ഇന്ത്യ- ന്യൂസിലാന്‍ഡ്: ടെസ്റ്റില്‍ മായങ്കിന്റെ ഓപ്പണിങ് പങ്കാളി പൃഥ്വിയോ, ഗില്ലോ? ശാസ്ത്രി പറയും
ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കോച്ച് രവി ശാസ്ത്രി. പരിക്കിനെ തുടര്‍ന്നു രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്‍മാറിയതോടെയാണ് ഇന്ത്യക്കു പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ കണ്ടെത്തേണ്ടി വന്നത്.
രോഹിത്തും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് മുന്‍ ടെസ്റ്റുകളില്‍ ഓപ്പണ്‍ ചെയ്തിരുന്നത്. മായങ്കിനൊപ്പം ഇനി ആരെ ഓപ്പണറായി ഇറക്കുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം. യുവ താരങ്ങളായ പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്.

പരിചയസമ്പത്ത്
പൃഥ്വിയും ഗില്ലും ഒരുപോലെ മികവുള്ള യുവ ബാറ്റ്‌സ്മാന്‍മാരാണ്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് പൃഥ്വിയെങ്കില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായിരുന്നു ഗില്‍.
സീനിയര്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ചും ടെസ്റ്റിലെ അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ ഗില്ലിനേക്കാള്‍ നേരിയ മുന്‍തൂക്കം പൃഥ്വിക്കാണ്. ഇന്ത്യക്കായി ഇതിനകം രണ്ടു ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളും പൃഥ്വി കളിച്ചു കഴിഞ്ഞു. എന്നാല്‍ ഗില്‍ ഇതുവരെ ടെസ്റ്റില്‍ അരങ്ങേറിയിട്ടില്ല. സീനിയര്‍ ടീമിനായി ഒരേയൊരു ഏകദിനത്തിലാണ് ഗില്‍ ഇറങ്ങിയത്.

ഇരുവരും കളിവുള്ളവര്‍
പൃഥ്വിയെയും ഗില്ലിനെയും കുറിച്ച് തികഞ്ഞ മതിപ്പാണ് ശാസ്ത്രിക്കുള്ളത്. ഇരുവരും വളരെ കഴിവുറ്റ ബാറ്റ്‌സ്മാന്‍മാരാണ്. ടെസ്റ്റില്‍ ആര് പ്ലെയിങ് ഇലവനില്‍ എത്തുന്നുവെന്നത് വലിയ കാര്യമല്ല.
പൃഥ്വിയും ഗില്ലും ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമാണെന്നതാണ് അതിനേക്കാള്‍ പ്രധാനം. ആകാശമാണ് അതിരെന്ന് ഇപ്പോള്‍ ഇരുവര്‍ക്കും അറിയാമെന്നും ശാസ്ത്രി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഗില്ലിന് മുന്‍തൂക്കം
ടെസ്റ്റില്‍ മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായി ഗില്ലിനാണ് ചെറിയ മുന്‍തൂക്കമെന്ന് ശാസ്ത്രി വെൡപ്പെടുത്തി. കഴിഞ്ഞ ഹോം സീസണ്‍ മുതല്‍ ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ നടന്ന പരമ്പരകളില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായിരുന്നു ഗില്‍.
ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ അടുത്തിടെ നടന്ന പരമ്പരകളില്‍ ഇന്ത്യ എയ്ക്കു വേണ്ടി മിന്നുന്ന പ്രകടനം ഗില്‍ കാഴ്ചവച്ചിരുന്നു.

പോസിറ്റീവ് ചിന്താഗതി
മായങ്കിനൊപ്പം ഗില്ലാനായിരിക്കും വരാനിരിക്കുന്ന ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി ഇറങ്ങുക. പ്രതിഭയുടെ കാര്യത്തില്‍ വളരെ മുന്നിലാണ് ഗില്ലിന്റെ സ്ഥാനം. ബാറ്റിങില്‍ കൃത്യമായ ഒരു സമീപനം താരത്തിനുണ്ട്. മാത്രമല്ല പോസിറ്റീവായ ചിന്താഗതിയാണ് ഗില്ലിനുള്ളത്. 20-21 വയസ്സ് മാത്രം പ്രായമുള്ള ഒരു താരമാണ് ഗില്ലെന്നു കൂടി പരിഗണിക്കുമ്പോള്‍ വളരെ ആവേശമുണ്ടാക്കുന്നതാണ് ഇവയെന്നും ശാസ്ത്രി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications