'രോഹിത്തും രാഹുലും ബാബറും പിന്നില്‍',സെന രാജ്യങ്ങളില്‍ ശര്‍ദുല്‍ 'കിങ്', കണക്കുകളിതാ

കേപ്ടൗണ്‍: ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെ ലോര്‍ഡ് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. പല തവണ ഇന്ത്യയുടെ രക്ഷകനായിട്ടുള്ളതിനാല്‍ത്തന്നെയാവണം 'രക്ഷകന്‍' എന്ന വിശേഷണം ശര്‍ദുലിന് ആരാധകര്‍ ചാര്‍ത്തിക്കൊടുത്തത്. വലിയ വീരവാദങ്ങളൊന്നുമില്ലാതെ വന്ന് തന്റെ പ്രകടനം കാഴ്ചവെച്ച് മടങ്ങുന്ന താരമാണ് ശര്‍ദുല്‍. വിദേശ പര്യടനങ്ങളില്‍, പ്രത്യേകിച്ച് ടെസ്റ്റില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് സമീപകാലത്തായി ശര്‍ദുല്‍ കാഴ്ചവെക്കുന്നത്.
പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ അദ്ദേഹത്തിനാവുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ ശര്‍ദുലിന് സാധിക്കുന്നുണ്ട്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലേക്കും ശര്‍ദുലിനെ പരിഗണിക്കുന്നുണ്ടെങ്കിലും ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്നുറപ്പ്. സെന രാജ്യങ്ങളിലെ ആദ്യ 10 ഇന്നിങ്‌സുകളിലെ ശര്‍ദുലിന്റെ പ്രകടനം എങ്ങനെയെന്ന് പരിശോധിക്കാം.

സെന രാജ്യങ്ങളിലെ ബാറ്റിങ് പ്രകടനം
സെന രാജ്യങ്ങളിലൊന്നായ ന്യൂസീലന്‍ഡില്‍ ശര്‍ദുലിന് ടെസ്റ്റ് കൡക്കാനായിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും അദ്ദേഹം കളിച്ചു. ഓസ്‌ട്രേലിയയില്‍ ഒരു മത്സരം കളിച്ച ശര്‍ദുല്‍ 69 റണ്‍സാണ് നേടിയത്. 67 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടില്‍ രണ്ട് ടെസ്റ്റ് കളിച്ച അദ്ദേഹം 117 റണ്‍സാണ് നേടിയത്. 39 ശരാശരിയിലാണ് പ്രകടനം. രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടാനുമായി. ദക്ഷിണാഫ്രിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായിട്ടില്ല. മൂന്ന് മത്സരത്തില്‍ നിന്ന് 54 റണ്‍സാണ് ശര്‍ദുലിന്റെ സമ്പാദ്യം. ഒരു ഇന്നിങ്‌സ് കൂടി അദ്ദേഹത്തിന് ബാക്കിയുണ്ട്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും അര്‍ധ സെഞ്ച്വറി നേടിയ ശര്‍ദുലിന് ദക്ഷിണാഫ്രിക്കയില്‍ അര്‍ധ സെഞ്ച്വറി നേടാനാവുമോയെന്നത് കാത്തിരുന്ന് കാണാം.

ബൗളിങ്ങിലും മോശമാക്കിയില്ല
സെന രാജ്യങ്ങളില്‍ ഭേദപ്പെട്ട ബൗളിങ് പ്രകടനവും ശര്‍ദുലിന് അവകാശപ്പെടാനാവും. ഓസ്‌ട്രേലിയയില്‍ ഒരു മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് ശര്‍ദുല്‍ നേടിയത്. 61 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇംഗ്ലണ്ടില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് ഏഴ് വിക്കറ്റാണ് അദ്ദേഹത്തിന് വീഴ്ത്താനായത്. 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 10 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിക്കഴിഞ്ഞു. ജോഹാനസ്ബര്‍ഗില്‍ 61 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യയിലേക്കാള്‍ ശര്‍ദുലിന്റെ ശൈലി കൂടുതല്‍ യോജിക്കുന്നത് വിദേശത്താണെന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പല സൂപ്പര്‍ താരങ്ങളും പിന്നില്‍
സെന രാജ്യങ്ങളിലെ ആദ്യ 10 ഇന്നിങ്‌സിലെ റണ്‍സ് പരിശോധിക്കുമ്പോള്‍ നിരവധി സൂപ്പര്‍ താരങ്ങളെയാണ് ശര്‍ദുല്‍ പിന്നിലാക്കിയത്. ഇന്ത്യയുടെ രോഹിത് ശര്‍മയും കെ എല്‍ രാഹുലും റണ്‍സില്‍ ശര്‍ദുലിനെക്കാള്‍ പിന്നിലായിരുന്നു. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിനും ആദ്യ 10 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് ശര്‍ദുലിന്റെ നേട്ടത്തിനൊപ്പമെത്താനായില്ല. മുന്‍ പാകിസ്താന്‍ ഇതിഹാസ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ്, പാക് താരം തന്നെയായ ജാവേദ് മിയാന്‍ദാദ്, ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷന്‍, മുന്‍ പാകിസ്താന്‍ നായകന്‍ മിസ്ബാഹ് ഉല്‍ ഹഖ്, മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ മുഖ്യ പരിശീലകനുമായിരുന്ന രവി ശാസ്ത്രി എന്നിവരെല്ലാം ആദ്യ 10 ടെസ്റ്റ് ഇന്നിങ്‌സിന് ശേഷം നേടിയ റണ്‍സ് ശര്‍ദുലിനെക്കാള്‍ കുറവായിരുന്നുവെന്നതാണ് കൗതുകം ഉണര്‍ത്തുന്ന കാര്യം. ഇന്ത്യ വേണ്ടവിധം പരിഗണിച്ചാല്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച ഓള്‍റൗണ്ടറായി മാറാന്‍ ശര്‍ദുലിന് മികവുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തിളങ്ങാന്‍ സവിശേഷ മികവാണ് അദ്ദേഹത്തിനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications