Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയില്‍ നിന്ന് എ ടീമിലേക്ക്... ധവാന് ഇതു സുവര്‍ണാവസരം, കസറിയാല്‍ കൊള്ളാം

ദില്ലി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറായ ശിഖര്‍ ധവാന് ഇപ്പോള്‍ സമയം അത്ര നല്ലതല്ല. ലോകകപ്പിനിടെ പരിക്കു കാരണം പാതി വഴിയില്‍ വച്ചു നാട്ടിലേക്കു മടങ്ങേണ്ടി വന്ന ശേഷം ധവാന് പഴയ ധവാനാവാന്‍ കഴിഞ്ഞിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ താരം ടീമില്‍ തിരിച്ചെത്തിയെങ്കിലും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്.

ഇപ്പോഴിതാ ഇന്ത്യന്‍ എ ടീമില്‍ നിന്നും ധവാന് വിളി വന്നിരിക്കുകയാണ്. പകരക്കാരനായാണ് താരത്തെ ടീമിലേക്കു വിളിച്ചിരിക്കുന്നത്. തന്റെ പഴയ ഫോം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരമാണ് ഇതോടെ ധവാനു ലഭിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ കളിക്കും

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ കളിക്കും

ദക്ഷിണാഫ്രിക്കന്‍ എ ടീം ഇപ്പോള്‍ ഇന്ത്യന്‍ പര്യടനത്തിലാണ്. അവര്‍ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ മൂന്നും നാലും മല്‍സരങ്ങള്‍ക്കുള്ള ടീമിലാണ് ധവാനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന്റെ പകരക്കാരനായാണ് താരം എ ടീമില്‍ ഇടം പിടിച്ചത്.
തിരുവനന്തപുരം കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയം കൊയ്തിരുന്നു.

വിന്‍ഡീസിനെതിരേ ഫ്‌ളോപ്പ്

വിന്‍ഡീസിനെതിരേ ഫ്‌ളോപ്പ്

വിന്‍ഡീസിനെതിരേയുള്ള ഏകദിന, ടി20 പരമ്പരകളില്‍ ധവാന്‍ ഫ്‌ളോപ്പായിരുന്നു. ഒരു ഫിഫ്റ്റി പോലും കരീബിയന്‍ മണ്ണില്‍ നേടാനാവാതെയാണ് താരം മടങ്ങിയെത്തിയത്. മൂന്നു ടി20കളും രണ്ടു ഏകദിനങ്ങളും കളിച്ച ധവാന്‍ ആകെ നേടിയത് 65 റണ്‍സാണ്.
1, 23, 3, 2, 36 എന്നിങ്ങനെയായിരുന്നു ടി20, ഏകദിന പരമ്പരകളില്‍ ധവാന്റെ സ്‌കോറുകള്‍.

തയ്യാറെടുപ്പിന് അവസരം

തയ്യാറെടുപ്പിന് അവസരം

അടുത്ത മാസം ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ ടീം ഇന്ത്യന്‍ പര്യടനത്തിനെത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പരമ്പരയില്‍ ധവാനെയു ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരമ്പരയ്ക്കുള്ള തയ്യാറെടുപ്പായാണ് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേയുള്ള പരമ്പരയിലെ രണ്ടു മല്‍സരങ്ങളെ താരം നോക്കിക്കാണുന്നത്.

കൈവിരലിനു പരിക്കേറ്റു

കൈവിരലിനു പരിക്കേറ്റു

ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയാണ് ധവാന്റെ കൈവിരലിനു പൊട്ടലേറ്റത്. ഇതേ തുടര്‍ന്നു ലോകകപ്പിനിടെ അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കവെയാണ് പരിക്ക് ധവാന് വില്ലനായെത്തിയത്. ഓസ്‌ട്രേലിയക്കെതിരേ താരം 117 റണ്‍സ് നേടിയിരുന്നു.

Story first published: Saturday, August 31, 2019, 12:31 [IST]
Other articles published on Aug 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+