Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഒരു സംശയവും വേണ്ട, മെല്‍ബണിലും ഓസീസ് തന്നെ! ഇന്ത്യ തരിപ്പണമാവും- വോണ്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കാനിരിക്കെ മല്‍സരഫലത്തെക്കുറിച്ചു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. അഡഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസിന്റെ വിജയം ഏകപക്ഷീയമായിരുന്നു. രണ്ടു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിന്റെ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തിരുന്നു.

ക്യാപ്റ്റന്‍ വിരാട് കോലിയും പ്രമുഖ പേസര്‍ മുഹമ്മദ് ഷമിയുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുക. കോലി നാട്ടിലേക്കു മടങ്ങിയപ്പോള്‍ ഷമി പരിക്കിന്റെ പിടിയിലാണ്.

ഓസ്‌ട്രേലിയ അനായാസം ജയിക്കും

ഓസ്‌ട്രേലിയ അനായാസം ജയിക്കും

മെല്‍ബണില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ അനായാസ വിജയം നേടുമെന്നാണ് വോണിന്റെ പ്രവചനം. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിലെ ദുരന്തം ഇന്ത്യക്കു ഷോക്ക് തന്നെയായിരുന്നു. രണ്ടാം ടെസ്റ്റിലും ഇന്ത്യെ നിഷ്പ്രഭരാക്കുന്ന വിജയം ഓസീസ് നേടുമെന്നും വോണ്‍ അഭിപ്രായപ്പെട്ടു.

ഷമിയുടെ അഭാവം തിരിച്ചടി

ഷമിയുടെ അഭാവം തിരിച്ചടി

പരിക്കിനെ തുടര്‍ന്നു പരിചയസമ്പന്നനായ പേസര്‍ ഷമിയെ നഷ്ടമായത് ഇന്ത്യയെ സംബന്ധിച്ച് കനത്ത തിരിച്ചടി തന്നെയാണെന്നു വോണ്‍ ചൂണ്ടിക്കാട്ടി.
ഷമി വളരെ മികവുറ്റ ബൗളറാണ്. മെല്‍ബണിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഷമിക്കു തിളങ്ങാന്‍ കഴിയുന്ന പിച്ചാണ് അവിടുത്തേത്. ഗുഡ് ലെങ്ത്, സ്‌ട്രെയ്റ്റ് ബോളുകള്‍ എറിയാന്‍ ഇവിടെ ഷമിക്കു സാധിക്കുമായിരുന്നുവെന്നും വോണ്‍ വിലയിരുത്തി.
കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയാല്‍ രണ്ടാം ടെസ്റ്റില്‍ പൊരുതാനുള്ള അവസരം ഇന്ത്യക്കു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍, ഗില്‍ എന്നിവരെപ്പോലെ കഴിവുള്ള കളിക്കാര്‍ ഇന്ത്യന്‍ ടീമിലേക്കു വരാനിരിക്കുകയാണ്. ഇവര്‍ പ്ലെയിങ് ഇലവനില്‍ വേണം. രഹാനെ ക്ലാസ് പ്ലെയറാണ്. പുജാരയ്ക്കു എന്തു ചെയ്യാനാവുമെന്നു നമുക്കറിയാമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നാം ടെസ്റ്റ് വേദി

മൂന്നാം ടെസ്റ്റ് വേദി

സിഡ്‌നിയില്‍ കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇവിടെ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് മറ്റൊരു വേദിയിലേക്കു മാറ്റണമെന്നു വോണ്‍ ആവശ്യപ്പെട്ടു.
ഗീലോങിലേക്കോ കാന്‍ബെറയിലേക്കോ മൂന്നാം ടെസ്റ്റ് മാറ്റുന്നതായിരിക്കും ഉചിതമെന്നു അദ്ദേഹം ഫോക്‌സ് ക്രിക്കറ്റിനോടു പറഞ്ഞു. ഗില്ലോങിലെ ജിഎംബിഎച്ച്എ സ്റ്റേഡിയം ഇതുവരെ ടെസ്റ്റ്, ഏകദിന മല്‍സരങ്ങള്‍ക്കു വേദിയായിയിട്ടില്ല. എങ്കിലും ടെസ്റ്റ് നടത്താന്‍ സാധിക്കുന്ന ഗ്രൗണ്ടാണ് ഇവിടുത്തേതെന്നു വോണ്‍ പറയുന്നു. ഗില്ലോങില്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കാന്‍ബെറയിലെ മനൂക്ക ഓവലില്‍ മൂന്നാം ടെസ്റ്റ് നടത്താവുന്നതാണെന്നും വോണ്‍ അഭിപ്രായപ്പെട്ടു.

Story first published: Thursday, December 24, 2020, 15:52 [IST]
Other articles published on Dec 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+