി: ക്രിക്കറ്റില്‍ അയര്‍ക്കാരും ബദ്ധവൈരികളുമായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം പോലെ ലോകം ഉറ്റുനോക്കുന്ന മറ്റൊരു മല്‍സരമില്ലെന്നു തന്നെ പറയാം. ലോകകപ്പിലാണ് ഈ ഗ്ലാമര്‍ പോരാട്ടമെങ്കില്‍ അതു ഫൈനലിനെപ്പോലും കടത്തിവെട്ടുമെന്നുറപ്പാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റു പോവുന്നതും കൂടുതല്‍ പേര്‍ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും ഇന്ത്യ- പാക് ത്രില്ലര്‍ തന്നെ.

എന്നാല്‍ പുറമെ നിന്നു കാണുന്നതു പോലെ ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ അത്ര വലിയ ശത്രുതയൊന്നുമിലെന്നതാണ് യാഥാര്‍ഥ്യം. ചില കളിക്കാര്‍ തമ്മില്‍ വളരെ നല്ല സൗഹൃദവുമുണ്ട്. ഇതു ശരിവച്ചു കൊണ്ട് ഇന്ത്യന്‍ ടീമില്‍ തനിക്കു നല്ല സൗഹൃദമുള്ള ചിലരുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. ഹെലോ ആപ്പില്‍ സംസാരിക്കവെയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് മനസ്സ് തുറന്നത്.

യുവിയും ഭാജിയും

രണ്ടു പേരാണ് ഇന്ത്യന്‍ ടീമിലെ തന്റെ അടുത്ത സുഹൃത്തുക്കളെന്നു അക്തര്‍ വെളിപ്പെടുത്തി. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, സ്പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിങ് എന്നിവരുമായാണ് തനിക്കു ഏറ്റവുമധികം അടുപ്പമുള്ളതെന്നും അദ്ദേഹം പറയുന്നു.
അടുത്തിടെ കൊറൊണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ ധനസമാഹരണത്തെ യുവിയും ഭാജിയും പിന്തുണച്ചിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും ഇരുവരും ഏറ്റുവാങ്ങിയിരുന്നു. ഈ സംഭവത്തില്‍ യുവരാജിനെയും ഹര്‍ഭജനെയും പിന്തുണച്ചവരുടെ കൂട്ടത്തില്‍ അക്തറുമുണ്ടായിരുന്നു.

ദ്രാവിഡ് കടുപ്പം

ഇന്ത്യന്‍ ടീമില്‍ താന്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവും വിഷമിച്ച ബാറ്റ്‌സ്മാന്‍ ആരാണെന്നും അക്തര്‍ വെളിപ്പെടുത്തി. ഇതിഹാസ ബാറ്റ്‌സ്മാനായ സച്ചിന്‍ ടെണ്ടുല്‍ക്കറിനേക്കാള്‍ തന്നെ കുഴക്കിയത് മറ്റൊരു ബാറ്റിങ് ജീനിയസായ രാഹുല്‍ ദ്രാവിഡാണെന്നാണ് റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞത്.
തന്റെ ജീവിതകഥ ബോളിവുഡില്‍ സിനിമയായി പുറത്തു വരികയാണെങ്കില്‍ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ മുഖ്യ കഥാപാത്രമാവാനാണ് ആഗ്രഹമെന്നും അക്തര്‍ വെളിപ്പെടുത്തി.

കോച്ചാവാന്‍ തയ്യാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചാവാന്‍ ആഗ്രഹിക്കുന്നതായും അക്തര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമുമായി സഹകരിക്കാന്‍ തയ്യാറാണോയെന്ന ചോദ്യത്തിനു തീര്‍ച്ചയായും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അറിവ് മറ്റുള്ളവരിലേക്കു പകര്‍ന്നു നല്‍കുകയാണ് തന്റെ ജോലി. താന്‍ എന്തോണോ പഠിച്ചത് അതാണ് അറിവ്. ഈ അറിവ് മറ്റുളളവര്‍ക്കു കൂടി പകര്‍ന്നു നല്‍കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ അഗ്രസീവായി പന്തെറിയുന്ന, വേഗമുള്ള പേസര്‍മാരെ വാര്‍ത്തെടുക്കുമെന്നും നിലവിലെ ബൗളര്‍മാരേക്കാള്‍ അവരുടെ പ്രകടനം നിങ്ങളെ രസിപ്പിക്കുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 5, 2020, 12:00 [IST]
Other articles published on May 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+