Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിഡ്‌നിയില്‍ നറുക്കുവീഴുക നടരാജനാവില്ല, സാധ്യത താക്കൂറിന്- കാരണമറിയാം

സിഡ്‌നി: ഇന്ത്യയുടെ പുതിയ പേസ് കണ്ടുപിടുത്തമായ ടി നടരാജന്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ അരങ്ങേറുന്നതു കാണാന്‍ കാത്തിരിക്കുന്നവര്‍ക്കു നിരാശരാവേണ്ടി വരും. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവ് ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതോടെയാണ് ഉമേഷിനു പകരം തമിഴ്‌നാട്ടുകാരനായ ഇടംകൈയന്‍ പേസര്‍ നടരാജന് സിഡ്‌നി ടെസ്റ്റില്‍ അവസരം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

പരിക്കു കാരണം ആദ്യ ടെസ്റ്റിനു ശേഷം പരമ്പരയില്‍ നിന്നും പിന്‍മാറിയ മുഹമ്മദ് ഷമിക്കു പകരം കഴിഞ്ഞ ദിവസം ശര്‍ദ്ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയിരുന്നു. മൂന്നാം ടെസ്റ്റില്‍ നടരാജനാവില്ല മറിച്ച് താക്കൂറായിരിക്കും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയേക്കുകയെന്നതാണ് പുതിയ വിവരം. ജനുവരി ഏഴു മുതലാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ മൂന്നാം ടെസ്റ്റിനു തുടക്കമാവുന്നത്. ഓരോ ജയം വീതം നേടി ഇന്ത്യയു ഓസീസും നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുകയാണ്.

താക്കൂറിന് മുന്‍തൂക്കം

താക്കൂറിന് മുന്‍തൂക്കം

29കാരനായ നടരാജനേക്കാള്‍ മൂന്നാം ടെസ്റ്റില്‍ മുന്‍തൂക്കം താക്കൂറിനാണെന്നാണ് ടീം മാനേജ്‌മെന്റിലെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബൗളറെന്ന നിലയില്‍ നടരാജന്റെ വളര്‍ച്ച ഞങ്ങള്‍ക്കു ആവേശം നല്‍കുന്നുണ്ട്. എന്നാല്‍ തമിഴഴ്‌നാടിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരേയൊരു മല്‍സരം മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂവെന്നത് നമ്മള്‍ മറക്കാന്‍ പാടില്ല. എന്നാല്‍ താക്കൂറാവട്ടെ മുംബൈ ടീമിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണെന്നു അടുത്ത വൃത്തങ്ങള്‍ പിടിഐയോടു പ്രതികരിച്ചു.

അരങ്ങേറ്റത്തില്‍ പരിക്ക്

അരങ്ങേറ്റത്തില്‍ പരിക്ക്

താക്കൂര്‍ നിര്‍ഭാഗ്യവാനായ ബൗളറാണ്. കാരണം 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള അരങ്ങേറ്റ ടെസ്റ്റില്‍ കരിയറിലെ ആദ്യ ഓവര്‍ ബൗള്‍ ചെയ്യും മുമ്പ് അദ്ദേഹത്തിനു പരിക്കേറ്റു പിന്‍മാറേണ്ടി വന്നിരുന്നു. താക്കൂര്‍ വളരെ നന്നായി നെറ്റ്‌സില്‍ ബൗള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഉമേഷിനു പകരം സിഡ്‌നി ടെസ്റ്റില്‍ താരം ഇന്ത്യയുടെ പ്ലെയിങ് ഇലലവനിലെത്തിയേക്കുമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യക്കു വേണ്ടി 12 ഏകദിനങ്ങളിലും 17 ടി20കളിലും കളിച്ചിട്ടുള്ള താരമാണ് താക്കൂര്‍. മുംബൈയ്ക്കു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരത്തിന്റേത്. 62 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 54.1 സ്‌ട്രൈക്ക് റേറ്റില്‍ 206 വിക്കറ്റുകള്‍ താക്കൂര്‍ വീഴ്ത്തിയിട്ടുണ്ട്.

ടീം മാനേജ്‌മെന്റ് തീരുമാനിക്കും

ടീം മാനേജ്‌മെന്റ് തീരുമാനിക്കും

മൂന്നാം ടെസ്റ്റ് ആരംഭിക്കാന്‍ ഇനിയും ഒരാഴ്ചയോളം ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ ഉമേഷിനു പകരം ആരു കളിക്കുമെന്നത് ടീം മാനേജ്‌മെന്റ് ധൃതി പിടിച്ചു തീരുമാനിക്കില്ല.
കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ഉമേഷിന്റെ പകരക്കാരനെ തീരുമാനിക്കുക. അടുത്ത പരിശീലന സെഷനുകള്‍ വളരെ പ്രധാനമാണ്. ഇവയിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ ഇലവനെ തിരഞ്ഞെടുക്കുകയെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ന്യൂസൗത്ത് വെയ്ല്‍സില്‍ കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇന്ത്യ, ഓസീസ് ടീമുകള്‍ മെല്‍ബണില്‍ തന്നെയാണ് ഇപ്പോള്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Friday, January 1, 2021, 10:42 [IST]
Other articles published on Jan 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+