Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2013ല്‍ എമര്‍ജിങ് ഏഷ്യാ കപ്പില്‍ തിളങ്ങി, ഇന്ന് സൂപ്പര്‍ താരങ്ങള്‍! ഇന്ത്യക്കാരിവരാണ്

എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ എ ടീമും പാകിസ്താന്‍ എ ടീമും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഇന്ത്യ കപ്പിലേക്കെത്തിയാലും ഇല്ലെങ്കിലും ഇന്ത്യയുടെ ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന ചില താരങ്ങള്‍ ഇത്തവണത്തെ എമര്‍ജിങ് ഏഷ്യാ കപ്പിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്. നായകന്‍ യഷ് ധുല്‍, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, സായ് സുദര്‍ശന്‍, നിശാന്ത് സിന്ദു, ദ്രുവ് ജുറേല്‍ എന്നിവരെല്ലാം ഭാവിയില്‍ ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയുള്ള താരങ്ങളാണ്.

2027ലെ ഏകദിന ലോകകപ്പിന് മുമ്പായി ഇവരില്‍ പലരും ഇന്ത്യയുടെ സീനിയര്‍ ടീമിനൊപ്പം കളിച്ചേക്കും. ചരിത്രത്തിലേക്ക് തിരിഞ്ഞു നടക്കുമ്പോള്‍ എമര്‍ജിങ് ഏഷ്യാ കപ്പില്‍ തിളങ്ങുകയും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്ത ചില താരങ്ങളുണ്ട്. 2013ലെ എമര്‍ജിങ് ഏഷ്യാ കപ്പില്‍ കൈയടി നേടുകയും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി മാറുകയും ഇന്ന് ഇന്ത്യയുടെ സീനിയര്‍ ടീമിനൊപ്പം കസറുകയും ചെയ്യുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ 360 ഡിഗ്രി താരമെന്ന നിലയിലാണ് കൈയടി നേടുന്നത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ സൂര്യക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ടി20യിലാണ് സൂര്യ കൂടുതല്‍ മിന്നിക്കുന്നത്. ഐപിഎല്ലില്‍ ഏറെ നാളായി കസറുന്ന താരം ഇന്ത്യന്‍ ടീമിലേക്കെത്തിയത് അല്‍പ്പം വൈകിയാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടി20 താരമാണ് സൂര്യകുമാര്‍.

2013ലെ എമര്‍ജിങ് ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സൂര്യക്കായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 109 റണ്‍സ് നേടിയ സൂര്യ ബൗളിങ്ങിലും മികവുകാട്ടി. അന്ന് ബാബര്‍ ആസം, ഉന്മുക് ചന്ദ് തുടങ്ങിയവരെല്ലാം ടൂര്‍ണമെന്റിലുണ്ടായിരുന്നു. എമര്‍ജിങ് ഏഷ്യാ കപ്പില്‍ തിളങ്ങിയ സൂര്യ ഇത്തവണ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുമുണ്ടാവും. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നട്ടെല്ലായിരിക്കും സൂര്യ. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ് അദ്ദേഹം.

suryakumar yadav

രണ്ടാമത്തെ താരം കെ എല്‍ രാഹുലാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സൂപ്പര്‍ താരമാണ് രാഹുല്‍. 2013ലെ എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി അഞ്ച് മത്സരത്തില്‍ നിന്ന് 321 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ന് ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമൊപ്പം സ്ഥാനം ലഭിക്കുന്ന താരമാണ് രാഹുല്‍. പരിക്കിനെത്തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് രാഹുലുള്ളത്.

ഏഷ്യാ കപ്പിന് മുമ്പായി രാഹുല്‍ ഫോം കണ്ടെത്തി തിരിച്ചെത്തുമെന്നാണ് വിവരം. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയുടെ നെടുന്തൂണായി രാഹുലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ആഭ്യന്തര ക്രിക്കറ്റിലും മികച്ച ബാറ്റിങ് റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് കെ എല്‍ രാഹുലെന്ന് പറയാം.

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മറ്റൊരാള്‍. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ. അതിവേഗത്തില്‍ പന്തെറിയാന്‍ ശേഷിയുള്ള ബുംറക്ക് അന്ന് വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. ബുംറയുടെ ബൗളിങ് ആക്ഷനായിരുന്നു എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ ബുംറക്ക് വലിയ മികവു കാട്ടാനായില്ല. ഇന്ന് ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമാണ് ബുംറ. മൂന്ന് ഫോര്‍മാറ്റിലും ബുംറയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം ശക്തമാണ്.

നിലവില്‍ പരിക്കേറ്റ് ബുംറ ടീമിന് പുറത്താണ്. ഏഷ്യാ കപ്പിന് മുന്നോടിയായി ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഏകദിന ലോകകപ്പില്‍ ബുംറയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ പേസറാണ് ബുംറ.

Story first published: Sunday, July 23, 2023, 15:31 [IST]
Other articles published on Jul 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+