For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കല്‍ പ്രഖ്യാപിച്ചു, പിന്നീട് തിരിച്ചുവന്ന് കസറി! ആരൊക്കെയെന്ന് അറിയാമോ? ഇന്ത്യക്കാരാരുമില്ല

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും വളരെ പ്രയാസമുള്ള കാര്യമാണ്. ഏറെ നാള്‍ ജീവശ്വാസമായി ഒപ്പം കൂട്ടിയിരുന്ന ക്രിക്കറ്റ് മതിയാക്കുകയെന്നത് താരങ്ങള്‍ക്ക് വളരെ വൈകാരികമായ കാര്യമാണ്. തങ്ങള്‍ നെഞ്ചേറ്റിയ പല താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് ആരാധകരെ സംബന്ധിച്ചും വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്. വിരമിക്കല്‍ പ്രഖ്യാപിച്ചവര്‍ പിന്നീട് തിരിച്ചുവരുന്നത് വളരെ അപൂര്‍വ്വമായാണ്. എന്നാല്‍ ചില താരങ്ങള്‍ ഇത്തരത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്.

പ്രമുഖരായ താരങ്ങളില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം മടങ്ങിവരവ് നടത്തിയവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. മുന്‍ പാകിസ്താന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി ഇത്തരത്തില്‍ വിരമിച്ച ശേഷം തിരിച്ചുവന്നിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച അഫ്രീദി പിന്നീട് തിരിച്ചെത്തുകയും 2015ലെ ഏകദിന ലോകകപ്പ് കളിക്കുകയും ചെയ്തു. മിസ്ബാഹ് ഉല്‍ ഹഖിന് കീഴില്‍ കളിച്ചാണ് അഫ്രീദി തന്റെ വിടപറയല്‍ നടത്തിയത്.

ben stokes

അഫ്രീദിയുടെ മടങ്ങിവരവ് ആരാധകരും ആഗ്രഹിച്ചിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് എല്ലാവരേയും വിസ്മയിപ്പിച്ച ബാറ്റ്‌സ്മാനാണ് അഫ്രീദി. സിംബാബ്‌വെയുടെ ബ്രണ്ടന്‍ ടെയ്‌ലറും തിരിച്ചുവരവ് നടത്തിയ താരമാണ്. 2015ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ടെയ്‌ലര്‍ രണ്ടുവര്‍ഷത്തോളം പുറത്തിരുന്നു. പിന്നീട് 2017ലാണ് അദ്ദേഹം ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. സിംബാബ്‌വെയുടെ ഇതിഹാസ താരങ്ങളിലൊരാളാണ് ബ്രണ്ടന്‍ ടെയ്‌ലര്‍.

മൂന്നാമത്തെ താരം ഡ്വെയ്ന്‍ ബ്രാവോയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. 2018ല്‍ വിരമിക്കല്‍ നടത്തിയ ബ്രാവോ പിന്നീട് 2020ല്‍ തീരുമാനം പിന്‍വലിച്ച് അദ്ദേഹം തിരിച്ചുവന്നു. സിഎസ്‌കെയിലും 2022 സീസണോടെ ബ്രാവോ കരിയര്‍ മതിയാക്കി. ഇപ്പോള്‍ ബൗളിങ് പരിശീലകനായി പ്രവര്‍ത്തിക്കുന്നു. ടി20 ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ബ്രാവോ.

സ്ലോ ബോളുകളെറിഞ്ഞ് വിക്കറ്റ് നേടാനും മധ്യ നിരയില്‍ ഫിനിഷര്‍ റോളില്‍ ബാറ്റുചെയ്ത് കസറാനും കഴിവുള്ള താരമാണ് ബ്രാവോ. വിന്‍ഡീസിനൊപ്പവും ഐപിഎല്ലിലും നിരവധി മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ ബ്രാവോക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയാണ് തിരിച്ചുവരവ് നടത്തിയ മറ്റൊരാള്‍. ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രാവോ പിന്നീട് തീരുമാനം പിന്‍വലിച്ചാണ് അവസാന ആഷസ് ടെസ്റ്റില്‍ കളിച്ചത്. സ്പിന്‍ ഓള്‍റൗണ്ടറായ താരം വലിയൊരു പ്രകടനം ആഷസില്‍ കാഴ്ചവെച്ചില്ല.

ബെന്‍ സ്റ്റോക്‌സും ഇപ്പോള്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടാണ് സ്റ്റോക്‌സ് മടങ്ങിയെത്തുന്നത്. ടെസ്റ്റില്‍ നായകസ്ഥാനം ലഭിച്ചതോടെ സ്‌റ്റോക്‌സ് ഏകദിനം മതിയാക്കിയിരുന്നു. എന്നാല്‍ ഏകദിന ലോകകപ്പില്‍ സ്റ്റോക്‌സിനെപ്പോലൊരു താരത്തിന്റെ അഭാവം ഉണ്ടായാല്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ഇംഗ്ലണ്ട് ഏകദിനത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ കെവിന്‍ പീറ്റേഴ്‌സണും വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തിരിച്ചുവരവ് നടത്തിയിരുന്നു. പരിമിത ഓവറില്‍ നിന്ന് വിരമിക്കല്‍ നടത്തി ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു പീറ്റേഴ്‌സണിന്റെ പദ്ധതി. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇതിന് അനുവദിക്കാതെ പീറ്റേഴ്‌സണെ ടീമിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

Story first published: Wednesday, August 16, 2023, 23:33 [IST]
Other articles published on Aug 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+