Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒത്തുകളി; കുറ്റസമ്മതം നടത്തിയാല്‍ മാത്രം തിരിച്ചുവരാം... പാക് താരത്തിന് മുന്നറിയിപ്പ്

കറാച്ചി: ലോക ക്രിക്കറ്റില്‍ വാതുവയ്പ്പ് കാരണം ഏറ്റവും വലിയ നാണക്കേട് നേരിട്ടിട്ടുള്ള ടീമുകളിലൊന്നാണ് പാകിസ്താന്‍. പല കാലത്തും വ്യത്യസ്ത കളിക്കാര്‍ ഒത്തു കളിയെ തുടര്‍ന്ന് പ്രതിക്കൂട്ടിലാവുകയും വിലക്ക് നേരിട്ടിട്ടുമുണ്ട്. ഇക്കൂട്ടത്തിലുള്ള താരങ്ങളിലൊരാളാണ് മുന്‍ ടെസ്റ്റ് ഓപ്പണറായ ഷര്‍ജീല്‍ ഖാന്‍. ഇപ്പോള്‍ വിലക്ക് നേരിട്ടു കൊണ്ടിരിക്കുന്ന താരത്തോട് കുറ്റസമ്മതം നടത്തിയാല്‍ മാത്രമേ വീണ്ടും കളിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചാല്‍ മതിയെന്നു നിര്‍ദേശിച്ചിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.

30 മാസം പിന്നിട്ടു

30 മാസം പിന്നിട്ടു

2017 ഓഗസ്റ്റ് മാസത്തിലാണ് വാതുവയ്പ്പില്‍ പങ്കാളിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഷര്‍ജീലിനെ പിസിബി അഞ്ചു വര്‍ഷത്തേക്കു വിലക്കിയത്. താരത്തിന്റെ വിലക്കിന്റെ കാലാവധി ഇപ്പോള്‍ 30 മാസം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഐപിഎല്‍ മാതൃകയില്‍ പാകിസ്താന്‍ സംഘടിപ്പിക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തു കളിച്ചുവെന്നതാണ് താരത്തിനെതിരായ കുറ്റം.

കുറ്റസമ്മതം നടത്തിയേ തീരൂ

കുറ്റസമ്മതം നടത്തിയേ തീരൂ

കുറ്റസമ്മതം നടത്തിയാല്‍ മാത്രമേ ക്രിക്കറ്റ് കരിയര്‍ പുനരാരംഭിക്കാന്‍ ഷര്‍ജീലിനു കഴിയുകയുള്ളൂവെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പിസിബി. അതോടൊപ്പം പിസിബിയുടെ ആന്റി കറപ്ക്ഷന്‍ റിഹാബിലിറ്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കാനും താരത്തോടു നിര്‍ദേശിച്ചിട്ടുണ്ട്.
ഷര്‍ജീലിനെക്കൂടാതെ ഖാലിദ് ലത്തീഫ്, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് നവാസ്, നസീര്‍ ജംഷാദ്, ഷഹ്‌സയ്ബ് ഹസന്‍ എന്നീ താരങ്ങളും വിലക്ക് നേരിടുകയാണ്.

സപ്തംബറില്‍ കളിക്കാം, പക്ഷെ...

സപ്തംബറില്‍ കളിക്കാം, പക്ഷെ...

അടുത്ത മാസം പാകിസ്താനില്‍ നടക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റായ ക്വയ്ദ് ഇ അസം ട്രോഫിയില്‍ കളിക്കാന്‍ ഷര്‍ജീലിന് അനുമതി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് പിസിബി. പക്ഷെ അതിനു മുമ്പ് താന്‍ തെറ്റ് ചെയ്തുവെന്ന് താരം കുറ്റസമ്മതം നടത്തുകയും മാപ്പു പറയുകയും ചെയ്യണമെന്ന് പിസിബി ആവശ്യപ്പെട്ടു.
നേരത്തേ സമാനമായ രീതിയില്‍ വിലക്ക് നേരിട്ട പാക് താരങ്ങളായ സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആസിഫ് എന്നിവര്‍ കുറ്റസമ്മതം നടത്തിയ ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയിരുന്നു.

തയ്യാറെന്ന് താരത്തിന്റെ അഭിഭാഷകന്‍

തയ്യാറെന്ന് താരത്തിന്റെ അഭിഭാഷകന്‍

പിസിബിയുടെ റിഹാബിലിറ്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ തയ്യാറാണെന്നും കരിയര്‍ പുനരാരംഭിക്കുകയെന്നതാണ് പ്രധാനമെന്നും അറിയിച്ചിരിക്കുകയാണ് താരത്തിന്റെ അഭിഭാഷകനായ ഷെയ്ഗാന്‍ ഇജാസ്. ഇക്കാര്യം അദ്ദേഹം പിസിബിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Sunday, August 11, 2019, 20:10 [IST]
Other articles published on Aug 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+