For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ക്രിക്കറ്റില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഷെയ്ന്‍ വോണ്‍, ബൗളര്‍മാരും വേണം, സിക്‌സര്‍ മാത്രമല്ല!!

By Vaisakhan MK

ദുബായ്: ടി20 ക്രിക്കറ്റിന് മാറ്റങ്ങള്‍ നിര്‍ദേശിച്ച് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍. ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഷെയ്ന്‍ വോണ്‍. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടുമുള്ള മത്സരം ശക്തമാകുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങളാണ് വോണ്‍ നല്‍കിയിരിക്കുന്നത്. ബൗണ്ടറികളുടെ നീളം ഗ്രൗണ്ടിനും വേദിക്കും അനുസരിച്ച് കൂട്ടാനാണ് വോണിന്റെ നിര്‍ദേശം. അതേസമയം ചെറിയ ഗ്രൗണ്ടില്‍ ഔട്ട്ഫീല്‍ഡില്‍ കൂടുതല്‍ പുല്ല് നിറയ്ക്കണമെന്നും വോണ്‍ ആദ്യ നിര്‍ദേശത്തില്‍ പറയുന്നു. പുല്ല് നിറച്ച ഗ്രൗണ്ടില്‍ ബൗണ്ടറി ലൈന്‍ അതിവേഗത്തില്‍ കടക്കുക വളരെ പ്രയാസകരമായിരിക്കും.

1

ഗ്രൗണ്ടിന് നീളം കൂടുന്നത് ബൗണ്ടറികളുടെ എണ്ണവും കുറയ്ക്കും. സാധാരണ അടിക്കുന്നതിലും ശക്തിയേറിയ ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിര്‍ബന്ധിതരാവും. അതോടെ പുറത്താവാനുള്ള സാധ്യതയും വര്‍ധിക്കും. രണ്ട് ബൗളര്‍മാര്‍ക്ക് അഞ്ച് ഓവര്‍ വരെ എറിയാനുള്ള അവസരമൊരുക്കുകയാണ് മറ്റൊരു നിര്‍ദേശം. നിലവില്‍ എല്ലാ ബൗളര്‍മാര്‍ക്കും നാലോവര്‍ വരെയാണ് എറിയാന്‍ സാധിക്കുക. ടെസ്റ്റ് മത്സരങ്ങളുടെ നാലാം ദിനം കാണപ്പെടുന്ന പിച്ചുകള്‍ ഉണ്ടാക്കണമെന്നാണ് മൂന്നാമത്തെ നിര്‍ദേശം. ഫ്‌ളാറ്റ് പിച്ചാകരുതെന്നും വോണ്‍ പറയുന്നു.

ബാറ്റും ബോളും തമ്മിലായിരിക്കണം പോരാട്ടമെന്നും, അല്ലാതെ വെറും സിക്‌സര്‍ അടിക്കുന്നതല്ല ടി20 ക്രിക്കറ്റെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞു. അതേസമയം സൗരവ് ഗാംഗുലിയെയും കെവിന്‍ പീറ്റേഴ്‌സണെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട് വോണ്‍. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് വോയും നിര്‍ദേശവുമായി രംഗത്തെത്തി. ലെഗ് ബൈകള്‍ റണ്‍സായി പരിഗണിക്കരുതെന്നാണ് മാര്‍ക്ക് വോ നിര്‍ദേശിക്കുന്നത്. പകരം അത് ഡെഡ് ബോളായി കാണണമെന്നും, പന്ത് മിസായി ബൗണ്ടറിയിലേക്ക് പോകുന്നത് വഴി അധിക റണ്‍സ് ബാറ്റിംഗ് ടീമിന് നല്‍കരുതെന്നും മാര്‍ക്ക് വോ പറഞ്ഞു.

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിലെ മുന്‍ താരം ഇസാ ഗുഹയും നിര്‍ദേശവുമായി രംഗത്തെത്തി. വനിതാ ക്രിക്കറ്റില്‍ പിച്ചുകള്‍ വളരെ പ്രാധാന്യമുള്ളതാണെന്നും, പേസ് ആവശ്യമാണെന്നും, വേഗമുള്ള ഔട്ട് ഫീല്‍ഡുകല്‍ വേണ്ടതുണ്ടെന്നും ഇസ ഗുഹ പറഞ്ഞു. അതേസമയം ടി20 ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍ അനുകൂല മത്സരമായി മാറിയതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ഐപിഎല്ലില്‍ പോലും ബാറ്റ്‌സ്മാന്‍മാരാണ് ആധിപത്യം പുലര്‍ത്തുന്നത്. ബൗളര്‍മാര്‍ക്ക് കൂടി ആധിപത്യമുള്ള പിച്ച് വേണമെന്നാണ് ആവശ്യം. ആക്രമണ സ്വാഭാവത്തോടെ പന്തെറിയാന്‍ ബൗളര്‍മാര്‍ ശ്രമിക്കണമെന്ന് വോണ്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Story first published: Friday, October 2, 2020, 19:31 [IST]
Other articles published on Oct 2, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+