ബംഗ്ലാദേശ് പഴയ ബംഗ്ലാദേശല്ല... ഷാക്കിബിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്, ലങ്ക ആശങ്കയില്‍
ധാക്ക: നിദാഹാസ് ട്രോഫിയില്‍ സെമി ഫൈനലിനു തുല്യമായ അവസാന മല്‍സരത്തിനു തയ്യാറെടുക്കുന്ന ബംഗ്ലാദേശിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ച് സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ഷാക്കിബ് അല്‍ ഹസന്‍ തിരിച്ചെത്തുന്നു. കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നു ടൂര്‍ണമെന്റിലെ ഒരു മല്‍സരത്തിലും താരം കളിക്കില്ലെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി ഷാക്കിബിന്റെ മടങ്ങിവരവ്.

ടൂര്‍ണമന്റിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കുള്ള ബംഗ്ലാദേശ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന നിര്‍ണായകമായ അവസാന ലീഗ് മല്‍സരത്തില്‍ ഷാക്കിബ് കളിക്കുമെന്നാണ് സൂചന. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീമിന് ഇന്ത്യക്കെതിരായ ഫൈനലിലേക്കു യോഗ്യത നേടാം.

ജനുവരിയില്‍ നാട്ടില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിനിടെയാണ് ഷാക്ക്വിബിന്റെ കൈവിരലിനു പരിക്കേറ്റത്. ഇതേ തുടര്‍ന്ന് നിദാഹാസ് ട്രോഫിയില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു. മഹമ്മൂദുള്ളയാണ് പരന്വരയില്‍ ടീമിനെ നയിക്കുന്നത്. പരിക്കുമൂലം ലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളും രണ്ടു ട്വന്റി20 മല്‍സരങ്ങളും ഷാക്വിബിന് നഷ്ടമായിരുന്നു. ഇതു കൂടാതെയാണ് നിദാഹാസ് ട്രോഫിില്‍ നിന്നും അദ്ദേഹം പിന്‍മാറിയത്. പക്ഷെ ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ഷാക്വിബ് തിരിച്ചെത്തിയത് ടീമിനെ ആവേശത്തിലാക്കിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications