Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇപ്പോഴൊന്നും നിര്‍ത്തില്ല, കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കളിക്കും- ശിഖര്‍ ധവാന്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ശിഖര്‍ ധവാന്‍. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് അദ്ദേഹമെങ്കിലും പലപ്പോഴും അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിന് ലഭിക്കാറില്ല. വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാത്ത താരം എന്ന ദുഷ്‌പേര് ധവാനുണ്ട്. എന്നാല്‍ സ്ഥിരതയോടെ തന്റെ ജോലി ഭംഗിയായി ചെയ്യുന്ന ബാറ്റ്‌സ്മാനാണ് ധവാന്‍.

ഏറെ നാളായി ഇന്ത്യയുടെ ടി20 ടീമിന് പുറത്തുള്ള ധവാന് ഇനിയൊരു മടങ്ങിവരവ് അവസരം ലഭിക്കാനും സാധ്യത കുറവാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ അവസരം ലഭിച്ചേക്കുമെങ്കിലും അല്ലാത്ത മത്സരങ്ങളില്‍ ധവാനെ ഇന്ത്യ പരിഗണിച്ചേക്കില്ല. ഇപ്പോഴിതാ ഇനിയും തനിക്ക് ഇന്ത്യക്കായി ടി20 കളിക്കാനാവുമെന്നും ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ക്രിക്കറ്റില്‍ തുടരാനാവുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ധവാന്‍.

1


'ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്നാണ് കരുതുന്നത്. എന്റെ അനുഭവസമ്പത്തുകൊണ്ട് ടീമിന് നിര്‍ണ്ണായക സംഭാവന ചെയ്യാനാവും. ടി20 ഫോര്‍മാറ്റില്‍ നന്നായി തന്നെയാണ് ഞാന്‍ ബാറ്റ് ചെയ്യുന്നത്. ഏത് റോള്‍ തന്നാലും അത് ഭംഗിയായും ചെയ്യാന്‍ ശ്രമിക്കും. ഞാന്‍ കളിക്കുന്ന ഫോര്‍മാറ്റില്‍ സ്ഥിരതയോടെ നില്‍ക്കാനാണ് ശ്രമിക്കുന്നത്. ഐപിഎല്ലിലായും ആഭ്യന്തര ക്രിക്കറ്റായാലും ആസ്വദിച്ച് കളിക്കാനാണ് ശ്രമിക്കാറ്. സ്ഥിരത മാത്രമല്ല കൃത്യമായ ഇടവേളകളില്‍ അര്‍ധ സെഞ്ച്വറിയും നേടാന്‍ ശ്രമിക്കാറുണ്ട്'-ധവാന്‍ പിടി ഐയോട് പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമായി മികച്ച ഓപ്പണിങ് കൂട്ടുകെട്ടുള്ള താരമാണ്. എന്നാല്‍ നിലയുറപ്പിക്കാന്‍ അല്‍പ്പം സമയമെടുത്ത് റണ്‍സുയര്‍ത്തുന്ന ശൈലിയാണ് ധവാന്റേത്. അതുകൊണ്ട് തന്നെ ആദ്യത്തെ ആറ് ഓവറുകളെ കൃത്യമായി മുതലാക്കാന്‍ സാധിക്കാതെ വരുന്നു. ഇന്ത്യ നിലവില്‍ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടിനാണ് ടി20യില്‍ മുഖ്യ പരിഗണന നല്‍കുന്നത്. അവസരം കാത്ത് ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാമുണ്ട്. അതുകൊണ്ട് തന്നെ ധവാനെ ഇനി ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

2

2021ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധവാന് ഇടമില്ലായിരുന്നു. ഇതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 'ഞാന്‍ വളരെ പോസിറ്റീവായി കാണുന്ന ആളാണ്. അവസാന വര്‍ഷം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ സാധിച്ചു. സ്വപ്‌ന സാക്ഷാത്കാരമായിരുന്നു അത്. 2021ലെ ടി20 ലോകകപ്പില്‍ എന്നെക്കാള്‍ മികച്ചവര്‍ ഉണ്ടെന്ന് സെലക്ടര്‍മാര്‍ക്ക് തോന്നിയതിനാലാണ് തഴയപ്പെട്ടത്. സെലക്ടര്‍മാര്‍ എന്ത് തീരുമാനം എടുക്കുന്നുവോ അതിനെ പൂര്‍ണ്ണമായും ബഹുമാനിക്കുന്നു. അവരുടെ തീരുമാനത്തെ അംഗീകരിക്കുകയും സ്വന്തം ജോലി ചെയ്തുകൊണ്ടേയിരിക്കുകയുമാണ് ചെയ്തത്. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിലാണ് ഞാന്‍ ശ്രദ്ധ നല്‍കിയത്. ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും ശ്രമിക്കുന്നു'-ധവാന്‍ പറഞ്ഞു.

3

2023ലെ ഏകദിന ലോകകപ്പില്‍ ധവാന്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമോയെന്നത് കണ്ടറിയണം. നിലവില്‍ ഏകദിനത്തില്‍ ഓപ്പണറായി ഇന്ത്യ മുഖ്യ പരിഗണന ധവാനാണ് നല്‍കുന്നത്. എന്നാല്‍ കെ എല്‍ രാഹുല്‍ ഏത് ശൈലിയിലും ബാറ്റ് ചെയ്യാനുള്ള പ്രതിഭയോടെ സ്ഥിരത കാട്ടുമ്പോള്‍ ധവാനെ മാറ്റിനിര്‍ത്താനുള്ള സാധ്യതയും ഏറെയാണ്. 36കാരനായ ധവാന്റെ അടുത്ത വര്‍ഷത്തെ ഫോമിനെ ആശ്രയിച്ചാവും കാര്യങ്ങളെന്നുറപ്പ്.

2010ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 34 ടെസ്റ്റും 149 ഏകദിനവും 68 ടി20യും ഇന്ത്യക്കായി കളിച്ചു. തോറ്റ് കൊടുക്കാന്‍ തയ്യാറലെന്നും അവസരങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നുമാണ് ധവാന്‍ പറഞ്ഞത്. 'അനാവശ്യ സമ്മര്‍ദ്ദങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കില്ല. ഒരിക്കലും അവസാനിക്കാത്ത മത്സരമാണിത്. അത്തരമൊരു ചിന്തയില്ലെങ്കില്‍ ഒരിക്കലും സന്തോഷം കണ്ടെത്താനോ ഊര്‍ജ്ജം കണ്ടെത്താനോ സാധിക്കില്ല. 45.53 ആണ് എന്റെ ഏകദിന ശരാശരി. വളരാനാണ് ശ്രമിക്കുന്നത്. മെച്ചപ്പെടാന്‍ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നു'-ധവാന്‍ കൂട്ടിച്ചേര്‍ത്തു.

4

സ്ഥിരതയോടെ കളിക്കുന്ന സീനിയര്‍ താരമെന്ന നിലയില്‍ ധവാനെ ഇന്ത്യക്ക് പെട്ടെന്ന് അവഗണിക്കാന്‍ സാധിക്കില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ധവാന് ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചേക്കും. ഇതിലെ പ്രകടനം അദ്ദേഹത്തിന് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Saturday, May 21, 2022, 16:41 [IST]
Other articles published on May 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+