Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്ള ഐപിഎല്‍ ഇലവന്‍... സച്ചിന്‍ പുറത്ത്! തിരഞ്ഞെടുത്തത് വോണ്‍

സിഡ്‌നി: ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയൊരു ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇന്‍സ്റ്റഗ്രാമിലൂടെ ലൈവ് വീഡിയോ സെഷനിലാണ് വോണ്‍ ടീമിനെ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുമ്പ് തന്റെ മുഖ്യ എതിരാളികളിലൊരാളും ഇപ്പോള്‍ അടുത്ത സുഹൃത്തുമായ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ വോണ്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ചില സര്‍പ്രൈസ് താരങ്ങള്‍ ടീമിലെത്തുകയും ചെയ്തിട്ടുണ്ട്.

warne

2008ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് വോണ്‍. അതുകൊണ്ടു തന്നെ തന്റെ മുന്‍ ടീമിലെ ചില കളിക്കാരെ അദ്ദേഹം ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെയും വീരേന്ദര്‍ സെവാഗിനെയുമാണ് തന്റെ ഇലവനിലെ ഓപ്പണര്‍മാരായി വോണ്‍ തിരഞ്ഞെടുത്തത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറിലും മുന്‍ ഓള്‍റൗണ്ട് വിസ്മയം യുവരാജ് സിങ് നാലാം നമ്പറിലും കളിക്കും.

മുന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാനെയാണ് വോണ്‍ അഞ്ചാം നമ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ മുന്‍ സഹതാരം കൂടിയായിരുന്ന യൂസഫിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് വോണിനുള്ളത്. മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാനു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിട്ടുള്ള യൂസഫ് 2008ലെ ഐപിഎല്‍ ഫൈനലിലും ഉജ്ജ്വല ഇന്നിങ്‌സ് കളിച്ചതായി വോണ്‍ ചൂണ്ടിക്കാട്ടി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയാണ് വോണിന്റെ ഇലവനിലെ ഫിനിഷര്‍. ഓള്‍റൗണ്ടറുടെ റോളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തന്നെ രവീന്ദ്ര ജഡേജയും ഇലവനിലെത്തി. ജഡേജയും സിഎസ്‌കെയിലെ സഹതാരമായ ഹര്‍ഭജന്‍ സിങുമാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക. മുന്‍ രാജസ്ഥാന്‍ താരങ്ങളായ സിദ്ധാര്‍ഥ് ത്രിവേദി, മുനാഫ് പട്ടേല്‍ എന്നിവര്‍ക്കൊപ്പം സഹീര്‍ ഖാനും പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കും.

വോണിന്റെ ഇന്ത്യന്‍ ഐപിഎല്‍ ഇലവന്‍

രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ്, വിരാട് കോലി, യുവരാജ് സിങ്, യൂസഫ് പഠാന്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, സിദ്ധാര്‍ഥ് ത്രിവേദി, മുനാഫ് പട്ടേല്‍, സഹീര്‍ ഖാന്‍.

Story first published: Wednesday, April 8, 2020, 17:46 [IST]
Other articles published on Apr 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+