For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബൗണ്ടറികളില്‍ കിങ് ഗബ്ബാര്‍- ടോപ്പ് 10ല്‍ ധോണിയില്ല! ഗെയ്‌ലിന് പത്താംസ്ഥാനം മാത്രം

ധവാനാണ് ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയത്

ഐപിഎല്ലിന്റെ 14ാം സീസണിന് ഈ മാസം ഒമ്പതിന് തുടക്കം കുറിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

കഴിഞ്ഞ 13 സീസണുകളിലെയും ചരിത്രത്തിലേക്കു നമുക്കൊന്നു കണ്ണോടിക്കാം. ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നാണ് ഇവിടെ പരിശോധിക്കുന്നത്. ബൗണ്ടറികളുടെ എണ്ണമെടുത്താല്‍ ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ വരുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ബൗണ്ടറികളിലെ കിങെന്നു കാണാം. ഗബ്ബാറെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹം ഇതുവരെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി വാരിക്കൂട്ടിയത് 591 ബൗണ്ടറികളാണ്. 176 മല്‍സരങ്ങളില്‍ നിന്നാണിത്. ടൂര്‍ണമെന്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട അഞ്ചു താരങ്ങളിലൊരാള്‍ കൂടിയാണ് ധവാന്‍.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണറും ക്യാപ്റ്റനുമായ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ക്കാണ് രണ്ടാംസ്ഥാനം. 142 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം നേടിയത് 510 ബൗണ്ടറികളാണ്.
ധവാന്‍ മാത്രമല്ല ടൂര്‍ണമെന്റില്‍ കൂടുതല്‍ ബൗണ്ടറികളെടുത്ത രണ്ടാമത്തെ താരമായ വാര്‍ണറും ഇടംകൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം

വിരാട് കോലി

വിരാട് കോലി

ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനുമായ വിരാട് കോലി മൂന്നാമതുണ്ട്. 503 ബൗണ്ടറികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ടൂര്‍ണമെന്റില്‍ പല ബാറ്റിങ് റെക്കോര്‍ഡുകള്‍ക്കും അവകാശി കൂടിയാണ് കോലി.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കാണ് നാലാംസ്ഥാനം. 500 ബൗണ്ടറികളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് ഏഴു ബൗണ്ടറികള്‍ മാത്രം മതി. ചിന്നത്തലയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന റെയ്‌ന 5000ന് മുകളില്‍ റണ്‍സ് ഐപിഎല്ലില്‍ നേടിയിട്ടുണ്ട്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ക്രിക്കറ്റില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ നായകനും ഓപ്പണറുമായ ഗൗതം ഗംഭീറാണ് റെയ്നയ്ക്കു പിന്നില്‍ അഞ്ചാമത്. 154 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 491 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. കെകെആറിനെ 2012, 14 സീസണുകളില്‍ കിരീടത്തിലേക്കു നയിച്ചത് ഗംഭീറിന്റെ ബാറ്റിങ് മികവ് കൂടിയായിരുന്നു.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

അഞ്ചു തവണ മുംബൈ ഇന്ത്യന്‍സിനു ഐപിഎല്‍ കിരീടം സമ്മാനിച്ച ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ആറാംസ്ഥാനമാണുള്ളത്.
200 മല്‍സരങ്ങളില്‍ നിന്നായി ഹിറ്റ്മാന്‍ അടിച്ചത് 458 ബൗണ്ടറികളാണ്.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി അരങ്ങേറാന്‍ തയ്യാറെടക്കുന്ന റോബിന്‍ ഉത്തപ്പയാണ് ഏഴാംസ്ഥാനത്ത്. കരിയറിന്റെ ഭൂരിഭാഗവും ഓപ്പണറായി കളിച്ചിട്ടുള്ള അദ്ദേഹം 189 മല്‍സരങ്ങളില്‍ നിന്നും 454 ബൗണ്ടറികളടിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സീസണില്‍ സിഎസ്‌കെയിലും തനിക്കു ഓപ്പണറുടെ റോള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉത്തപ്പ.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം അജിങ്ക്യ രഹാനെയും ടോപ്പ് ടെന്നില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന രഹാനെ സിക്‌സറുകളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ബൗണ്ടറികള്‍ക്കാണ്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം ബൗണ്ടറികളുടെ എണ്ണത്തില്‍ ഒമ്പതാം സ്ഥാനത്താണ്. ഏതു ആംഗിളിലും അനായാസം ഷോട്ടുകള്‍ പായിക്കാന്‍ അസാധാരണ മികവുള്ള എബിഡി 169 മല്‍സരങ്ങളില്‍ നിന്നും 390 ബൗണ്ടറികളടിച്ചിട്ടുണ്ട്.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനു ബൗണ്ടറികളുടെ എണ്ണത്തില്‍ പത്താംസ്ഥാനം മാത്രമേയുള്ളൂ. ബൗണ്ടറികളേക്കാള്‍ സിക്‌സറുകളോടെയാണ് ഗെയ്‌ലിനു പ്രിയം. 132 മല്‍സരങ്ങളില്‍ നിന്നും 384 ബൗണ്ടറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലിലെ സിക്‌സറുകളുടെ എണ്ണമെടുത്താല്‍ ഗെയ്‌ലാണ് ഒന്നാംസ്ഥാനത്ത്.

Story first published: Saturday, April 3, 2021, 12:23 [IST]
Other articles published on Apr 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+