കളിക്കളത്തിലെ മോശം പെരുമാറ്റം; ഷാക്വിബ് കുടുങ്ങി, നൂറുലും... പിഴയടക്കണം
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തിനിടെ മോശമായി പെരുമാറിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്വിബ് അല്‍ ഹസനും ടീമംഗം നൂറുല്‍ ഹസനും ഐസിസി പിഴയിട്ടു. മാച്ച് ഫീയുടെ 25 ശതമാനമാണ് ഇരുവര്‍ക്കും പിഴയിട്ടത്. ഐസിസിയുടെ അച്ചടക്ക നിയമത്തിലെ ലെവല്‍ 1 ലംഘിച്ചതിനെ തുടര്‍ന്നു ഒരു ഡിമെറിറ്റ് പേയിന്റും ഇരുവര്‍ക്കും ചുമത്തിയിട്ടുണ്ട്.

ലങ്ക-ബംഗ്ലാദേശ് മല്‍സരത്തിന്റെ അവസാന ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ തുടര്‍ച്ചയായി രണ്ടു ബൗണ്‍സറുകള്‍ ലങ്ക എറിഞ്ഞിട്ടും അംപയര്‍ നോ ബോള്‍ നല്‍കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ബൗണ്ടറി ലൈനിന് അരികെ നിന്നും മാച്ച് ഒഫീഷ്യല്‍സിനോടു കയര്‍ത്തു സംസാരിച്ച ഷാക്വിബ് ക്രീസിലുള്ള ടീമിലെ ബാറ്റ്‌സ്മാന്‍മാരോട് തിരിച്ചുവരാനും ആവശ്യപ്പെട്ടിരുന്നു. ഇതാണ് ബംഗ്ലാ ക്യാപ്റ്റനെതിരേ നടപടിയെടുക്കാന്‍ കാരണം.

അതേസമയം, റിസര്‍വ് താരമായിരുന്ന നൂറുല്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ തിസാര പെരേരയ്‌ക്കെതിരേ കൈ ചൂണ്ടി മോശമായി സംസാരിച്ചിരുന്നു. ക്രീസിലുള്ള ടീമംഗങ്ങള്‍ക്കു സന്ദേശം കൈമാറാന്‍ ഗ്രൗണ്ടിലെത്തിയപ്പോഴാണ് നൂറുല്‍ പെരേരയോട് മോശമായി പെരുമാറിയത്. ഇതാണ് ഇപ്പോള്‍ നൂറുലിനെ കുടുക്കിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications