Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെയും പിന്തള്ളി ഈ അഫ്ഗാന്‍ താരം!! ഞെട്ടിക്കുന്ന റെക്കോര്‍ഡ്...മുന്നില്‍ 3 പേര്‍ മാത്രം!!

ഗ്രേയ്റ്റര്‍ നോയ്ഡ: അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതിയ തരംഗമായി മാറിയ അഫ്ഗാനിസ്താന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദ് ഒരു ചരിത്രനേട്ടം കൂടി സ്വന്തം പേരില്‍ കുറിച്ചു. അയര്‍ലന്‍ഡിനെതിരായ കഴിഞ്ഞ ട്വന്റി 20 മല്‍സരത്തില്‍ 72 റണ്‍സോടെ കസറിയതോടെയാണ് ഷഹ്‌സാദ് പുതിയ നേട്ടത്തിന് അവകാശിയായത്. ട്വന്റി 20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ നാലാമത്തെ താരമെന്ന റെക്കോര്‍ഡ് ഇനി ഷഹ്‌സാദിന് സ്വന്തം. പിന്തള്ളിയതാവട്ടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ വിരാട് കോലിയെയും.

1

58 ട്വന്റി 20 മല്‍സരങ്ങളില്‍ നിന്ന് 1,779 റണ്‍സാണ് ഷഹ്‌സാദിന്റെ സമ്പാദ്യം. 32.24 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റാവട്ടെ 136.84 ആണ്. പട്ടികയില്‍ അഞ്ചാമതുള്ള കോലി 1709 റണ്‍സാണ് നേടിയത്. 53.50 ആണ് കോലിയുടെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 134.77 ആണ്. ഷഹ്‌സാദിനേക്കാള്‍ 10 മല്‍സരങ്ങള്‍ കുറച്ചേ കോലി കളിച്ചിട്ടുള്ളൂ.

2

ന്യൂസിലന്‍ഡ് സ്റ്റാര്‍ ബ്രെന്‍ഡന്‍ മക്കുല്ലം (2140 റണ്‍സ്), ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍ (1889), കിവീസിന്റെ തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (1806) എന്നിവരാണ് റണ്‍വേട്ടയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.

Story first published: Monday, March 13, 2017, 13:26 [IST]
Other articles published on Mar 13, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+