Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകരെ നിരാശരാക്കി ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

റാഞ്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യോടെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ആരും ഞെട്ടണ്ട അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നോ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നോ അല്ല ഇത്. പകരം ഇനി ബൗളിങ് ചെയ്യാനില്ലെന്നാണ് താരം പ്രഖ്യപിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ശ്രീവങ്കയെ അടിച്ച് പറത്തി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കി മികച്ച ഫോമില്‍ തുടരുമ്പോഴാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരാധകരെ ശരിക്കും ഞെട്ടിച്ചു.

പ്രഖ്യപനം ഗവാസ്‌ക്കറിന് മുന്നില്‍

പ്രഖ്യപനം ഗവാസ്‌ക്കറിന് മുന്നില്‍

ബൗളിങ് ആക്ഷന്റെ പേരില്‍ നടപടി നേരിട്ട ധവാന്‍ ട്വന്റി20യില്‍ പന്തെറിയുന്നത് മിസ് ചെയ്യുമല്ലോ എന്ന ഗവാസ്‌ക്കറിന്റെ ചോദ്യത്തിന് മുന്നിലായിരുന്നു ധവാന്‍ സ്വന്തം ശൈലിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തിനിടെ കുറച്ചു നിമിഷം നിശബ്ദത

പ്രഖ്യാപനത്തിനിടെ കുറച്ചു നിമിഷം നിശബ്ദത

'എന്റെ എല്ലാ ആരാധകരും അറിയാന്‍ ഞാന്‍ ഔദ്യോഗികമായി അറിയിക്കുന്നു. ഞാന്‍ വിരമിക്കുകയാണ് ...( നീണ്ട നിശബ്ദത ) അന്താരാഷ്ട്ര ആഭ്യന്തര മത്സരങ്ങളിലെ ബൗളിംഗില്‍ നിന്ന്' . ഇങ്ങനെയായിരുന്നു ഗവാസ്‌ക്കറുടെ ചോദ്യത്തിന് ധവാന്‍ ഉത്തരം നല്‍കിയത്.

ഒന്ന് ഞെട്ടി ആരാധകര്‍

ഒന്ന് ഞെട്ടി ആരാധകര്‍

ധവാന്‍ ഉത്തരം ഇടയ്ക്ക് നിര്‍ത്തിയത് ആരാധകരെ ശരിക്കും ഞെട്ടച്ചു. ഇനി താരം വിരമിക്കുകയാണോ എന്നു പോലും ചിലര്‍ കരുതി. പിന്നീട് താരം വാക്കുകള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് ആരാധകര്‍ക്ക് സമാധാനമായത്.

ധവാനെ ഐസിസി വിലക്കി

ധവാനെ ഐസിസി വിലക്കി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റിനിടെയാണ് ധവാന്‍ പന്തെറിഞ്ഞത്. എന്നാല്‍ ബൗളിംഗ് ആക്ഷനിലെ പോരായ്മയെത്തുടര്‍ന്ന് ഐസിസി ധവാന്റെ ബൗളിംഗിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

മിന്നും ഫോമില്‍ ധവാന്‍

മിന്നും ഫോമില്‍ ധവാന്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ 25 പന്തില്‍ 51 റണ്‍സെടുത്ത് ടീമിന്റെ വിജയത്തിന് നിര്‍ണായക സംഭാവന നല്‍കിയ താരം. കളിയിലെ കേമന്‍ പട്ടവും സ്വന്തമാക്കിയിരുന്നു.

Story first published: Sunday, February 14, 2016, 14:23 [IST]
Other articles published on Feb 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+