ഗോള്‍ഡന്‍ ഡെക്ക് 'ഹീറോ' സൂര്യ ഏകദിനത്തില്‍ ഇനി വേണോ? ധവാന്‍ പറയുന്നു
ഐപിഎല്ലിന്റെ 16ാം സീസണ്‍ പടിവാതില്‍ക്കെ എത്തിയിരിക്കുകയാണെങ്കിലും ഏകദിന ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവിന്റെ ഭാവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഹാട്രിക്ക് ഗോള്‍ഡന്‍ ഡെക്കുകളുമായി നാണക്കേടിന്റെ ലോക റെക്കോര്‍ഡ് കുറിച്ച അദ്ദേഹം ഇനി ഏകദിന ടീമില്‍ വേണ്ടെന്നാണ് പല മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും പറയുന്നത്. പകരം സഞ്ജു സാംസണിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കൂയെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്ത വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍.

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ ബോളില്‍ തന്നെ ക്രീസ് വിടുകയായിരുന്നു. ആദ്യത്തെ രണ്ടു മാച്ചകളില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനും അവസാന മല്‍സരത്തില്‍ ആഷ്ടണ്‍ ഏഗര്‍ക്കുമായിരുന്നു വിക്കറ്റ്. ഈ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായിരുന്നു സൂര്യക്കു നേരിടേണ്ടി വന്നത്. നാലാം നമ്പറില്‍ ഇനി താരത്തെ കളിപ്പിക്കരുതെന്നും പലരും ആവശ്യപ്പെട്ടിരുന്നു.
സൂര്യക്കു ഭാഗ്യം കൊണ്ടു മാത്രമായിരുന്നു മൂന്നു കളിയിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്. ശ്രേയസ് അയ്യരായിരുന്നു ഇന്ത്യയുടെ സ്ഥിരം നാലാമന്‍. പക്ഷെ പരിക്കു കാരണം അദ്ദേഹം പരമ്പരയില്‍ നിന്നും പിന്‍മാറുകയായിരുന്നു. പകരക്കാരനായി സഞ്ജുവിനെ പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതു സംഭവിച്ചില്ല. സൂര്യയെ നാലാം നമ്പറില്‍ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതു ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ വളരെ മോശം റെക്കോര്‍ഡാണ് സൂര്യയുടേത്. ടി20യില്‍ ലോക റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്ററാണ് അദ്ദേഹം. പക്ഷെ ഏകദിനത്തില്‍ 25ലും താഴെയാണ് സൂര്യയുടെ ബാറ്റിങ് ശരാശരി. അതുകൊണ്ടുതന്നെ ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കരുതെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍, ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷെ അവരില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് ശിഖര്‍ ധവാന്റേത്. സൂര്യയെ പിന്തുണയ്ക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

സൂര്യകുമാര്‍ യാദവ് വളരെ നന്നായി പെര്‍ഫോം െചയ്തു കൊണ്ടിരിക്കുന്ന താരമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ചില പരമ്പരകളില്‍ സൂര്യക്കു തിളങ്ങാനായിട്ടില്ല. അതു സ്വാഭാവികമായിട്ടുള്ള കാര്യമാണ്. ടെസ്റ്റ് മല്‍സരത്തെക്കുറിച്ച് പറയുകയാണെങ്കില്‍ വ്യത്യസ്തമായ വിക്കറ്റാണ് അവയ്ക്കായി തയ്യാറാക്കുന്നത്. അതു തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.
ഇന്ത്യയില്‍ നമ്മള്‍ ടെസ്റ്റില്‍ കളിക്കുമ്പോള്‍ ടേണിങ് ട്രാക്കുകളാണ് ഒരുക്കാറുള്ളത്. നമുക്കു വിജയിക്കുന്നതിനു വേണ്ടി തന്നെയാണിത്. എത്ര വലിയ താരമാണെങ്കിലും അയാള്‍ക്കു കാര്യങ്ങള്‍ എളുപ്പമാവില്ല. അവിടെയാണ് അനുഭവസമ്പത്ത് അയാളുടെ രക്ഷയ്‌ക്കെത്തുക. യുവതാരങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ കുറച്ചു തവണ തിരിച്ചടികള്‍ നേരിട്ട ശേഷമായിരിക്കും അവര്‍ പഠിക്കുകയെന്നും ശിഖര്‍ ധവാന്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications