IND vs ENG: ധവാന്‍ ഇനി സെവാഗിനൊപ്പം! 50/50ക്ക് വേണ്ടത് രണ്ടെണ്ണം മാത്രം
ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ഏകദിന മല്‍സരത്തിലെ മിന്നുന്ന ബാറ്റിങ് പ്രകടനത്തോടെ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഏകദിനത്തില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് റണ്‍സെന്ന സെവാഗിന്റെ റെക്കോര്‍ഡിനൊപ്പമാണ് ധവാനുമെത്തിയത്. ഇരുവരും 48 തവണയാണ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ അടിച്ചെടുത്തിട്ടുള്ളത്.ഏകദിനത്തില്‍ ഫിഫ്റ്റിയില്‍ ഫിഫ്റ്റി തികയ്ക്കാന്‍ ധവാനു ഇനി രണ്ടെണ്ണം മാത്രം മതി.

മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. മറ്റൊരു താരത്തിനും സ്വപ്‌നം പോലും കാണാന്‍ കഴിയാവുന്നതിലും അപ്പുറമാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നേട്ടം. 120 തവണയാണ് സച്ചിന്‍ ഏകദിനത്തില്‍ ഫിഫ്റ്റി പ്ലസ് റണ്‍സ് അടിച്ചെടുത്തിട്ടുള്ളത്. മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി (77), നിലവിലെ ഓപ്പണറും ധവാന്റെ പങ്കാളിയുമായ രോഹിത് ശര്‍മയുമാണ് (58) രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ടി20 പരമ്പരയിലെ നാലു മല്‍സരങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ധവാന്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് ആദ്യ ഏകദിനത്തില്‍ തന്നെ നടത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയോടൊപ്പം 64 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. രോഹിത് മടങ്ങിയെങ്കിലും ധവാന്‍ മികച്ച ടൈമിങോടെ ബാറ്റ് വീശി. വ്യക്തിഗത സ്‌കോര്‍ 45ല്‍ നില്‍ക്കവെ സിക്‌സര്‍ പറത്തിയാണ് ധവാന്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ആദില്‍ റഷീദെറിഞ്ഞ 24ാം ഓവറിലെ ആദ്യ ബോളാണ് മിഡ് വിക്കറ്റ് ബൗണ്ടറിക്കു മുകളിലൂടെ സ്വീപ്പ് ചെയ്ത് ധവാന്‍ സിക്‌സറും ഒപ്പം ഫിഫ്റ്റിയും കണ്ടെത്തിയത്.
അതേസമയം, ഏകദിനത്തില്‍ 139 മല്‍സരങ്ങളില്‍ നിന്നും 5808 റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്. 17 സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു. 45.62 എന്ന മികച്ച ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട്. 143 റണ്‍സാണ് ഏകദിനത്തില്‍ ധവാന്റെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications