For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു കാലത്ത് ഹീറോസ്, ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്ത്! ഇനി ഇവര്‍ക്ക് തിരിച്ചുവരവില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പൊളിച്ചെഴുത്തിന്റെ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളുടെയും ചീട്ടുകീറിയേക്കും. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്. പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തുപോകുന്ന പല സീനിയേഴ്‌സിനും തിരിച്ചുവരവ് കടുപ്പമായിരിക്കുകയാണ്.

ഒരു കാലത്ത് ഇന്ത്യയുടെ പ്രധാന താരങ്ങളായിരുന്ന പല സീനിയേഴ്‌സിനും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാത്ത തരത്തില്‍ സീറ്റ് നഷ്ടമായിരിക്കുകയാണ്. തിരിച്ചുവരവ് സാധ്യമാകാത്ത തരത്തിലാണ് ഇവരില്‍ പലരും ടീമിന് പുറത്തായിരിക്കുന്നത്. ഇത്തരത്തില്‍ ഇനി ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാന്‍ സാധ്യതയില്ലാത്ത സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം ശിഖര്‍ ധവാനാണ്. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണറായിരുന്നു ധവാന്‍. എന്നാല്‍ ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്താണ്.

167 മത്സരത്തില്‍ നിന്ന് 6793 റണ്‍സാണ് ധവാന്റെ സമ്പാദ്യം. ഏകദിനത്തിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരിലെ ടോപ് 10ല്‍ ഉള്‍പ്പെടുന്നവനാണ് അദ്ദേഹം. 2015-2019വരെ ഇന്ത്യന്‍ ടീമിലെ പ്രധാന താരമായിരുന്ന അദ്ദേഹം 2022 ഡിസംബര്‍ 10നാണ് അവസാനമായി ഏകദിന ഫോര്‍മാറ്റില്‍ കളിച്ചത്.

ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കണമെന്നായിരുന്നു ധവാന്റെ ആഗ്രഹം. എന്നാല്‍ അതിനുള്ള അവസരമില്ല. ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ധവാന്‍ ഇടം പ്രതീക്ഷിച്ചെങ്കിലും അതും ലഭിച്ചില്ല. ഇനിയൊരു തിരിച്ചുവരവ് ധവാന് ഉണ്ടാവില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ശിഖര്‍ ധവാന്‍. പക്ഷെ ഇന്ത്യക്ക് മികച്ച യുവ ഓപ്പണര്‍മാരുള്ളതിനാല്‍ ധവാന് ഇനി തിരിച്ചുവരവ് അസാധ്യമായിരിക്കുകയാണ്.

bhuvneshwar kumar

രണ്ടാമത്തെ താരം ഭുവനേശ്വര്‍ കുമാറാണ്. ഇന്ത്യയുടെ പേസ് ബൗളറായിരുന്ന ഭുവനേശ്വര്‍ കുമാര്‍ സ്വിങ് ബൗളിങ്ങിലൂടെയാണ് എതിരാളികളെ വിറപ്പിച്ചിരുന്നത്. അതിവേഗ പേസറല്ലെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഭുവി മികവ് കാട്ടിയിരുന്നു.21 ടെസ്റ്റും 121 ഏകദിനവും 87 ടി20യും അദ്ദേഹം ഇന്ത്യക്കായി കളിച്ചു. 2022 നവംബര്‍ 22ന് ശേഷം ഇന്ത്യക്കായി ഒരു മത്സരം പോലും ഭുവനേശ്വര്‍ കുമാര്‍ കളിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിന് സ്ഥാനമില്ല.

കഴിഞ്ഞിടെ തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്നത് അദ്ദേഹം നീക്കിയിരുന്നു. ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനിയൊരു തിരിച്ചുവരവ് ഭുവിക്ക് സാധ്യമല്ല. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹം കളി തുടരുമോയെന്നത് കാത്തിരുന്ന് കാണാം. മൂന്നാമത്തെ താരം ഇഷാന്ത് ശര്‍മയാണ്. ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരിലൊരാളായ ഇഷാന്ത് ടെസ്റ്റിലാണ് പ്രധാനമായും ശോഭിച്ചത്. 2021 നവംബര്‍ 29ന് ശേഷം ഇന്ത്യക്കായി ഒരു മത്സരം പോലും അദ്ദേഹം കളിച്ചിട്ടില്ല.

മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ താരങ്ങളെയെല്ലാം ഇന്ത്യ ടെസ്റ്റില്‍ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇഷാന്തിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് പറയാം. നാലാമത്തെ താരം ദിനേഷ് കാര്‍ത്തികാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കരിയര്‍ അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്ന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയും അവസാന ടി20 ലോകകപ്പ് കളിക്കുകയും ചെയ്ത താരമാണ് കാര്‍ത്തിക്.

എന്നാല്‍ ഇപ്പോള്‍ ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവ് കാര്‍ത്തികിനെ സംബന്ധിച്ച് അസാധ്യമാണ്. കമന്റേറ്റര്‍ റോളിലേക്ക് വീണ്ടും കാര്‍ത്തിക് തിരിച്ചെത്തിയിട്ടുണ്ട്. വൃദ്ധിമാന്‍ സാഹയാണ് അഞ്ചാമന്‍. ഇനിയൊരു മടങ്ങിവരവ് സാഹയെ സംബന്ധിച്ച് പ്രയാസമാണ്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, കെ എസ് ഭരത് എന്നിവരെല്ലാം ഉള്ളതിനാല്‍ സാഹ മടങ്ങിവരവ് സ്വപ്‌നം കണ്ടിട്ടും കാര്യമില്ല.

Story first published: Thursday, August 10, 2023, 15:32 [IST]
Other articles published on Aug 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+