Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ടൂര്‍ണമെന്റ് ഇവരുടെ വീക്ക്‌നെസ്- ധവാന്‍ തലപ്പത്ത്! പിന്നില്‍ ദാദ, സച്ചിന്‍ ഇല്ല

ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ സ്വന്തം രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. കാരണം ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ വേദിയെന്നു വിശേഷിപ്പിക്കപ്പെടുന്നത് ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളാണ്. ഐസിസിയുടെ ഏകദിന ടൂര്‍ണമെന്റുകളില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. ഏറ്റവും ചുരുങ്ങിയത് 1000 റണ്‍സെങ്കിലും നേടിയിട്ടുള്ളവരെയാണ് ഈ സെലക്ഷനിലേക്കു പരിഗണിച്ചിട്ടുള്ളത്.

1

ഇന്ത്യയുടെ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഐസിസി ടൂര്‍ണമെന്റുകളിലെ ചാംപ്യന്‍ പ്ലെയറെന്നു കണക്കുകള്‍ അടിവരയിടുന്നു. അദ്ഭുതപ്പെടുത്തുന്ന ബാറ്റിങ് ശരാശരിയുമായാണ് അദ്ദേഹം തലപ്പത്ത് നില്‍ക്കുന്നത്. 65.15 ആണ് ഐസിസിയുടെ ഏകദിന ഇവന്റുകളില്‍ ധവാന്റെ ബാറ്റിങ് ശരാശരി.

പാകിസ്താന്റെ മുന്‍ ഓപ്പണര്‍ സഈദ് അന്‍വറിവാണ് രണ്ടാംസ്ഥാനം. 63.36 എന്ന ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ എക്കാലവും ശ്രദ്ധേയമായ പ്രകടനമായിരുന്നു അന്‍വര്‍ കാഴ്ചവച്ചിരുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മൂന്നാംസ്ഥാനത്ത്. നേരിയ വ്യത്യാസത്തിലാണ് അദ്ദേഹം അന്‍വറിനു പിറകിലായിപ്പോയത്. 63.31 ആയിരുന്നു റിച്ചാര്‍ഡ്‌സിന്റെ ബാറ്റിങ് ശരാശരി.

നാലും അഞ്ചും സ്ഥാനങ്ങള്‍ ഇന്ത്യയുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി, നിലവിലെ വൈസ് ക്യാപ്റ്റനും ഇടിവെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതാണ്. ഗാംഗുലിയുടെ ശരാശരി 61.88ഉം രോഹിത്തിന്റേത് 60.70വും ആണ്. രോഹിത്തിന് പിന്നില്‍ ആഅറാമന്‍ ന്യൂസിലാന്‍ഡിന്റെ നിലവിലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് (59.80).

2

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ 56.84ന്റെ ശരാശരിയുമായി ഏഴാം,സ്ഥാനനത്തുണ്ട്. അടുത്ത രണ്ടു സ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ക്കാണ്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി (55.67), മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡുമാണ് (55.07) ഈ സ്ഥാനങ്ങളില്‍. എന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യം ആദ്യത്തെ ഒമ്പത് പേരെയെടുത്താല്‍ ഇവയില്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ്.

Story first published: Sunday, June 13, 2021, 16:14 [IST]
Other articles published on Jun 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+