Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന്റെ 326 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് വിന്‍ഡീസ്, കരുത്തായത് ധോണി! ഹോപ്പ് പറയുന്നു

ഏകദിന ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടാനാവാതെ പോയ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരിക്കുകയാണ്. നാല് വിക്കറ്റിനാണ് ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 325 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 7 പന്ത് ബാക്കിയാക്കി നാല് വിക്കറ്റിന് ജയിക്കുകയായിരുന്നു. വിന്‍ഡീസിനെ സംബന്ധിച്ച് അഭിമാന ജയമാണിത്.

ഷായ് ഹോപ്പിന്റെ (109*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിന്‍ഡീസിന് ആവേശ ജയമൊരുക്കിയത്. ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസിനായി തകര്‍പ്പന്‍ ഫിനിഷിങ് പ്രകടനം നടത്തിയതിന് പിന്നിലെ എംഎസ് ധോണിയുടെ ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ്. 'കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എംഎസ് ധോണിയുമായി ഞാന്‍ സംസാരിച്ചിരുന്നു. ക്രീസില്‍ അല്‍പ്പനേരം പിടിച്ചുനില്‍ക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇംഗ്ലണ്ടിനെതിരേ ഞാന്‍ പിന്തുടര്‍ന്നത് ഇതാണ്' ഹോപ്പ് പറഞ്ഞു.

83 പന്ത് നേരിട്ട ഹോപ്പ് 4 ഫോറും 7 സിക്‌സുമാണ് പറത്തിയത്. നാലാം നമ്പറിലിറങ്ങിയാണ് ഹോപ്പിന്റെ തകര്‍പ്പന്‍ പ്രകടനം. പതിയെ തുടങ്ങിയ ശേഷമാണ് ഹോപ്പ് തകര്‍ത്തടിച്ചത്. ധോണി നല്‍കിയ ഉപദേശം പോലെ ക്രീസില്‍ പിടിച്ചുനില്‍ക്കാനാണ് ഹോപ്പ് ശ്രമിച്ചത്. അതിന് ശേഷമാണ് അദ്ദേഹം കടന്നാക്രമിച്ചത്. ഈ തന്ത്രം ഫലം കണ്ടുവെന്ന് തന്നെ പറയാം. ഏകദിന ലോകകപ്പില്‍ യോഗ്യത നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുന്ന ജയമാണ് വിന്‍ഡീസ് നേടിയെടുത്തത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്കാണ് ടോപ് സ്‌കോററായത്. ലോകകപ്പില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ ബ്രൂക്കിനായിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ 72 പന്തില്‍ 71 റണ്‍സാണ് ബ്രൂക്ക് നേടിയത്. ഇംഗ്ലണ്ടിനായി സാക്ക് ക്രോളി (48) ഫില്‍ സാള്‍ട്ട് (45) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഏകദിന ലോകകപ്പിലെ മോശം ഫോമില്‍ നിന്ന് കരകയറാന്‍ ഇതുവരെ ജോസ് ബട്‌ലര്‍ക്ക് സാധിച്ചില്ല.

ms dhoni

ഒന്നാം മത്സരത്തില്‍ 3 റണ്‍സുമായാണ് ബട്‌ലര്‍ പുറത്തായത്. ലിയാം ലിവിങ്സ്റ്റണും നിരാശപ്പെടുത്തി. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനായി അലിക് അത്തനാസെ 66 റണ്‍സുമായി തിളങ്ങി. 65 പന്ത് നേരിട്ട് 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. ബ്രണ്ടന്‍ കിങ് (35) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. റൊമാരിയോ ഷിഫേര്‍ഡ് 28 പന്തില്‍ 48 റണ്‍സുമായി വിന്‍ഡീസിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

അടുത്ത ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ്. വിന്‍ഡീസിന് ഏകദിന ലോകകപ്പില്‍ യോഗ്യത നേടാനാവാതെ പോയെങ്കിലും ടി20യിലെ ഏറ്റവും കരുത്തുറ്റ ടീം വെസ്റ്റ് ഇന്‍ഡീസാണെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസ് നിരയിലുണ്ട്. അതുകൊണ്ടുതന്നെ ടി20യില്‍ ഇവര്‍ക്കെല്ലാം വന്‍ ഡിമാന്റാണ്.

വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ ഏറ്റവും ഡിമാന്റ് വിന്‍ഡീസ് താരങ്ങള്‍ക്കാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഷായ് ഹോപ്പും അവസരം തേടുന്നു. സിഎസ്‌കെയില്‍ കളിക്കാനുള്ള ആഗ്രഹം ഹോപ്പ് നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഇപ്പോള്‍ പഴയ കരുത്തില്ലെന്നത് വസ്തുതയാണ്. മികച്ച താരങ്ങള്‍ നിരവധിയാണെങ്കിലും ക്രിക്കറ്റ് ബോര്‍ഡിന്റെ രാഷ്ട്രീയവും താരങ്ങളുടെ മോശം ഫോമുമെല്ലാം വിന്‍ഡീസ് ക്രിക്കറ്റിനെ പിന്നോട്ടടിക്കുകയാണ്.

അടുത്ത ടി20 ലോകകപ്പിലൂടെ വിന്‍ഡീസ് ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. ഷായ് ഹോപ്പ് വെസ്റ്റ് ഇന്‍ഡീസിനെ നന്നായി നയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടീം ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, December 4, 2023, 13:40 [IST]
Other articles published on Dec 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+