Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ വര്‍ഷം കളി നിര്‍ത്തും? ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍! ഇവര്‍ക്കു വിടവാങ്ങല്‍ മല്‍സരം നല്‍കൂ

ഇന്ത്യന്‍ ക്രിക്കറ്റിലെ ചില സൂപ്പര്‍ താരങ്ങള്‍ ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാനിടയുണ്ട്. ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായതും പ്രായവുമാണ് ഇവരെ കളി മതിയാക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. നേരത്തേ വിവിധ ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയ ചില കളിക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ ഈ വര്‍ഷം വിരമിക്കുകയാണെങ്കില്‍ ദേശീയ ടീമിനോടൊപ്പം വിടവാങ്ങല്‍ മല്‍സരം ഇവര്‍ അര്‍ഹിക്കുകയും ചെയ്യുന്നു.

നേരത്തേ പല വമ്പന്‍ താരങ്ങള്‍ക്കും ഇന്ത്യ ഈ തരത്തില്‍ വിടവാങ്ങല്‍ മല്‍സരങ്ങള്‍ നല്‍കിയിട്ടില്ലെന്നു കാണാം. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു പോലും വിടവാങ്ങല്‍ മല്‍സരം ഇന്ത്യ നല്‍കിയില്ല. അവസാനമായി ഈ ഭാഗ്യമുണ്ടായത് മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയ്ക്കായിരുന്നു. ഈ വര്‍ഷം വിടവാങ്ങല്‍ അര്‍ഹിക്കുന്ന ഇന്ത്യയുടെ ചില സൂപ്പര്‍ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

SHIKHAR DHAWAN

മുന്‍ ഇടംകൈയന്‍ ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ ശിഖര്‍ ധവാനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഒരു സമയത്തു ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ആരാധകര്‍ ഗബ്ബാറെന്നു വിശേഷിപ്പിക്കുന്ന അദ്ദേഹം. എന്നാല്‍ പിന്നീട് ഓരോ ഫോര്‍മാറ്റുകളിലും പതിയെ സ്ഥാനം നഷ്ടപ്പെട്ടു കൊണ്ടിരുന്ന ധവാന്‍ ഏറ്റവും അവസാനം ഏകദിന ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു. പിന്നീടൊരിക്കലും അദ്ദേഹത്തിനു ദേശീയ ടീമിലേക്കു മടങ്ങിവരാനുമായിട്ടില്ല.

കുറച്ച് മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള അവസരം കൂടി ധവാനു ലഭിച്ചിട്ടുണ്ട്. രോഹിത് ശര്‍മ- ധവാന്‍ ഓപ്പണിങ് ജോടി ഏകദിനത്തിലെ എക്കാലത്തെയും ബെസ്റ്റുകളില്‍ ഒന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് ധവാന്‍.

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പില്‍ ധവാന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി ശുഭ്മന്‍ ഗില്ലില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

മുന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് ഈ വര്‍ഷം വിരമിച്ചാല്‍ യാത്രയയപ്പ് മല്‍സരം അര്‍ഹിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ ടീമില്‍ നിന്നും പുറത്തായ ശേഷം മടങ്ങിവരികയും തുടര്‍ന്നും അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. പക്ഷെ ഈ തരത്തില്‍ ഒരവസരം പോലും ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനാണ് ഇഷാന്‍.

ISHANT SHARMA

ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതു മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചും കഠിനാധ്വാനം ചെയ്തും മടങ്ങിവരവിനായി അദ്ദേഹം തീവ്ര പ്രയത്നത്തിലാണ്. പക്ഷെ ഇഷാനെ സെലക്ടര്‍മാര്‍ ഒരിക്കല്‍പ്പോലും പരിഗണിച്ചില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അധികം ആയുസുണ്ടായില്ലെങ്കിലും ടെസ്റ്റില്‍ ദീര്‍ഘകാലം ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ഇഷാന്ത്. നാട്ടിലും വിദേശത്തും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചതും അദ്ദേഹമായിരുന്നു.

പക്ഷെ നിരവധി പുതിയ ഫാസ്റ്റ് ബൗളര്‍മാര്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നതോടെ ഇഷാന്ത് ഇനിയൊരു മടങ്ങിവരവ് പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ ഈ വര്‍ഷം വിരമിച്ചാല്‍ ഒരു വിടവാങ്ങല്‍ ടെസ്റ്റ് മല്‍സരം അദ്ദേഹത്തിനു ഇന്ത്യ നല്‍കുന്നത് തീര്‍ച്ചയായും നല്ലതായിരിക്കും.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ് വിടവാങ്ങല്‍ മല്‍സരം അര്‍ഹിക്കുന്ന മൂന്നാമത്തെയാള്‍. നിലവില്‍ ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ ഭാഗമല്ല ഡിക്കെ. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് അദ്ദേഹം അവസാനമായി ടീമിനു വേണ്ടി കളിച്ചത്. ഈ ടൂര്‍ണമെന്റില്‍ ക്ലിക്കാവാന്‍ കഴിയാതെ പോയതോടെ ഒഴിവാക്കപ്പെട്ട ഡിക്കെ പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടില്ല. ഇനി ദേശീയ ടീമിലേക്കു അദ്ദേഹത്തെ തിരികെ വിളിക്കാനും സാധ്യതയില്ല.

Story first published: Saturday, January 20, 2024, 19:01 [IST]
Other articles published on Jan 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+