Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ച ഫോമിലായിരുന്നു, കോലി ടി20 സ്വയം മതിയാക്കിയതല്ല! കാരണം ഗംഭീര്‍; അഫ്രീദി പറയുന്നു

ടി20 ലോകകപ്പില്‍ ഇന്ത്യ രാജാക്കന്മാരായിരിക്കുകയാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പും അഞ്ചാം ഐസിസി കിരീടവും അലമാരയിലെത്തിച്ചത്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്. ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ മൂന്ന് സീനിയര്‍ താരങ്ങളാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

രോഹിത്തും കോലിയും ടി20 മതിയാക്കി യുവതാരങ്ങള്‍ക്കായി വഴിമാറിയതിനെ പ്രമുഖരെല്ലാം പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനാവുന്നതിന് തൊട്ടുമുമ്പാണ് കോലി ടി20യില്‍ നിന്ന് വിരമിച്ചത്. ടി20 റണ്‍വേട്ടക്കാരില്‍ കോലി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടി20 ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ വിജയ ശില്‍പ്പിയായത് കോലിയായിരുന്നു.

ഐപിഎല്ലില്‍ ആര്‍സിബിക്കായി തകര്‍പ്പന്‍ പ്രകടനം കോലി നടത്തുന്നുമുണ്ട്. മികച്ച ഫോമിലായിരുന്നിട്ടും കോലി ടി20 മതിയാക്കാന്‍ കാരണം ഗൗതം ഗംഭീറാണെന്ന് ആരോപിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി. ഗംഭീറും കോലിയും തമ്മില്‍ ഐപിഎല്ലിനിടെ പല തവണ ഏറ്റുമുട്ടിയതാണ്. ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലല്ല. അതുകൊണ്ടുതന്നെ കോലിയെ ടി20യില്‍ നിന്ന് ഗംഭീര്‍ ഒതുക്കുമെന്നുറപ്പാണ്.

ഇത് മുന്നില്‍ക്കണ്ടാണ് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് അഫ്രീദി പരോക്ഷമായി ആരോപിക്കുന്നത്. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് കോലി വിരമിക്കേണ്ട സമയമായിരുന്നില്ല. യുവതാരങ്ങളും സീനിയര്‍ താരങ്ങളും ചേര്‍ന്ന നിരയാണ് ഇന്ത്യക്കാവശ്യം. കോലിയില്‍ നിന്ന് യുവതാരങ്ങള്‍ക്ക് ഏറെ പഠിക്കാനാവും. അവന്‍ ഇപ്പോഴും ക്ലാസ് പ്രകടനം നടത്തുന്നു. മികച്ച ഫിറ്റ്‌നസും കോലിക്കുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് പുതിയ താരങ്ങളെത്തുമ്പോള്‍ കോലിയെപ്പോലൊരു താരം ടീമിലുള്ളത് എപ്പോഴും നല്ലതാണ്.

gautam gambhir

സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളുമുള്ള ടി20 ടീമിനെയാണ് ഇന്ത്യക്കാവശ്യം. എന്നാല്‍ കോലി പെട്ടെന്ന് വിരമിക്കാന്‍ കാരണം ഗംഭീറിന്റെ വരവാണെന്നാണ് അഫ്രീദി പറയുന്നത്. നേരത്തെ തന്നെ ഗംഭീറുമായി ഉടക്കിയിട്ടുള്ള താരമാണ് പാകിസ്താന്റെ അഫ്രീദി. പാകിസ്താന്‍-ഇന്ത്യ മത്സരത്തിനിടെ അഫ്രീദിയുമായി ഗംഭീര്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്. ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായപ്പോള്‍ വിമര്‍ശിച്ച ആളുകളിലൊരാളാണ് അഫ്രീദി.

ഗംഭീറിന്റെ മാനസിക നില ശരിയല്ലെന്നടക്കം ആരോപിച്ചിട്ടുള്ളയാളാണ് അഫ്രീദി. അതുകൊണ്ടുതന്നെ കോലിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള അഫ്രീദിയുടെ അഭിപ്രായവും ഗംഭീറിനോടുള്ള വിരോധം കൊണ്ടാണെന്ന് തന്നെ പറയാം. കോലി കൃത്യ സമയത്താണ് ടി20 മതിയാക്കിയത്. ലോകകപ്പ് നേടി വിരമിക്കാനുള്ള ഭാഗ്യം കോലിക്ക് ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലില്‍ കോലി തിളങ്ങുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ സമീപകാല പ്രകടനം മോശമായിരുന്നു.

ടി20 ലോകകപ്പ് ഫൈനലിലൊഴികെ മറ്റെല്ലാ മത്സരത്തിലും കോലി ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടുതന്നെ കോലി യുവതാരങ്ങള്‍ക്കായി വഴിമാറുകയും ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യണമെന്നാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. കോലിയുടെ വ്യക്തിപരമായ തീരുമാനമാണിതെന്ന് പറയാം. അതുകൊണ്ടുതന്നെ ഇതില്‍ ഗംഭീറിനെ പഴിക്കുന്നതില്‍ കാര്യമില്ല. രോഹിത് ശര്‍മയും കോലിയും ജഡേജയും കൃത്യ സമയത്താണ് വിരമിക്കല്‍ തീരുമാനമെടുത്തത്.

ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതിനെ എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയുടെ മുന്‍ ഓപ്പണറായ ഗംഭീര്‍ ഐപിഎല്ലിലൂടെ തന്റെ പരിശീലക മികവ് ഇതിനോടകം തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരിശീലകനായി ഗംഭീര്‍ വരുമ്പോഴും വലിയ പ്രതീക്ഷകളാണ് ടീമിനുള്ളത്. ഗംഭീറിന് കീഴില്‍ ഇന്ത്യക്ക് ഐസിസി ട്രോഫി നേടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, July 12, 2024, 13:17 [IST]
Other articles published on Jul 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+