For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെലക്ടര്‍മാര്‍ കണ്ണടച്ചു, 2023ല്‍ ഒതുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ? നിര്‍ഭാഗ്യവാന്മാരിതാ

2023 പടിയിറങ്ങാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. മനോഹരമായ ക്രിക്കറ്റ് ഓര്‍മകള്‍ നല്‍കിയാണ് ഈ വര്‍ഷം വിട പറയാനൊരുങ്ങുന്നത്. ഏകദിന ലോകകപ്പിന്റെ ആവേശമടക്കം ഈ വര്‍ഷം കണ്ടു. പല യുവതാരങ്ങളുടെ ഉദയവും പല സീനിയര്‍ താരങ്ങളുടെ അസ്തമയവും ഈ വര്‍ഷം കണ്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോള്‍ നിരാശയുണ്ടാക്കുന്ന വര്‍ഷമാണിത്. ഇന്ത്യ ആതിഥേയരായ ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ സാധിക്കാതെ പോയതാണ് ആ വലിയ നിരാശ.

ഈ വര്‍ഷം ഇന്ത്യ ആരാധകരുടെ പ്രിയങ്കരന്മാരായ ചില താരങ്ങളെ പൂര്‍ണ്ണമായും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതും കാണാനായി. ഇത്തരത്തില്‍ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പൂര്‍ണ്ണമായും തഴഞ്ഞ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ശിഖര്‍ ധവാനാണ്. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ളവനാണ്. എന്നാല്‍ ഇന്ത്യ ഈ വര്‍ഷം ധവാന് കാര്യമായ പിന്തുണ നല്‍കിയില്ല.

ഏകദിന ലോകകപ്പിലടക്കം കളിക്കണമെന്ന ആഗ്രഹം ധവാന്‍ തുറന്ന് പറഞ്ഞതാണ്. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ധവാന് അവസരം നല്‍കിയിട്ടില്ല. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാന് ഇനിയൊരു തിരിച്ചുവരവും സാധ്യമല്ല. ഇന്ത്യന്‍ ടീമില്‍ അര്‍ഹിച്ച വിരമിക്കല്‍ മത്സരം ധവാന് ലഭിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനെന്ന നിലയില്‍ ധവാന്‍ സജീവമാണ്. അടുത്ത സീസണിലും അദ്ദേഹം ഐപിഎല്‍ കളിക്കും.

രണ്ടാമത്തെ താരം ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യയുടെ നിര്‍ണ്ണായക താരമായി തിളങ്ങുന്ന സമയത്താണ് ഭുവനേശ്വര്‍ കുമാറിനെ പരിക്ക് വേട്ടയാടുന്നത്. ഇന്ത്യയുടെ സ്വിങ് പേസറായ ഭുവനേശ്വര്‍ കുമാറിന് തിരിച്ചുവന്ന ശേഷം വലിയ പിന്തുണ ലഭിച്ചില്ല. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ഭുവനേശ്വര്‍ കുമാറിനെ പിന്തുണക്കാന്‍ ആളുണ്ടായില്ല. ഇപ്പോള്‍ പൂര്‍ണ്ണമായും താരം തഴയപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം താരം സജീവമാണ്.

umran malik

ഭുവിക്ക് ഇനിയും മൂന്ന് വര്‍ഷമെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം ഭാവിയുണ്ടായിരുന്നു. എന്നാല്‍ അര്‍ഹിച്ച പിന്തുണ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും നല്‍കിയില്ല. ഉമ്രാന്‍ മാലിക്കാണ് മറ്റൊരാള്‍. ഇന്ത്യയുടെ യുവ പേസറായ ഉമ്രാന്‍ അതിവേഗ പേസുകൊണ്ടാണ് എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്തത്. ഐപിഎല്ലിലൂടെ വളര്‍ന്ന താരത്തിന് ഇന്ത്യ കുറച്ച് അവസരം നല്‍കിയെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണമായും തഴഞ്ഞ അവസ്ഥയാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ഉമ്രാനുള്ളത്.

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഉമ്രാനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇപ്പോള്‍ ഇന്ത്യയുടെ ടീം പദ്ധതികള്‍ക്ക് പുറത്താണ് ഉമ്രാന്റെ സ്ഥാനം. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിവുള്ള താരമാണ് ഉമ്രാന്‍. പക്ഷെ ടീം മാനേജ്‌മെന്റ് പിന്തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സ്പിന്‍ ഓള്‍റൗണ്ടറായ ജയന്ത് യാദവാണ് മറ്റൊരാള്‍. ഇന്ത്യ ടെസ്റ്റില്‍ ഉപയോഗിച്ചിരുന്ന താരമാണ് ജയന്ത്. ഏകദിനത്തിലും അദ്ദേഹം കളിച്ചു.

എന്നാല്‍ 2023ല്‍ ഒരു അവസരം പോലും നല്‍കിയില്ല. ഇനി അവസരം ലഭിക്കാനും വിരളമായ സാധ്യതയാണുള്ളത്. ജയന്ത് ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. വെങ്കടേഷ് അയ്യരാണ് മറ്റൊരാള്‍. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഇന്ത്യ വളര്‍ത്താന്‍ ശ്രമിച്ച താരമാണ് വെങ്കടേഷ് അയ്യര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ വെങ്കടേഷ് ഇപ്പോള്‍ പൂര്‍ണ്ണമായും തഴയപ്പെട്ടിരിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പ് തിരിച്ചുവരവ് താരത്തെ സംബന്ധിച്ച് പ്രയാസമായിരിക്കുമെന്നുറപ്പാണ്.

Story first published: Friday, December 29, 2023, 15:46 [IST]
Other articles published on Dec 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+