Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന്‍ പൊളിയാണ് ! എന്നെ മാറ്റിമറിച്ചത് ഒരു ഉപദേശം, വെളിപ്പെടുത്തി ജിതേഷ്

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലെ വിക്കറ്റ് കീപ്പറുടെ റോളിലേക്കു അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന താരമാണ് ജിതേഷ് ശര്‍മ. തീപ്പൊരി ഇന്നിങ്‌സുകളിലൂടെ ഇതിനകം താരം ആരാധകരുടെ മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളാണ് ജിതേഷിനെ താരപദവിയിലേക്കുയര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ ടീമെന്ന നിലയില്‍ പഞ്ചാബ് നിരാശപ്പെടുത്തിയെങ്കിലും ജിതേഷിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ പ്രകടനത്തിന്റെ ക്രെഡിറ്റ് പഞ്ചാബ് നായകനും ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാന് നല്‍കിയിരിക്കുകയാണ് ജിതേഷ്. ഒരു അഭിമുഖത്തിലാണ് പഞ്ചാബ് നായകനെ അദ്ദേഹം പ്രശംസ കൊണ്ടു മൂടിയത്. വിദര്‍ഭയില്‍ നിന്നുള്ള താരമായ ജിതേഷ് കഴിഞ്ഞ ഐപിഎല്‍ സീസണിലെ 14 മല്‍സരങ്ങളിലും പഞ്ചാബിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.

JITESH DHAWAN

156.06 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 309 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഫ്രാഞ്ചൈസിക്കായി സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെ താരവും കൂടിയായിരുന്നു ജിതേഷ്. 2022ലെ ഐപിഎല്ലിലും താരം തിളങ്ങിയിരുന്നു. ഈ പ്രകടനം ജനുവരിയില്‍ ശ്രീലങ്കയുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ജിതേഷിനു ഇടം നേടിക്കൊടുത്തിരുന്നു.

ആദ്യ ടി20ക്കിടെ സഞ്ജു സാംസണ്‍ പരിക്കേറ്റു പുറത്തായതിനെ തുടര്‍ന്നു പകരക്കാരനായാണ് ജിതേഷ് ടീമിലെത്തിയത്. പക്ഷെ അരങ്ങേറാനുള്ള അവസരം കിട്ടിയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.

പഞ്ചാബ് ടീമില്‍ കഴിഞ്ഞ തവണ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ ജിതേഷിനെ നായകന്‍ ധവാന്‍ പരീക്ഷിച്ചിരുന്നു. ഈ റോളുകളില്‍ താരം ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ധവാന്‍ നല്‍കിയ ചില നിര്‍ണായക ഉപദേശങ്ങളാണ് ഇത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ തന്നെ സഹായിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി.

JITESH SHARMA

പഞ്ചാബ് ടീമിന്റെ രക്ഷാകര്‍ത്താവിനെപ്പോലെയാണ് ധവാന്‍. നേടുന്ന റണ്‍സിനേക്കാള്‍ കളിക്കാരുടെ മനോഭാവമാണ് പ്രധാനമെന്നു വിശ്വസിക്കുന്നയാളാണ് അദ്ദേഹം. താരങ്ങള്‍ മാനസികമായി ഗെയിമില്‍ ഉണ്ടായിക്കണമെന്നും കഴിവിന്റെ പരമാവധി നല്‍കണമെന്നുമാണ് ധവാന്‍ പ്രതീക്ഷിക്കുന്നത്. ഇതു വലിയ കാര്യം തന്നെയാണ്.

ചെറിയ സ്‌കോറുകള്‍ സംഭാവന ചെയ്ത് പുറത്താവുന്നതിനു പകരം വലിയ സ്‌കോറുകള്‍ നേടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നു അദ്ദേഹത്തോടു ചോദിക്കാറുണ്ട്. സ്വന്തം ഗെയിമിനെക്കുറിച്ച് വളരെ പോസിറ്റീവായി ഫീല്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതോടൊപ്പം സ്വന്തം കഴിവുകളെ പിന്തുണയ്ക്കുകയും വേണം. ധവാന്‍ ടീമിന്റെ കൂടെയുള്ളപ്പോഴുള്ള പോസിറ്റീവ് അന്തരീക്ഷം വളരെ മികച്ചതാണെന്നും ജിതേഷ് ശര്‍മ വിശദമാക്കി.

രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനും ഇന്ത്യയുട മുന്‍ ടെസ്റ്റ് ഓപ്പണറുമായ വസീം ജാഫറായിരുന്നു കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ് കോച്ച്. അദ്ദേഹത്തിന്റെയും ഉപദേശങ്ങള്‍ ബാറ്റിങില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നു ജിതേഷ് പറയുന്നു. സ്വന്തം പ്രകടനത്തെക്കുറിച്ച് ഒരുപാട് ചിന്തിക്കരുതെന്നും സ്വാഭാവിക ശൈലിയില്‍ ശ്രദ്ധിക്കണമെന്നുമുള്ള ജാഫറുടെ ഉപദേശം തനിക്കു ഗുണം ചെയ്തതായി ജിതേഷ് വെളിപ്പെടുത്തി.

തുടക്കത്തില്‍ എനിക്കു വലിയ പരിഭ്രമമുണ്ടായിരുന്നു. എനിക്കു എങ്ങനെയായിരിക്കും പെര്‍ഫോം ചെയ്യാന്‍ സാധിക്കുകയെന്ന സംശയം മനസ്സിലുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനു എന്റെ മൂല്യം തെളിയിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നു ഞാന്‍ വസീം ഭായിയോടു (വസീം ജാഫര്‍) ചോദിച്ചു.

ആരെയും ഒന്നും കാണിച്ചു കൊടുക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ക്ഷമയോടെ സ്വന്തം ഗെയിമിനെയും അതോടൊപ്പമുണ്ടാവുന്ന സമ്മര്‍ദ്ദത്തെയും ആസ്വദിക്കണമെന്നും വസീം ഭായി ഉപദേശിച്ചതായി ജിതേഷ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 4, 2023, 13:03 [IST]
Other articles published on Jul 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+