IND vs AUS: ഷമിക്കു പകരം താക്കൂര്‍ ടീമില്‍, 'യോര്‍ക്കര്‍ കിങ്' നടരാജന് സിഡ്‌നിയില്‍ അരങ്ങേറ്റം?
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒന്നിനു പിറകെ ഒന്നായി താരങ്ങള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കിലും അതൊന്നും ഇന്ത്യയെ തളര്‍ത്തിയിട്ടില്ല. പകരക്കാരായി ടീമിലെത്തുന്നവര്‍ ഈ കുറവ് നികത്തുന്നതിനാല്‍ തന്നെ ടീം ഇന്ത്യക്കു പരിക്കിനെ ഇപ്പോള്‍ ഭയമില്ലാതായിരിക്കുന്നു. ഏറ്റവും അവസാനമായി പരിക്കേറ്റത് പേസര്‍ ഉമേഷ് യാദവിനായിരുന്നു. രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിനിടെയായിരുന്നു ഇത്.
സിഡ്‌നിയില്‍ ജനുവരി ഏഴിനു തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ ഉമേഷിന് കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ യോര്‍ക്കര്‍ കിങ് ടി നടരാജന്റെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഷമിക്കു പകരം താക്കൂര്‍ ടീമില്‍
അഡ്‌ലെയ്ഡില്‍ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയ ആദ്യ ടെസ്റ്റിലായിരുന്നു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിടെ പ്രമുഖ പേസര്‍ മുഹമ്മദ് ഷമിക്കു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് ഈ പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നു പിന്‍മാറേണ്ടി വരികയും ചെയ്തിരുന്നു. അന്നു ഷമിയുടെ പകരക്കാരനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നില്ല. യുവ താരം മുഹമ്മദ് സിറാജായിരുന്നു ഷമിക്കു പകരം മെല്‍ബണ്‍ ടെസ്റ്റില്‍ കളിച്ചത്.
ഇപ്പോഴിതാ ഷമിയുടെ പകരക്കാരനായി ശര്‍ദ്ദൂല്‍ താക്കൂര്‍ ടീമിലെത്തിയതായി അറിയിച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. നേരത്തേ നടന്ന നിശ്ചിത ഓവര്‍ പരമ്പരകളില്‍ ടീമിനൊപ്പമുണ്ടായിരുന്ന താരമാണ് താക്കൂര്‍.

നടരാജന്‍ അരങ്ങേറിയേക്കും
ഇതിനകം ഓസ്‌ട്രേലിയക്കെതിരേയുള്ള ഏകദിനം, ടി20 എന്നിവയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറിയ നടരാജന് അടുത്തതായി ടെസ്റ്റിലും അരങ്ങേറാന്‍ അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകല്‍. സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ 'നട്ടു' പ്ലെയിങ് ഇലവനിലെത്തുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൗളിങിലെ വേരിയേഷനുകളാണ് മൂന്നാം ടെസ്റ്റില്‍ നടരാജന് മുന്‍തൂക്കം നല്‍കുന്നതെന്നു ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.
പരിക്കേറ്റ ഉമേഷ് നാലാം ടെസ്റ്റില്‍ ടീമിനൊപ്പം ചേരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മൂന്നാം ടെസ്റ്റില്‍ പകരമൊരാളെ ഇന്ത്യക്കു ഇറക്കേണ്ടി വരും. നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും നെറ്റ് ബൗളറായി നടരാജന്‍ ടീമിനൊപ്പമുണ്ട്. നിശ്ചിത ഓവര്‍ പരമ്പരകളിലെ മികച്ച പ്രകടനം ടെസ്റ്റിലും അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിനു സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

നടരാജന്റെ പ്രകടനം
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നടരാജന്റെ അരങ്ങേറ്റം. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ രണ്ടു വിക്കറ്റുമായി പേസര്‍ വരവറിയിക്കുകയും ചെയ്തു.
ഏകദിനത്തിലെ പ്രകടനം നടരാജന് തുടര്‍ന്നു നടന്ന ടി20 പരമ്പരയിലും അവസരമൊരുക്കി. മൂന്നു ടി20കളിലും താരം ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ആറു വിക്കറ്റുകളുമായി നടരാജന്‍ ടി20യിലും തരംഗമായി മാറി. 6.91 എന്ന ഇക്കോണമി റേറ്റിലായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications