For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് സ്ഥിരം ക്യാപ്റ്റനായി, ഈ നാല് പേരുടെ ചീട്ട് കീറി, ഹിറ്റ്മാന്‍ പിന്തുണക്കുന്നില്ല!

വിരാട് കോലി വിശ്വസിക്കുകയും പല അവസരങ്ങളും നല്‍കിയ ചില താരങ്ങളെ രോഹിത് വേണ്ടത്ര പരിഗണിക്കാതെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്

1

വിരാട് കോലി ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം ഒഴിഞ്ഞതോടെ ഇന്ത്യയുടെ സ്ഥിരം നായകനായെത്തിയത് രോഹിത് ശര്‍മയാണ്. ഓരോ നായകന്മാരുടെയും ശൈലി വ്യത്യസ്തമാണ്. അവര്‍ ടീമിനെ നയിക്കാന്‍ ഉപയോഗിക്കുന്ന തന്ത്രവും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഒരു നായകന്റെ പ്രിയപ്പെട്ടവരായ പല താരങ്ങളെയും മറ്റൊരു നായകനെത്തുമ്പോള്‍ പിന്തുണക്കണമെന്നില്ല. ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ കോലിയില്‍ നിന്ന് രോഹിത് ശര്‍മയിലേക്ക് നായകസ്ഥാനം എത്തിയപ്പോള്‍ ചില താരങ്ങളുടെ ചീട്ട് കീറിയിട്ടുണ്ട്.

വിരാട് കോലി വിശ്വസിക്കുകയും പല അവസരങ്ങളും നല്‍കിയ ചില താരങ്ങളെ രോഹിത് വേണ്ടത്ര പരിഗണിക്കാതെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇനി ഇവരില്‍ പലര്‍ക്കും മടങ്ങിവരും പ്രയാസമാണ്. ഇത്തരത്തില്‍ രോഹിത് ശര്‍മ ക്യാപ്റ്റനായ ശേഷം വേണ്ടത്ര പരിഗണന ലഭിക്കാതെ മാറ്റിനിര്‍ത്തപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഗംഭീര പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. യുഎഇയിലെ പിച്ചില്‍ ഗംഭീര പ്രകടനം നടത്താന്‍ വരുണിനായെങ്കിലും ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോള്‍ നിരാശപ്പെടുത്തി. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കോലിക്ക് കീഴില്‍ വരുണ്‍ കളിക്കുകയും ചെയ്തു. മൂന്ന് മത്സരം കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. കോലി പിന്തുണ നല്‍കിയെങ്കിലും രോഹിത് ക്യാപ്റ്റനായ ശേഷം വരുണിനെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് പറയാം.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ ടി20 ടീമില്‍ അവസരം ലഭിച്ചിരുന്ന താരമാണ് മുഹമ്മദ് ഷമി. സീനിയര്‍ പേസര്‍ ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. 2021ലെ ടി20 ലോകകപ്പിലും ഇന്ത്യക്കായി കളിക്കുകയും മൂന്ന് വിക്കറ്റ് നേടുകയും ചെയ്തു. അവസാന ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും രോഹിത് ഷമിയെ ടി20 ടീമിലേക്ക് പരിഗണിക്കുന്നില്ല. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഷമിയെ ഇന്ത്യ തഴഞ്ഞിട്ടുണ്ട്. ടി20യില്‍ ഷമിയെ രോഹിത് പിന്തുണക്കുന്നില്ലെന്ന് തന്നെ പറയാം.

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരുന്ന താരമാണ് ശര്‍ദുല്‍ ഠാക്കൂര്‍. പേസ് ഓള്‍റൗണ്ടറായ താരം മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും വാലറ്റത്ത് ബാറ്റിങ് വെടിക്കെട്ട് നടത്താനും മിടുക്കനാണ്. കോലിക്ക് കീഴില്‍ നിരവധി ടി20 മത്സരം ശര്‍ദുല്‍ കളിച്ചെങ്കിലും രോഹിത് നായകനായ ശേഷം ശര്‍ദുല്‍ ഠാക്കൂറിന് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് അദ്ദേഹത്തിന് അവസരമെന്ന് പറയാം. ഏകദിനത്തിലേക്കും രോഹിത് ശര്‍ദുലില്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഇപ്പോഴും വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ശര്‍ദുല്‍.

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

രാഹുല്‍ ചഹാര്‍

രാഹുല്‍ ചഹാര്‍

മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മക്ക് കീഴില്‍ കളിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ സ്പിന്നറാണ് രാഹുല്‍ ചഹാര്‍. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു രാഹുല്‍ ചഹാര്‍. വിരാട് കോലി ക്യാപ്റ്റനായിരിക്കെയാണ് രാഹുല്‍ ചഹാര്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത്. എന്നാല്‍ രോഹിത് ശര്‍മ ക്യാപ്റ്റനായ ശേഷം അവസരമില്ല. ഇനി അവസരം ലഭിക്കാനും സാധ്യതയില്ല. മുംബൈയില്‍ രോഹിത്തിന്റെ കീഴില്‍ കളിച്ച് വളര്‍ന്ന താരമായിട്ടും പിന്തുണ നല്‍കിയില്ലെന്ന് തന്നെ പറയാം.

Story first published: Tuesday, August 9, 2022, 18:18 [IST]
Other articles published on Aug 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+