മുംബൈ: ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഇദേഹത്തെ തിരഞ്ഞെടുക്കുന്നത്.
ഞായറാഴ്ച നടന്ന ജനറല്‍ ബോര്‍ഡ് മീറ്റിങ്ങില്‍ ജഗ്മോഹന് ഡാല്‍മിയയുടെ പിന്‍ഗാമിയായാണ് ശശാങ്ക് മനോഹറിനെ തിരഞ്ഞെടുത്തത്. ഈസ്റ്റ് സോണ്‍ യൂണീറ്റുകളെല്ലാം പ്രസിഡന്റ്സ്ഥാനത്തേക്ക് ശശാങ്കിനെ നോമിനേറ്റ് ചെയ്യുകയായിരുന്നു.
സൗരവ് ഗാംഗുലിയുെട ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്, സൗരവ് ദാസ്ഗുപ്തയുടെ ത്രിപുര ടീം,അസ്സമിലെ ഗൗതം റോയ്, എന്നിങ്ങനെയുള്ള ടീമുകളും ശശാങ്ക് മനോഹറിനെ സപ്പോര്‍ട്ട് ചെയ്തു.2008 മുതല്‍ 2011 വരെ ഇദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റ് ആയിരുന്നു.