Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലും പാക് താരങ്ങളും- കന്നി സീസണില്‍ കളിച്ചവരെ അറിയാം, അഫ്രീഡി ഫ്‌ളോപ്പ്!, സ്റ്റാറായത് തന്‍വീര്‍

ഐപിഎല്ലില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ നഷ്ടം എന്താണെന്നു ചോദിക്കുകയാണെങ്കില്‍ പാകിസ്താന്‍ താരങ്ങളുടെ അഭാവമെന്നായിരിക്കും ക്രിക്കറ്റ് പ്രേമികളുടെ മറുപടി. കാരണം ലോക ക്രിക്കറ്റിലെ ഒരുപിടി മികച്ച താരങ്ങള്‍ ഇപ്പോള്‍ പാക് ടീമിന്റെ ഭാഗമാണ്. എന്നാല്‍ ഇവര്‍ക്കൊന്നും ഐപിഎല്ലില്‍ കളിക്കാന്‍ അനുമതിയില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലാണ് ക്രിക്കറ്റിലും തിരിച്ചടിയായി മാറിയിരിക്കുന്നത്. 2012-13 ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ക്രിക്കറ്റ് പരമ്പര പോലും കളിച്ചിട്ടുമില്ല.

2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ മാത്രമായിരുന്നു പാക് താരങ്ങളുടെ സാന്നിധ്യമുണ്ടായത്. പല പ്രമുഖ കളിക്കാരും വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിരുന്നു. അന്ന് 11 പാക് താരങ്ങള്‍ക്കായിരുന്നു ഐപിഎല്ലിലേക്കു നറുക്കുവീണത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലര്‍ ആരൊക്കെയാണന്നു നോക്കാം.

 ഷാഹിദ് അഫ്രീഡി (ഡെക്കാന്‍ ചാര്‍ജേഴ്‌സ്)

ഷാഹിദ് അഫ്രീഡി (ഡെക്കാന്‍ ചാര്‍ജേഴ്‌സ്)

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡി കന്നി സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിനൊപ്പമായിരുന്നു. ടി20 സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന അദ്ദേഹത്തിന് പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഈ സീസണില്‍ നടത്താനായില്ല. 10 മല്‍സരങ്ങളില്‍ നിന്നും 81 റണ്‍സെടുത്ത അഫ്രീഡി ഒമ്പത് വിക്കറ്റുകളും നേടി.
ഡിസിയെ സംബന്ധിച്ച് ഏറ്റവും മോശം സീസണായിരുന്നു ഇത് ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരായി പുറത്താവുകയും ചെയ്തു.

 ഷുഐബ് അക്തര്‍ (കെകെആര്‍)

ഷുഐബ് അക്തര്‍ (കെകെആര്‍)

പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ ആദ്യ സീസണില്‍ സൗരവ് ഗാംഗുലി നയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു. വെറും മൂന്നു മല്‍സരങ്ങളിലാണ് സീസണില്‍ അദ്ദേഹം കളിച്ചത്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മിന്നുന്ന പ്രകടനവുമായി റാവല്‍പിണ്ടി എക്‌സ്പ്രസ് വരവറിയിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കളിയില്‍ മൂന്നോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അക്തര്‍ നാലു വിക്കറ്റുകളെടുത്തു. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, എബി ഡിവില്ലിയേഴ്‌സ്, മനോജ് തിവാരി എന്നിവരായിരുന്നു അക്തറിന്റെ ഇരകള്‍.
തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളില്‍ പക്ഷെ അദ്ദേഹത്തിനു പ്രകടനം ആവര്‍ത്തിക്കാനായില്ല. ഒരു വിക്കറ്റ് മാേ്രത അടുത്ത രണ്ടു കളികളില്‍ അക്തറിനു ലഭിച്ചുള്ളൂ. ഈ സീസണില്‍ പ്ലേഓഫിലെത്താതെ പുറത്തായ കെകെആര്‍ ആറാമതായാണ് ഫിനിഷ് ചെയ്തത്.

ഷുഐബ് മാലിക്ക് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്)

ഷുഐബ് മാലിക്ക് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്)

പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഷുഐബ് മാലിക്ക് കന്നി ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിനു വേണ്ടിയാണ് കളിച്ചത്. പക്ഷെ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ അദ്ദേഹത്തിനായില്ല. ഏഴു മല്‍സരങ്ങളില്‍ മാത്രമാണ് മാലിക്ക് പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. 52 റണ്‍സും രണ്ടു വിക്കറ്റുകളുമാണ് അദ്ദേഹം നേടിയത്. എന്നാല്‍ ഒരു സിക്‌സര്‍ പോലുമടിക്കാന്‍ മാലിക്കിനായില്ല.

 മിസ്ബാഹുല്‍ ഹഖ് (ആര്‍സിബി)

മിസ്ബാഹുല്‍ ഹഖ് (ആര്‍സിബി)

പാകിസ്താന് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനും മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ മിസ്ബാഹുല്‍ ഹഖ് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ് മിസ്ബ ആര്‍സിബിക്കായി ഇറങ്ങിയത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 144.44 സ്‌ട്രൈക്ക് റേറ്റോടെ 117 റണ്‍സ് അദ്ദേഹം നേടിയിരുന്നു.
ഈ സീസണില്‍ ആര്‍സിബിയുടെ പ്രകടനം ദയനീയമായിരുന്നു. 14 ലീഗ് മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രം ജയിച്ച അവര്‍ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു.

 സൊഹൈല്‍ തന്‍വീര്‍ (ആര്‍ആര്‍)

സൊഹൈല്‍ തന്‍വീര്‍ (ആര്‍ആര്‍)

പാക് താരങ്ങളില്‍ ഐപിഎല്ലിലെ അപ്രതീക്ഷിത ഹീറോ പേസര്‍ സൊഹൈല്‍ തന്‍വീറായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനായി ബൗള്‍ ചെയ്ത അദ്ദേഹം 11 മല്‍സരങ്ങളില്‍ നിന്നും പിഴുതത് 22 വിക്കറ്റുകളായിരുന്നു. കന്നി സീസണില്‍ പര്‍പ്പിള്‍ ക്യാപ്പിനും തന്‍വീര്‍ അവകാശിയായിരുന്നു. ഷെയ്ന്‍ വോണ്‍ നയിച്ച രാജസ്ഥാനെ കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ തന്‍വീറിന്റെ മാജിക്കല്‍ സ്‌പെല്‍ ഇന്നും ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടടായില്ല. 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് ഇടംകൈയന്‍ പേസര്‍ പിഴുതത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോര്‍ഡ് 11 വര്‍ഷം നിലനിര്‍ത്താന്‍ തന്‍വീറിനു കഴിഞ്ഞു. 2019ല്‍ മുംബൈ ഇന്ത്യന്‍സിന്റെ അല്‍സാറി ജോസഫായിരുന്നു ഇത് തിരുത്തിയത്.

Story first published: Friday, May 14, 2021, 11:21 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+