Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ധവാന്റെ ടീം ഇന്ത്യ വെറും രണ്ടാംനിരയല്ല, ഏതു വമ്പന്‍മാരെയും വീഴ്ത്തും

ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ലങ്കയിലെത്തിയത് ഇന്ത്യയുടെ വെറും രണ്ടാംനിര ടീമാണെന്നും അവരുമായി കളിക്കുന്നത് ലങ്കന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ വിമര്‍ശനമുന്നയിച്ചിരുന്നു.

ഇതിനെതിരേ പലരും പിന്നീട് രംഗത്തു വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹോഗും ഇന്ത്യയെ രണ്ടാംനിരയെന്നു വില കുറച്ചു കാണിക്കേണ്ടെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലാണ് ലങ്കയില്‍ ഇന്ത്യ ഏകദിനം, ടി20 പരമ്പരകള്‍ കളിക്കുന്നത്. ഈ മാസം 13നാണ് ആദ്യ ഏകദിനം. മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

 ഏതു വമ്പന്‍ ടീമിനും വെല്ലുവിളി

ഏതു വമ്പന്‍ ടീമിനും വെല്ലുവിളി

ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ ടീമിനെ ഹോഗ് പുകഴ്ത്തിയിരിക്കുന്നത്. ശ്രീലങ്കയിലുള്ള ഇന്ത്യന്‍ ടീമിലേക്കു നോക്കുമ്പോള്‍ ആതിഥേയര്‍ക്കു പരാതി പറയാന്‍ എന്തെങ്കിലും ഉള്ളതായി എനിക്കു തോന്നുന്നില്ല. ഏതു വമ്പന്‍ ടീമും അവരുടെ ഏറ്റവും ശക്തമായ ഇലവനെ ഇറക്കിയാല്‍ അവരെ വെല്ലുവിളിക്കാന്‍ ലങ്കയിലെ ഇന്ത്യന്‍ സംഘത്തിനു സാധിക്കും. ശ്രീലങ്കയ്ക്കു കുറച്ചു പ്രശ്‌നങ്ങളുണ്ട്. രണ്ടു പരമ്പരകളിലും ഇന്ത്യ വിജയിക്കുമെന്നും ഹോഗ് ചൂണ്ടിക്കാട്ടി.

 സൂര്യകുമാറിന്റെ പ്രതികരണം

സൂര്യകുമാറിന്റെ പ്രതികരണം

ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള രണതുംഗയുടെ അഭിപ്രായം കാര്യമായെടുക്കുന്നില്ലെന്നായിരുന്നു ടീമിലെ മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയത്. ഞങ്ങളെല്ലാം ഒരൊറ്റ ലക്ഷ്യവുമായിട്ടാണ് ലങ്കയിലെത്തിയിരിക്കുന്നത്. ആസ്വദിച്ച് കളിക്കുകയും പരമ്പര നേടുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. മറ്റൊരു കാര്യവും ടീമിനെ അലട്ടുന്നില്ല. പരമ്പരയില്‍ നിന്നും പോസിറ്റീവായ ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നതായി സൂര്യ പറഞ്ഞിരുന്നു.

 ഇന്ത്യന്‍ ഏകദിന, ടി20 ടീം

ഇന്ത്യന്‍ ഏകദിന, ടി20 ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കെ, ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സൈനി, ചേതന്‍ സക്കരിയ.

Story first published: Wednesday, July 7, 2021, 15:07 [IST]
Other articles published on Jul 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+