ഐപിഎല്‍: കെകെആറിന്റെ പുറത്താവല്‍... ഷാരൂഖിന്‍റെ പ്രതികരണം ഇങ്ങനെ, ടീമിന് അഭിമാനിക്കാം
മുംബൈ: ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ തോറ്റ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ടീമുടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാനെ അതു നിരാശനാക്കുന്നില്ല. ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ അഭിമാനം കൊള്ളുകയാണ് എസ്ആര്‍കെ. പല ടീമുടമകളും തോല്‍വി നേരിട്ടാല്‍ താരങ്ങളെ രഹസ്യമായും പരസ്യമായും പഴിക്കുമ്പോള്‍ അവരില്‍ നിന്നും വ്യത്യസ്തനാവുകയാണ് ഷാരൂഖ്.

ടീമിന്റെ പ്രകടനം ഉജ്ജ്വലമെന്നാണ് കിങ് ഖാന്‍ വിശേഷിപ്പിച്ചത്. നിങ്ങള്‍ നിങ്ങളുടെ തന്നെ അഭിമാനമുയര്‍ത്തി. വളരെ മികച്ച ടീമാണ് നമ്മുടേത്. നിങ്ങളോട് ഇഷ്ടം മാത്രമേയുള്ളൂ, അതേ ഞാനിപ്പോഴും ചിരിക്കുകയാണ്. കളിക്കളത്തില്‍ ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചതിനു നന്ദിയെന്നും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.
ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെള്ളിയാഴ്ച രാത്രി നടന്ന രണ്ടാം ക്വാളിഫയറില്‍ 14 റണ്‍സിനായയിരുന്നു ഹൈദരാബാദിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ ആദ്യ 15 ഓവറില്‍ മികച്ച ബൗളിങിലൂടെ പിടിച്ചുകെട്ടിയ കെകെആറിന് അവസാന അഞ്ചോവറിലാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. മറുപടി ബാറ്റിങില്‍ ഹൈദരാബാദിന്റെ മൂര്‍ച്ചയേറിയ ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ കെകെആര്‍ കീഴടങ്ങുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications