Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദിക് അഹങ്കരിക്കേണ്ട! സൂപ്പര്‍ ഫിനിഷറായി ഇന്ത്യക്ക് വേറെ 5 പേരുണ്ട്- ആരൊക്കെയെന്നറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക്കിന് പരിമിത ഓവറില്‍ ഫിനിഷര്‍ റോളാണുള്ളത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഹര്‍ദിക്കിന്റെ ഫിനിഷിങ് മികവിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള ഹര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്ലില്‍ കിരീടം ചൂടിച്ചതോടെയാണ് ക്യാപ്റ്റനായി വളര്‍ന്നത്.

ഹര്‍ദിക്കിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ വലിയ മികവ് അവകാശപ്പെടാനാവില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരി മാത്രം. ഫോം വിലയിരുത്തിയാല്‍ ഹര്‍ദിക്കിനെക്കാള്‍ തിളങ്ങാന്‍ ശേഷിയുള്ള വേറെ ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യക്കുണ്ട്. ഇന്ത്യ വേണ്ടവിധം പരിഗണിക്കാത്തവരും അവസരം നല്‍കിയാല്‍ ഹര്‍ദിക്കിനെക്കാള്‍ ഗുണം ചെയ്യാന്‍ സാധ്യതയുള്ളവരുമായ അഞ്ചുപേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം അക്ഷര്‍ പട്ടേലാണ്. രവീന്ദ്ര ജഡേജ പ്ലേയിങ് 11ലേക്കെത്തുമ്പോള്‍ സൈഡ് ബെഞ്ചിലേക്കൊതുക്കപ്പെടുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍. എന്നാല്‍ ടീമില്‍ സ്ഥിരം സ്ഥാനം അര്‍ഹിക്കുന്ന കളിക്കാരിലൊരാളാണ് അക്ഷര്‍ പട്ടേല്‍. സമീപകാലത്തായി അദ്ദേഹത്തിന്റെ ബാറ്റിങ് മെച്ചപ്പെട്ടിട്ടുണ്ട്. ഇക്കോണമി കാത്ത് പന്തെറിയാനും കൂട്ടുകെട്ട് പൊളിക്കാനും മിടുക്കനാണ്. ഫിനിഷര്‍ റോളിലും തിളങ്ങാനുള്ള ശേഷിയുണ്ട്.

പക്ഷെ ഇന്ത്യ ആവശ്യത്തിന് പിന്തുണ അക്ഷറിന് നല്‍കുന്നില്ല. കൂടുതല്‍ അവസരം നല്‍കിയാല്‍ ഇന്ത്യയുടെ മികച്ച ഫിനിഷറായി മാറാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ശിവം ദുബെയാണ് മറ്റൊരു താരം. ഫിനിഷര്‍ റോളില്‍ ഇന്ത്യക്ക് പിന്തുണക്കാവുന്ന താരമാണ് ദുബെ. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ദുബെ നേരത്തെ ഇന്ത്യക്കായി കളിച്ചിരുന്നു. മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്തായ അദ്ദേഹം ഇപ്പോള്‍ സിഎസ്‌കെയ്‌ക്കൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തി മികവുകാട്ടിയിരിക്കുകയാണ്.

shivam dube

ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള ദുബെ സ്പിന്നര്‍മാരെ നന്നായി നേരിടുന്നവനാണ്. അനായാസം സിക്‌സര്‍ പറത്താന്‍ കഴിവുള്ള ദുബെയെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിച്ച് കൂടുതല്‍ അവസരം നല്‍കിയാല്‍ മുതല്‍ക്കൂട്ടായി മാറിയേക്കും. ദീപക് ഹൂഡയാണ് മറ്റൊരാള്‍. സമീപകാലത്തായി മോശം ഫോമിലാണെങ്കിലും എഴുതിത്തള്ളാന്‍ സാധിക്കുന്ന താരമല്ല ഹൂഡ. ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ പ്രതിഭയുള്ള ഹൂഡ പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ്.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും തിരിച്ചുവരവിന് അവസരം നല്‍കേണ്ട താരമാണ് ഹൂഡയെന്ന് പറയാം. വിജയ് ശങ്കറിനെയും ഇന്ത്യക്ക് ഫിനിഷറായി പരിഗണിക്കാം. 2019ലെ ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായിഡുവിനെ മറികടന്ന് ഇന്ത്യന്‍ ടീമിലിടം നേടിയതോടെ വില്ലന്‍ പരിവേഷം ലഭിച്ച കളിക്കാരനാണ് വിജയ് ശങ്കര്‍. കഴിവുകെട്ടവനെന്ന് വിമര്‍ശിച്ചവരെക്കൊണ്ടുതന്നെ ഇപ്പോള്‍ അദ്ദേഹം കൈയടിപ്പിക്കുകയാണ്. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം തിളങ്ങിയിരുന്നു.

പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനുള്ള കഴിവുണ്ട്. ടി20യില്‍ തല്ലുകൊള്ളിയാവാന്‍ സാധ്യതയുണ്ടെങ്കിലും ഏകദിനത്തില്‍ ടീമിന് കരുത്തുപകരാന്‍ വിജയിക്ക് ശേഷിയുണ്ട്. തിരിച്ചുവരവിനുള്ള അവസരം അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്ന് പറയാം. തമിഴ്‌നാടിന്റെ നായകനായി ആഭ്യന്തര ക്രിക്കറ്റിലും താരം മികവുകാട്ടിയിട്ടുണ്ട്.

ഇന്ത്യ ഒരവസരം പോലും നല്‍കാതെ തഴയുന്ന രാഹുല്‍ തെവാത്തിയയാണ് മറ്റൊരാള്‍. സ്പിന്‍ ഓള്‍റൗണ്ടറായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. നിലയുറപ്പിക്കാന്‍ അധികം പന്തുകള്‍ ആവശ്യമില്ലാത്ത താരമാണ് തെവാത്തിയ. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ പ്രത്യേക കഴിവുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ പിന്തുണക്കേണ്ടവരിലൊരാളാണ് തെവാത്തിയ. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യ അദ്ദേഹത്തെ പരിഗണിക്കുന്നതില്‍ വലിയ താല്‍പര്യം കാട്ടുന്നില്ല.

ഒരു തവണ ഇന്ത്യന്‍ ടീമിലേക്ക് വിളി നല്‍കിയെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നത്തിന്റെ പേരില്‍ തഴയപ്പെട്ടു. പിന്നീട് ഒരിക്കല്‍ പോലും അവസരം ലഭിച്ചില്ല. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിശ്വസ്തനായ ഫിനിഷറാണ് തെവാത്തിയ. ഓള്‍റൗണ്ടറല്ലെങ്കിലും ഫിനിഷര്‍ റോളില്‍ ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ വൈകാതെ റിങ്കു സിങ് എത്താനും സാധ്യതയുണ്ട്.

Story first published: Sunday, July 2, 2023, 15:58 [IST]
Other articles published on Jul 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+