
ആന്‍ഡ്രു സൈമണ്ട്‌സ്
അടുത്തിടെ വാഹനാപകടത്തില്‍ മരിച്ച ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സിനെ ഈ ലിസ്റ്റില്‍ കാണാം. ഇന്ത്യക്കെതിരേ കളിക്കുമ്പോഴെല്ലാം താരം ഏറ്റവും മികച്ച പ്രകടനം നടത്താറുണ്ടെന്നതാണ് ഇതിനു കാരണം. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ഇന്ത്യക്കെതിരേ 40ന് മുകളില്‍ ബാറ്റിങ് ശരാശരി സൈമണ്ട്‌സിനുണ്ട്.
2007-08ല്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും സൈമണ്ട്‌സുമുള്‍പ്പെട്ട മങ്കിഗേറ്റ് വിവാദം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. അതിനു ശേഷമാണ് സൈമണ്ട്‌സ് ഇന്ത്യന്‍ ആരാധകര്‍ക്കു വെറുക്കപ്പെട്ടവനായി മാറിയത്.

ഷാഹിദ് അഫ്രീഡി
പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീഡിയോടും ഇന്ത്യന്‍ ഫാന്‍സിനു വലിയ പ്രിയമില്ല. ഇന്ത്യന്‍ ടീമിനെതിരേ പല തവണ മോശം കമന്റുകള്‍ നടത്തിയ താരമാണ് അദ്ദേഹം. പാകിസ്താനെതിരായ മല്‍സരത്തില്‍ പരാജയപ്പെട്ട ശേഷം ഇന്ത്യന്‍ കളിക്കാര്‍ തങ്ങളുടെയടുത്ത് വന്ന് ക്ഷമ ചോദിച്ചിട്ടുണ്ടെന്നു വരെ ഒരിക്കല്‍ അഫ്രീഡി അവകാശപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീരുമായി കളിക്കളത്തിലുണ്ടായ ചൂടേറിയ വാഗ്വാദവും അഫ്രീഡിയോടുള്ള വെറുപ്പ് വര്‍ധിപ്പിച്ചിരുന്നു.
ഒരിക്കല്‍ ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനില്‍ ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യ ടീം വളരെ ഭാഗ്യമുള്ളവരാണെന്നായിരുന്നു അഫ്രീഡിയുടെ പരിഹാസം.

സര്‍ഫറാസ് അഹമ്മദ്
ഇന്ത്യന്‍ ഫാന്‍സിനു വിരോധമുള്ള മറ്റൊരു പാകിസ്താന്‍ ക്രിക്കറ്ററാണ് മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫറാസ് അഹമ്മദ്. ഇന്ത്യക്കെതിരേ നടത്തിയിട്ടുള്ള പരാമര്‍ശങ്ങളാണ് ഇതിന്റെ കാരണം. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ 180 റണ്‍സിന്റെ കൂറ്റന്‍മാര്‍ജിനില്‍ തകര്‍ത്ത് പാക് ടീം ജേതാക്കളായപ്പോള്‍ നായകന്‍ സര്‍ഫറായിരുന്നു. അന്നു അദ്ദേഹത്തോടു ഇന്ത്യന്‍ ഫാന്‍സിനു വെറുപ്പും ദേഷ്യവുമുണ്ടായിരുന്നു.

അതിനു മുമ്പ് ഒരു പാക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സര്‍ഫറാസ് ഇന്ത്യന്‍ ടീമിനെ താഴ്ത്തിക്കെട്ടി സംസാരിച്ചതും ആരാധക രോഷത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യക്കെതിരേ കളിക്കാന്‍ പാകിസ്താനാണ് എല്ലായ്‌പ്പോഴും മുന്നോട്ടു വരാറുള്ളത്. ഇന്ത്യയും പോസിറ്റീവായി പ്രതികരിക്കേണ്ടതുണ്ട്. പാകിസ്താനെ ഭയമായതു കൊണ്ടായിരിക്കാം ഇന്ത്യ ഞങ്ങള്‍ക്കെതിരേ കളിക്കാന്‍ വിസമ്മതിക്കുന്നതെന്നായിരുന്നു സര്‍ഫറാസിന്റെ പരിഹാസം.

സ്റ്റീവ് സ്മിത്ത്
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്താണ് ഇന്ത്യന്‍ ഫാന്‍സിന് അത്ര പ്രിയങ്കരനല്ലാത്ത മറ്റൊരാള്‍. ഇന്ത്യക്കെതിരേയുള്ള സ്മിത്തിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡാണ് ഇതിനു കാരണം. ഓസീസുമായി ഏറ്റുമുട്ടുമ്പോഴെല്ലാം ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിക്കാറുള്ളത് സ്മിത്താണ്. ടെസ്റ്റില്‍ ഇന്ത്യക്കെതിരേ 72.58 എന്ന തകര്‍പ്പന്‍ ശരാശരി അദ്ദേഹത്തിനുണ്ട്. എട്ടു സെഞ്ച്വറികളും സ്മിത്ത് അടിച്ചുകൂട്ടി. 2015ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ സ്മിത്ത് 95 ബോളില്‍ സെഞ്ച്വറിയടിച്ചിരുന്നു.

ആന്‍ഡ്രു ഫ്‌ളിന്റോഫ്
ഇന്ത്യന്‍ ഫാന്‍സിനു ഇഷ്ടമില്ലാത്ത മറ്റൊരു വിദേശ താരം ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫാണ്. ഒരു കാലത്ത് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ കളിക്കളത്തില്‍ എതിര്‍ ടീമുകളോടുള്ള പെരുമാറ്റം എന്നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുമായുള്ള ഏകദിന പരമ്പരയില്‍ ഒരിക്കല്‍ ഇംഗ്ലണ്ട് വിജയികളായപ്പോള്‍ തന്റെ ജഴ്‌സിയൂരി വീശിയായിരുന്നു ആഹ്ലാദ പ്രകടനം നടത്തിയത്. ഇത ഇന്ത്യന്‍ ആരാധകര്‍ അത്ര നല്ല രീതിയിലായിരുന്നില്ല അന്നു സ്വീകരിച്ചത്.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മല്‍സരത്തില്‍ യുവരാജ് സിങിനെതിരേ ഫ്‌ളിന്റോഫിന്റെ മോശം പെരുമാറ്റവും ആരാധകര്‍ക്കു രോഷമുണ്ടാക്കിയിരുന്നു. യുവിയുടെ കഴുത്തറുക്കുമെന്നായിരുന്നു ഫ്‌ളിന്റോഫിന്റെ ഭീഷണി. ഇതേ കളിയിലാണ് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഓവറിലെ ആറു ബോളുകളിലും സിക്‌സറടിച്ച് യുവി ലോക റെക്കോര്‍ഡിട്ടത്. ഫ്‌ളിന്റോഫിന്റെ പ്രകോപനമായിരുന്നു യുവിയുടെ ഈ കടന്നാക്രമണത്തിനു കാരണം.


Click it and Unblock the Notifications