അര്‍ധരാത്രി കോലിയുടെ മെസേജ്, 'മിഷന്‍ മെല്‍ബണില്‍' പങ്കുചേര്‍ന്നു!- ബൗളിങ് കോച്ച് പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കേു മടങ്ങിയെങ്കിലും മെല്‍ബണില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ച രണ്ടാം ടെസ്റ്റിന്റെ തന്ത്രങ്ങളില്‍ വിരാട് കോലിയും പങ്കാളിയായിരുന്നതായി ബൗളിങ് കോച്ച്. ആര്‍ ശ്രീധറാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി ദയനീയമായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായിരുന്നു. എന്നാല്‍ മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ നാലു ദിവസം കൊണ്ട് ഓസീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ തിരിച്ചുവരികയായിരുന്നു. എട്ടു വിക്കറ്റിനായിരുന്നു മെല്‍ബണില്‍ ഇന്ത്യന്‍ വിജയം.

അര്‍ധരാത്രിയില്‍ മെസേജ്
അഡ്‌ലെയ്ഡില്‍ ഇന്ത്യ പരാജയപ്പെട്ട ആദ്യ ടെസ്റ്റ് കഴിഞ്ഞ് അതേ ദിവസം രാത്രി 12.30 ഓടെയാണ് ഫോണില്‍ കോലിയുടെ മെസേജ് വന്നതെന്നു ശ്രീധര്‍ പറയുന്നു. നിങ്ങള്‍ എന്തു ചെയ്യുകയാണെന്നായിരുന്നു കോലിയുടെ മെസേജ്. എനിക്ക് ഷോക്കായിരുന്നു അത്. കാരണം ഈ സമയത്ത് എന്തിനാണ് കോലി മെസേജ് അയച്ചതെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. മുഖ്യ കോച്ച് രവി ശാസ്ത്രി, ഭരത് അരുണ്‍, വിക്രം റാത്തോഡ് എന്നിവര്‍ക്കൊപ്പം ഇരിക്കുകയാണെന്നു ഞാന്‍ കോലിക്കു മറുപടി നല്‍കി. ഞാനും നിങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നു കോലി പറഞ്ഞു. കുഴപ്പമില്ല, വരാന്‍ അദ്ദേഹത്തെ ക്ഷണിച്ചതായും ശ്രീധര്‍ വ്യക്തമാക്കി.

മിഷന്‍ മെല്‍ബണ്‍
കോലി തുടര്‍ന്നു ഞങ്ങളോടൊപ്പം ചേരര്‍ന്നു. മിഷന്‍ മെല്‍ബണ്‍ അവിടെ നിന്നാണ് തുടങ്ങിയത്. ആദ്യ ഇന്നിങ്‌സിലെ 36 റണ്‍സെന്ന ഇന്ത്യയുടെ ടീം സ്‌കോര്‍ ഒരു ബാഡ്ജ് പോലെ ധരിക്കണമെന്നായിരുന്നു ശാസ്ത്രി ഉപദേശിച്ചത്. ഈ 36 ആണ് പിന്നീട് ടീമിനെ മികച്ച തിരിച്ചുവരവിന് സഹായിച്ചതെന്നും ശ്രീധര്‍ വെളിപ്പെടുത്തി.
മെല്‍ബണ്‍ ടെസ്റ്റിനെക്കുറിച്ചും ഇനിയുള്ള ടെസ്റ്റുകളിലെ കാര്യങ്ങളെക്കുറിച്ചും കോലിയും അജിങ്ക്യ രഹാനെയും തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് ബൗളിങ് വിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് രവീന്ദ്ര ജഡേജയെ കോലിക്കു പകരം മെല്‍ബണില്‍ കളിപ്പിച്ചതെന്നും ശ്രീധര്‍ വിശദമാക്കി.

ബൗളിങില്‍ മുന്‍തൂക്കം നല്‍കി
മെല്‍ബണ്‍ ടെസ്റ്റില്‍ എന്തു തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു ആദ്യം ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ കോലി രഹാനെയെയും ചര്‍ച്ചയ്ക്കു വിളിച്ചു. സാധാരണയായി 36 റണ്‍സിന് ഓള്‍ഔട്ടാവുകയാണെങ്കില്‍ ടീമുകള്‍ ബാറ്റിങാണ് ശക്തിപ്പെടുത്താന്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ കോലി, രഹാനെ, ശാസ്ത്രി എന്നിവര്‍ തീരുമാനിച്ചത് ബൗളിങ് ശക്തിപ്പെടുത്താനായിരുന്നു. ഇതാണ് രവീന്ദ്ര ജഡേജയെ കോലിയുടെ പകരക്കാരനായി കളിപ്പിക്കാന്‍ കാരണം. ഈ തീരുമാനം മാസ്റ്റര്‍സ്‌ട്രോക്കായി മാറിയതായും ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications