Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം; രവി ശാസ്ത്രിയോട് ഗാവസ്‌കര്‍

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തില്‍ 214 റണ്‍സിന് ഇന്ത്യ തോറ്റതിന് പിന്നാലെ, പിച്ച് തയ്യാറാക്കിയ ക്യുറേറ്ററെ അധിക്ഷേപിച്ച രവി ശാസ്ത്രിക്കെതിരെ സുനില്‍ ഹഗാവ്‌സകര്‍. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം എന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണറായിരുന്ന ഗാവ്‌സകറിന് സഹതാരമായിരുന്ന രവി ശാസ്ത്രിയോട് പറയാനുള്ളത്. പറഞ്ഞ വാക്കിനെ ഓര്‍ത്ത് പിന്നീട് ദുഖിക്കാന്‍ ഇടവരരുത്.

ഇന്ത്യന്‍ ടീമില്‍ മാത്രമല്ല, പിന്നീട് കമന്ററി ബോക്‌സിലും സഹതാരങ്ങളായിരുന്നു ഗാവ്‌സകറും ശാസ്ത്രിയും. ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കമന്റേറ്റര്‍മാരാണ് ഇരുവരും. ഇന്ത്യന്‍ ടീമിന്റെ ഡയറക്ടാറാണ് ശാസ്ത്രി ഇപ്പോള്‍. സുനില്‍ ഗാവസ്‌കര്‍ നേരത്തെ ബി സി സി ഐയുടെ ഇടക്കാല പ്രസിഡണ്ടായിരുന്നു. ശാസ്ത്രി ക്യുറേറ്ററെ അധിക്ഷേപിച്ചു എന്ന വിവാദത്തില്‍ സുനില്‍ ഗാവ്‌സകര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്....

വാക്കുകള്‍ സൂക്ഷിച്ച് വേണം

വാക്കുകള്‍ സൂക്ഷിച്ച് വേണം

ഹോം ടീമിന് യോജിച്ച രീതിയില്‍ പിച്ചുണ്ടാക്കുന്നതില്‍ കുഴപ്പം ഒന്നുമില്ല. അങ്ങനെ ഉണ്ടാക്കിയില്ലെങ്കില്‍ ആണ് പ്രശ്‌നങ്ങളുണ്ടാകുക. പക്ഷേ എന്ത് പറയുമ്പോഴും വാക്കുകള്‍ക്ക് മേല്‍ നിയന്ത്രണം വേണം. - എന്‍ ഡി ടി വിയോട് സംസാരിക്കവേയായിരുന്നു ശാസ്ത്രിയുടെ പേരെടുത്ത് പറയാതെ ഗാവസ്കർ ഈ പ്രയോഗം നടത്തിയത്.

രവി ശാസ്ത്രി നിഷേധിച്ചു

രവി ശാസ്ത്രി നിഷേധിച്ചു

നിരാശപ്പുറത്താണ് പിന്നീട് ഖേദിക്കേണ്ടി വരുന്ന പ്രയോഗങ്ങള്‍ പലതും നടക്കുന്നത്. താന്‍ അസഭ്യമായി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് രവി ശാസ്ത്രി പറയുന്നത്.

എന്നാല്‍ അങ്ങനെയല്ല

എന്നാല്‍ അങ്ങനെയല്ല

മുംബൈ വാങ്കഡെയിലെ ക്യുറേറ്റര്‍ സുധീര്‍ നായക് പറയുന്നത് അങ്ങനെയല്ല. ശാസ്ത്രി അധിക്ഷേപിച്ചു എന്നാണ്. ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആശയക്കുഴപ്പത്തിന്റെ കൂടി പ്രശ്‌നമാണ്.

നിര്‍ദേശങ്ങള്‍ നോക്കണം

നിര്‍ദേശങ്ങള്‍ നോക്കണം

ഏത് തരത്തിലുള്ള പിച്ചാണ് വേണ്ടതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ക്യുറേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടാകും. ഇത് പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം.

 വിവാദം ഇങ്ങനെ

വിവാദം ഇങ്ങനെ

കളിക്ക് തയ്യാറാക്കിയ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞ് ടീം ഡയറക്ടര്‍ രവി ശാസ്ത്രി അധിക്ഷേപിച്ചു എന്നാണ് മുംബൈ വാങ്കഡെയിലെ ക്യുറേറ്റര്‍ സുധീര്‍ നായക് പരാതിപ്പെട്ടിരിക്കുന്നത്.

Story first published: Wednesday, October 28, 2015, 13:25 [IST]
Other articles published on Oct 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+