ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍ ആര്? വിഷമിച്ചത് ആ ബൗളര്‍ക്കെതിരേ- ശിഖര്‍ ധവാന്‍

ദില്ലി: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അതിവേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാന്‍ മിടുക്കനാണ് താരം. ഐസിസി ടൂര്‍ണമെന്റുകളാണ് ധവാന്റെ ഏറ്റവും വലിയ വീക്ക്‌നെസ്. ഐസിസിയുടെ ഏത് ടൂര്‍ണമെന്റ് കളിക്കുമ്പോഴും താരത്തിന്റെ പ്രഹരശേഷി ഇരട്ടിയായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള ചരിത്രം അടിവരയിടുന്നത്.
ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെയും മികച്ച ബാറ്റ്‌സ്മാനെയുമെല്ലാം തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോള്‍ ധവാന്‍. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് താന്‍ കീഴില്‍ കളിച്ച മികച്ച ക്യാപ്റ്റന്‍, ഇപ്പോള്‍ ടീമിലെ മികച്ച ബാറ്റ്‌സ്മാന്‍, കരിയറില്‍ ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ബൗളര്‍ എന്നിവയെക്കുറിച്ച് ധവാന്‍ തുറന്നു പറഞ്ഞത്.

അന്താരാഷ്ട്ര കരിയറില്‍ ഇതിനകം മികച്ച ബൗളര്‍മാര്‍ക്കെതിരേയെല്ലാം ബാറ്റ് വീശിയെങ്കിലും തന്നെ ഏറ്റവുമധികം കുഴക്കിയ ബൗളര്‍ ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണെന്നു ധവാന്‍ വെളിപ്പെടുത്തി. ഏകദിനത്തില്‍ ഇതിനകം മൂന്നു തവണയും ടി20യില്‍ ഒരു തവണയും ധവാനെ സ്റ്റാര്‍ക്ക് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

നിലവിലെ ദേശീയ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നു ചൂണ്ടിക്കാണിക്കുക ദുഷ്‌കരമാണ്. കാരണം നായകന്‍ വിരാട് കോലിയും നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയും ഒരുപോലെ മികച്ച പ്രകടനമാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്.
ഈ രണ്ടു പേരില്‍ കോലിയെയാണ് താന്‍ നമ്പര്‍ വണ്ണായി തിരഞ്ഞെടുക്കുകയെന്നു ധവാന്‍ പറയുന്നു. എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
നിശ്ചിത ഓവര്‍ ക്രിക്കറ്റ് മാത്രം പരിഗണിക്കുകയാണെങ്കില്‍ കോലിയേക്കാള്‍ ഒരല്‍പ്പം മുന്നില്‍ നില്‍ക്കുന്നത് രോഹിത്താണെന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മൂന്നു ഫോര്‍മാറ്റുകളും കൂടി പരിഗണിക്കുമ്പോള്‍ കോലിക്കാണ് മുന്‍തൂക്കമെന്നത് ആരും സമ്മതിക്കും.

അന്താരാഷ്ട്ര കരിയറില്‍ എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിര്‍ക്കു കീഴിലെല്ലാം ധവാന്‍ കളിച്ചു കഴിഞ്ഞു. ആരാണ് മികച്ച ഇന്ത്യന്‍ ക്യാപ്റ്റനെന്നു ചോദിച്ചാല്‍ ധവാന്റെ ഉത്തരം ധോണിയെന്നു തന്നെയാണ്.
കോലിക്കു കീഴില്‍ ഇന്ത്യയിപ്പോള്‍ കൂടുതല്‍ സ്ഥിരത കൈവരിച്ച ടീമായി മാറിയെങ്കിലും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ വലിയ വിജയങ്ങള്‍ കൊയ്തിട്ടുള്ളത്. ടി20 ലോകകപ്പ്, ഏകദിന ലോകപ്പ്, ചാംപ്യന്‍സ് ട്രോഫി നേട്ടങ്ങള്‍ ഇതില്‍പ്പെടുന്നു. ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റുകളും ജയിച്ച ഏക ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications