Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന്റെ നോട്ടം ടി20 ലോകകപ്പോ? എന്തൊരടി, ഐപിഎല്ലില്‍ എതിര്‍ ടീം ജാഗ്രതൈ

ടീം ഇന്ത്യക്കുവേണ്ടി വേണമെങ്കില്‍ വീണ്ടുമൊരിക്കല്‍ കൂടി ടി20 ഫോര്‍മാറ്റില്‍ കളിക്കാനുള്ള ബാല്യം തനിക്കുണ്ടെന്നു ഇടിവെട്ട് ബാറ്റിങിലൂടെ കാണിച്ചു തന്നിരിക്കുകയാണ് മുന്‍ ഓപ്പണറും വെറ്ററന്‍ താരവുമായ ശിഖര്‍ ധവാന്‍. ഈ മാസമാരംഭിക്കാനിരിക്കുന്ന ഐപിഎല്ലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ കളിക്കാനിറങ്ങിയ ധവാന്‍ അഗ്രസീവ് ബാറ്റിങിലൂടെ കൈയടി നേടുകയായിരുന്നു. പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ 38 കാരനായ താരം ഐപിഎല്ലിലെ എതിര്‍ ടീമുകള്‍ക്കു വമ്പന്‍ മുന്നറിയിപ്പ് കൂടിയാണ് നല്‍കിയിരിക്കുന്നത്.

ഡിവൈ പാട്ടീല്‍ ബ്ലൂ ടീമിനു വേണ്ടിയാണ് ധവാന്‍ കളിക്കാനിറങ്ങിയത്. അദ്ദേഹത്തിന്റെ ടീം ആര്‍ബിഐയുടെ ടീമിനെ ഒമ്പതു വിക്കറ്റിനു തകര്‍ത്തുവിടുകയും ചെയ്തു. 113 റണ്‍സിന്റെ വിജയലക്ഷ്യമാണ് ധവാനും സംഘത്തിനും ആര്‍ബിഐ ടീം നല്‍കിയത്. ഈ ലക്ഷ്യത്തിലെത്താന്‍ വെറും 10.5 ഓവറുകള്‍ മാത്രമേ ധവാന്റെ ടീമിനു വേണ്ടി വന്നുള്ളൂ. 29 ബോളില്‍ പുറത്താവാതെ 45 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

SHIKHAR DHAWAN

ധവാന്‍ മാത്രമല്ല ഇന്ത്യയുടെ മറ്റൊരു വെറ്ററന്‍ താരവും വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തികും ഈ മല്‍സരത്തില്‍ ബ്ലൂ ടീമിനായി മിന്നിച്ചു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി വീണ്ടുമൊരു സീസണ്‍ കളിക്കാനൊരുങ്ങുന്ന അദ്ദേഹും മികച്ച ഫോമിലാണ് കാണപ്പെട്ടത്. 21 ബോളില്‍ പുറത്താവാതെ 36 റണ്‍സുമായി ഡിക്കെയും ടീമിന്റെ വിജയം വേഗത്തിലാക്കി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ആര്‍ബിഐ ടീമിനെ ഉജ്ജ്വല ബൗളിങിലൂടെ വെറും 112 റണ്‍സിനു ബ്ലൂ ടീം എറിഞ്ഞിടുകയായിരുന്നു. 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെ പുറത്താക്കിയ പരീക്ഷിത് വല്‍സാംഗറും 12 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്ത കര്‍ഷ് കോത്താരിയുമാണ് ആര്‍ബിഐയെ തകര്‍ത്തത്.

മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കപ്പെട്ട ധവാന്‍ ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂ. മാസങ്ങളോളം പുറത്തിരുന്ന ശേഷമാണ് അദ്ദേഹം ഡിവൈ പാട്ടീല്‍ കപ്പിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. പക്ഷെ ദീര്‍ഘനാള്‍ മല്‍സരംഗത്തു നിന്നു മാറിനിന്നതിന്റെ യാതൊരു പ്രശ്‌നങ്ങളും ധവാന്റെ ബാറ്റിങില്‍ കണ്ടില്ല. തുടക്കം മുതല്‍ വളരെ ഒഴുക്കോടെ, ചടുലമായാണ് അദ്ദേഹം റണ്‍സ് അടിച്ചെടുത്തത്.

SHIKHAR DHAWAN

ആര്‍ബിഐയ്‌ക്കെതിരായ ഈ മല്‍സരത്തില്‍ മാത്രമല്ല നേരത്തേ നടന്ന ടൂര്‍ണമെന്റിലെ ആദ്യ കളിയിലും ധവാന്‍ തിളങ്ങിയിരുന്നു. അന്നു 28 ബോളില്‍ 39 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. പക്ഷെ മല്‍സരത്തില്‍ ടാറ്റ സ്‌പോര്‍ട്‌സ് ക്ലബ്ബിനോടു ഒരു റണ്‍സിനു ധവാന്റെ ടീം പൊരുതിത്തോല്‍ക്കുകയായിരുന്നു.

ആ മല്‍സരത്തില്‍ 186 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ധവാനും സംഘത്തിനും എതിര്‍ ടീം നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ 184 റണ്‍സ് നേടാനെ ബ്ലൂ ടീമിനായുള്ളൂ. ഓപ്പണിങ് വിക്കറ്റില്‍ ധവാന്‍- അഭിജിത് തോമര്‍ സഖ്യം 7.1 ഓവറില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

ഐപിഎല്ലിന്റെ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഫുള്‍ സ്‌ക്വാഡ്

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), മാത്യു ഷോര്‍ട്ട്, പ്രഭ്സിമ്രന്‍ സിംഗ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൈലി റൂസ്സോ, സിക്കന്ദര്‍ റാസ, റിഷി ധവാന്‍, ലിയാം ലിവിങ്സ്റ്റണ്‍, അഥര്‍വ ടൈഡെ, അര്‍ഷ്ദീപ് സിങ്, നഥാന്‍ എല്ലിസ്, സാം കറെന്‍, കാഗിസോ റബാഡ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, ഹര്‍പ്രീത് ഭാട്ടിയ, വിദ്വത് കവെരപ്പ, ശിവം സിങ്, ഹര്‍ഷല്‍ പട്ടേല്‍, ക്രിസ് വോക്സ്, അശുതോഷ് ശര്‍മ്മ, വിശ്വനാഥ് പ്രതാപ്‌സിങ്, ശശാങ്ക് സിങ്, തനയ് ത്യാഗരാജന്‍, പ്രിന്‍സ് ചൗധരി.

Story first published: Saturday, March 2, 2024, 16:23 [IST]
Other articles published on Mar 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+