Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിവേഴ്‌സ് സ്വിങിന്റെ അടുത്ത രാജാവ് അവന്‍ തന്നെ... അത് ഇന്ത്യന്‍ പേസര്‍, ചൂണ്ടിക്കാട്ടി അക്തര്‍

ദില്ലി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പുകഴ്ത്തി പാകിസ്താന്റെ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ രംഗത്ത്. തന്റെ യൂട്യൂബ് വീഡിയോയിലാണ് ഷമിയുടെ ബൗളിങ് മികവിനെ അദ്ദേഹം അഭിനന്ദിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച താരങ്ങളിലൊരാളായിരുന്നു ഷമി.

രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ തന്റെ ബൗളിങിന് മൂര്‍ച്ച കൂട്ടുകയെന്ന പതിവ് ഇത്തവണയും ഷമി തെറ്റിക്കുകയും ചെയ്തില്ല.

റിവേഴ്‌സ് സ്വിങ് കിങാവും

റിവേഴ്‌സ് സ്വിങ് കിങാവും

റിവേഴ്‌സ് സ്വിങിലെ രാജാവായി മാറാന്‍ ഷമിക്കു സാധിക്കുമെന്നു അക്തര്‍ ചൂണ്ടിക്കാട്ടി. പാകിസ്താന്റെ ഒരു പേസര്‍ പോലും തന്റെ ഉപദേശം ഇതുവരെ തേടിയിട്ടില്ലെന്നും എന്നാല്‍ ഷമിയെപ്പോലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ ഉപദേശം തേടി തന്നെ സമീപിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബൗളിങിലെ മുഖ്യ ആയുധമായി റിവേഴ്‌സ് സ്വിങിനെ മാറ്റണമെന്ന് ഒരിക്കല്‍ താന്‍ ഷമിയോടു ഉപദേശിച്ചിരുന്നതായും അക്തര്‍ വെളിപ്പെടുത്തി.

ഷമി അന്നു വിളിച്ചു

ഷമി അന്നു വിളിച്ചു

ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടന്ന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്തായ ശേഷം ഷമി തന്നെ ഫോണില്‍ വിളിച്ചതായി അക്തര്‍ വ്യക്തമാക്കി.
ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതില്‍ താന്‍ നിരാശനാണെന്നാണ് അന്നു ഷമി പറഞ്ഞത്. ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഷമിയോടു താന്‍ ഉപദേശിച്ചതായും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

അപകടകാരിയാവണം

അപകടകാരിയാവണം

എതിര്‍ ബാറ്റിങ് നിരയെ തരിപ്പണമാക്കുന്ന ബൗളറായി മാറണമെന്നാണ് ഷമിയോട് ആവശ്യപ്പെട്ടതെന്നു അക്തര്‍ പറഞ്ഞു. ഷമിക്കു നല്ല വേഗവും സ്വിങുമുണ്ട്. അതു മാത്രമല്ല റിവേഴ്‌സ് സ്വിങും താരത്തിന്റെ കരുത്താണ്. ഏഷ്യയില്‍ നിന്നുള്ള വളരെ കുറച്ചു പേസര്‍മാര്‍ക്കു മാത്രമേ ഈ കഴിവ് ലഭിച്ചിട്ടുള്ളൂ. നീ റിവേഴ്‌സ് സ്വിങിലെ രാജാവായി മാറുമെന്ന് അന്നു താന്‍ ഷമിയോടു പറഞ്ഞിരുന്നതായും അക്തര്‍ വിശദമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഷമിയുടെ പ്രകടനത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും 44 കാരനായ റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞു.

അവര്‍ അംഗീകരിക്കാറില്ല

അവര്‍ അംഗീകരിക്കാറില്ല

ഇന്ത്യന്‍ ബൗളര്‍മാര്‍ കാണിക്കുന്ന ബഹുമാനം പക്ഷെ നാട്ടില്‍ നിന്നുള്ള താരങ്ങൡ നിന്നു തനിക്കു ലഭിക്കാറില്ലെന്നു അക്തര്‍ പറയുന്നു. സ്വന്തം ബൗളിങ് എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചോദിച്ച് പാക് പേസര്‍മാര്‍ തന്നെ സമീപിച്ചിട്ടില്ല. ഇതു തീര്‍ച്ചയായു തന്നെ ദുഖിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബൗളര്‍മാരുടെ ക്യാപ്റ്റനാണെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

Story first published: Tuesday, October 8, 2019, 13:26 [IST]
Other articles published on Oct 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+