For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ഇവര്‍ക്കു മാന്‍ഡ്രേക്ക്! ക്യാപ്റ്റനായതോടെ കഷ്ടകാലം, ഒരാള്‍ ടീമിന് പുറത്ത്

ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സിയെന്നത് ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെയാണ്. ശരിയായ താരമാണ് നായകസ്ഥാനത്തേക്കു വരുന്നതെങ്കില്‍ അയാള്‍ക്കു വലിയ വിജയങ്ങളിലേക്കും നേട്ടങ്ങളിലേക്കും സ്വന്തം ടീമിനെ നയിക്കാന്‍ കഴിയും. എന്നാല്‍ തെറ്റായ താരത്തിനാണ് ക്യാപ്റ്റന്‍സി ലഭിക്കുന്നതെങ്കില്‍ അതു ടീമിനു വലിയ തിരിച്ചടികളായിരിക്കും സമ്മാനിക്കുക. അതോടൊപ്പം നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരുന്ന ചില താരങ്ങളുടെ പ്രകടനം താഴേക്കു പോവാന്‍ ഇടയാക്കുകയും ചെയ്യും.

ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ 2021ല്‍ യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷമാണ് നേതൃനിരയില്‍ ആദ്യത്തെ മാറ്റം സംഭവിച്ചത്. ടൂര്‍ണമെന്റിനു ശേഷം വിരാട് കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുകയായിരുന്നു. ഇതോടെ അന്നു വൈസ് ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ പകരക്കാരനായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു.

SHIKHAR DHAWAN

ഏകദിനത്തില്‍ നായകസ്ഥാനത്തു കോലി തുടരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബിസിസിഐ അദ്ദേഹത്തെ പുറത്താക്കി രോഹിത്തിനെ ക്യാപ്റ്റനാക്കിയത് വലിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കി. വൈകാതെ തന്നെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി കോലി രാജിവയ്ക്കുകയായിരുന്നു. ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും ഹിറ്റ്മാന്‍ ഇന്ത്യയുടെ സ്ഥിരം നായകനായി മാറി.

രോഹിത് ക്യാപ്റ്റനായതിനു ശേഷം ഒരുപാട് താരങ്ങള്‍ കരിയറില്‍ ഉയരങ്ങളിലേക്കു കുതിച്ചതായി നമുക്കു കാണാന്‍ സാധിക്കും. അതുപോലെ തന്നെ ചില കളിക്കാരുടെ കരിയറിനെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി ബാധിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം സ്ഥിരം നായകനായതിനു ശേഷം പ്രകടനത്തില്‍ വലിയ ഇടിവ് സംഭവിക്കുകയും പുറത്താവുകയും ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കു ശേഷം തിരിച്ചടി നേരിട്ട ആദ്യത്തെ താരം. അഗ്രസീവ് ബാറ്ററും ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള താരവുമാണ് അദ്ദേഹം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ ഏറ്റവും മികച്ച ഓപ്പണിങ് പങ്കാളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ധവാന്‍. മാത്രമല്ല കളിക്കളത്തിനു പുറത്ത് ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

നിരവധി വലിയ സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ ഹിറ്റ്മാനും ആരാധകര്‍ ഗബ്ബാറെന്നു വിശേഷിപ്പിക്കുന്ന ധവാനും പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. പക്ഷെ രോഹിത് ഇന്ത്യയുടെ സ്ഥിരം നായകനായ ശേഷം ധവാന്റെ പ്രകടനത്തില്‍ വലിയ ഇടിവ് സംഭവിക്കുകയായിരുന്നു. പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതെ അദ്ദേഹം ടീമിനു ബാധ്യതയായി മാറുകയും ചെയ്തു. പിന്നീട് ടീമിനു പുറത്തായ ധവാന്‍ നിലവില്‍ ഒരു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗവുമല്ല.

YUZVENDRA CHAHAL

സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വന്ദ്രേ ചഹലാണ് രോഹിത് ക്യാപ്റ്റനായതിനു ശേഷം കരിയറില്‍ വലിയ തിരിച്ചടിയുണ്ടായ രണ്ടാമത്തെ താരം. നേരത്തേ വിരാട് കോലി കോലി നായകനായിരിക്കെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ നിര്‍ണായക താരമായിരുന്നു അദ്ദേഹം.

പക്ഷെ കോലി മാറി രോഹിത് നായകസ്ഥാനത്തേക്കു വന്നതോടെ ചഹലിന്റെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ല. ബൗളിങില്‍ പഴയ മൂര്‍ച്ച നഷ്ടമായ ചഹല്‍ വിക്കറ്റുകളെടുക്കാനും ഇപ്പോള്‍ പാടുപെടുകയാണ്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ വേദിയായ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ചഹല്‍. ടി20 ഫോര്‍മാറ്റിലെ വളരെ അപകടകാരിയായ ബൗളറായിരുന്നിട്ടും ലോകകപ്പിലെ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിനു അവസരം നല്‍കാന്‍ നായകന്‍ രോഹിത് തയ്യാറായില്ല. ഒടുവില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങി ഇന്ത്യ പുറത്തായപ്പോള്‍ ചഹലിനെ തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Story first published: Sunday, July 30, 2023, 17:19 [IST]
Other articles published on Jul 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+