ടെസ്റ്റിലെ സിക്‌സര്‍ വേട്ട- രോഹിത്തിനോളമെത്തില്ല റിഷഭ്! അഫ്രീഡി ഒന്നാമന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ സിക്‌സറുകളടിക്കുകയെന്നത് എല്ലാ ബാറ്റര്‍മാര്‍ക്കും സാധിക്കുന്ന കാര്യമല്ല. ഭൂരിഭാഗം ബാറ്റര്‍മാരും റെഡ് ബോള്‍ ക്രിക്കറ്റില്‍ സിക്‌സറിനേക്കാള്‍ ആശ്രയിക്കുന്നത് ബൗണ്ടറികളെയാണ്. സിക്‌സറെന്നത് റിസ്‌ക്കായതിനാല്‍ തന്നെ റണ്‍സ് കണ്ടെത്താന്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യലും ബൗണ്ടറികളുമാണ് ബാറ്റര്‍മാരുടെ ഏറ്റവും പ്രിയപ്പെട്ട വഴികള്‍. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തരായ ബാറ്റര്‍മാരുമുണ്ട്. വൈറ്റ് ബോള്‍ ഫോര്‍മാറ്റ് പോലെ തന്നെ ഈ ഫോര്‍മാറ്റിലും സിക്‌സറുകള്‍ വാരിക്കൂട്ടുന്ന ബാറ്റര്‍മാരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കരിയറിലെ ആദ്യത്തെ 30 ടെസ്റ്റുകളില്‍ നിന്നും ഏറ്റവുമധികം സിക്‌സറുകള്‍ നേടിയിട്ടുള്ള അഞ്ചു താങ്ങളെയെടുത്താല്‍ അക്കൂട്ടത്തില്‍ ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും രണ്ടു താരങ്ങള്‍ വീതമുണ്ട്.

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 52 സിക്‌സറുകളുമായാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. 27 ടെസ്റ്റുകളില്‍ നിന്നാണ് അഫ്രീഡി ഇത്രയും സിക്‌സറുകള്‍ വാരിക്കൂട്ടിയത്.
ഈ ലിസ്റ്റില്‍ പാക് ഇതിഹാസത്തിനു തൊട്ടു താഴെയുള്ളത് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയാണ്. 30 ടെസ്റ്റുകളില്‍ നിന്നും 51 സിക്‌സറുകളാണ് ഹിറ്റ്മാന്റെ സമ്പാദ്യം.

ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഈ എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 44 സിക്‌സറുകളുമായാണ് താരം മൂന്നാംസ്ഥാനത്തേക്കു കയറിയിരിക്കുന്നത്. റിഷഭിന്റെ കരിയറിലെ 30ാമത്തെ ടെസ്റ്റ് കൂടിയാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ നടക്കുന്നത്.
ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു റിഷഭ് കാഴ്ചവച്ചത്. 31 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 50 റണ്‍സ് താരം നേടിയിരുന്നു. 28 ബോളില്‍ നിന്നായിരുന്നു റിഷഭിന്റെ ഫിഫ്റ്റി.

ഇതോടെ ടെസ്റ്റിലെ വേഗമേറിയ ഫിഫ്റ്റിയെന്ന ഇന്ത്യന്‍ താരത്തിന്റെ റെക്കോര്‍ഡ് അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു. മുന്‍ ഇതിഹാസം കപില്‍ ദേവ് 30 ബോളുകളില്‍ നേടിയ ഫിഫ്റ്റിയാണ് ഇതോടെ പഴങ്കഥയായി മാറിയത്. 1982ലായിരുന്നു കപില്‍ ഈ റെക്കോര്‍ഡിട്ടത്. 40 വര്‍ഷങ്ങള്‍ക്കു ശേഷം റിഷഭ് ഇതു തിരുത്തുകയായിരുന്നു.

ആദ്യത്തെ 30 ടെസ്റ്റുകളില്‍ നിന്നും കൂടുതല്‍ സിക്‌സറടിച്ച താരങ്ങളുടെ ലിസ്റ്റിലേക്കു വന്നാല്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം, പേസര്‍ ടിം സൗത്തി എന്നിവരാണ്. 28 ടെസ്റ്റുകളില്‍ നിന്നും 41 സിക്‌സറുകളോടെ നാലാംസ്ഥാനത്ത് ഗ്രാന്‍ഡോമാണ്. സൗത്തി തൊട്ടുപിന്നാലെയുണ്ട്. 30 ടെസ്റ്റുകളില്‍ നിന്നും 40 സിക്‌സറുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications