For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

82 നോട്ടൗട്ട്, കോലിയുടെ ഈ ഇന്നിങ്സിനേക്കാള്‍ മികച്ചത് ഏതുണ്ട്? പുകഴ്ത്തി ഷഹീന്‍

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡി. ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്സിനോടു സംസാരിക്കവെയാണ് കോലിയെ അദ്ദേഹം പ്രശംസിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ കണ്ടതില്‍ വച്ച് കോലിയുടെ ഏറ്റവും ഗംഭീര ഇന്നിങ്‌സ് ഏതാണെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

2022ല്‍ നടന്ന ഐസിസി ടി20 ലോകകപ്പില്‍ പാകിസ്താനെതിരേയുള്ള കോലിയുടെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെയാണ് ഷഹീന്‍ ഓള്‍ടൈം ബെസ്റ്റായി തിരഞ്ഞെടുത്തിരിക്കുന്നത്. അന്നു മെല്‍ബണില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ തോല്‍വി മണത്ത ഇന്ത്യയെ ഏറെക്കുറെ തനിച്ചു തന്നെ കോലി ജയിപ്പിക്കുകയായിരുന്നു. അവസാനം വരെ ക്രീസില്‍ നിന്ന അദ്ദേഹം പുറത്താവാതെ 82 റണ്‍സാണ് അന്നു അടിച്ചെടുത്തത്.

VIRAT KOHLI

കോലി അന്നു കളിച്ചതു പോലെയൊരു ഇന്നിങ്‌സ് പുറത്തെടുക്കുകയെന്നതു മഹാന്‍മാരായ താരങ്ങള്‍ക്കു മാത്രം സാധിക്കുന്നതാണെന്നും ഹാരിസ് റൗഫിനെതിരായ സിക്‌സര്‍ അവിശ്വസനീയമായിരുന്നെന്നും ഷഹീന്‍ അഭിപ്രായപ്പെട്ടു. വിരാട് കോലി മഹാനായ ക്രിക്കറ്ററാണ്. മഹാനായ ഒരു താരത്തിനു മാത്രമേ അതു പോലെയൊരു ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുകയുള്ളൂ.

ഹാരിസ് റൗഫിന്റെ ഏറ്റവും മികച്ച ബോളായിരുന്നു അത്. പക്ഷെ കോലി അതു നേരെ ഗ്രൗണ്ടിനു മുകളിലൂടെ സിക്‌സറിലേക്കു പായിച്ചത് അവിശ്വസനീയം തന്നെയായിരുന്നു. വിരാട് കോലിയുടെ ആ 82 റണ്‍സ് ഉജ്ജ്വലമാണ്. അതിനേക്കാള്‍ മികച്ചൊരു ഇന്നിങ്‌സ് കരിയറില്‍ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നും ഷഹീന്‍ വ്യക്തമാക്കി.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം ആദ്യമായി കളിച്ച പ്രധാനപ്പെട്ട ടൂര്‍ണമെന്റായിരുന്നു ഓസ്‌ട്രേലിയ വേദിയായ 2022ലെ ടി20 ലോകകപ്പ്. കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ആദ്യത്തെ ചാലഞ്ച് കൂടിയായിരുന്നു ഇത്. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ തന്നെ ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യന്‍ ടീം മുഖാമുഖം വരികയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ 160 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു നല്‍കിയത്.

ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യ ഇതു അനായാസം ചേസ് ചെയ്തു ജയിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ പാക് ടീമിന്റെ ന്യൂബോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നു. നാലു വിക്കറ്റിനു 31 റണ്‍സിലേക്കു വീണ ടീം പരാജയം മണത്തു. ഇതോടെ പ്രതീക്ഷകള്‍ മുഴുവന്‍ കോലിയിലായി മാറുകയും ചെയ്തു. ഇതു കാത്ത അദ്ദേഹം ക്രീസില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

SHAHEEN AFRIDI

ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണെങ്കിലും കോലി പതറിയില്ല. അവസാനത്തെ രണ്ടോവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 31 റണ്‍സാണ് വേണ്ടിയിരുന്നത്. ഇന്ത്യക്കു ഇതു അസാധ്യമായിരിക്കുമെന്നു ആരാധകര്‍ ഭയന്നെങ്കിലും കോലിക്കു കുലുക്കമില്ലായിരുന്നു. 19ാം ഓവര്‍ ബൗള്‍ ചെയ്തത് ഹാരിസ് റൗഫായിരുന്നു. ആദ്യത്തെ നാലു ബോളില്‍ അദ്ദേഹം മൂന്നു റണ്‍സ് മാത്രമേ വഴങ്ങിയിരുന്നുള്ളൂ.

എന്നാല്‍ അടുത്ത രണ്ടു ബൗളിലും സിക്‌സര്‍ പറത്തിയ കോലി പാക് ടീമിനെയും ആരാധകരെയും സ്തബ്ധരാക്കി. 15 റണ്‍സ് ഈ ഓവറില്‍ ഇന്ത്യക്കു ലഭിക്കുകയും ചെയ്തു. അവസാന ഓവറില്‍ വിജയ റണ്‍സ് കുറിച്ച ഇന്ത്യ നാടകീയ വിജയവും സ്വന്തമാക്കുകയായിരുന്നു. 53 ബോളിലാണ് കോലി 82 റണ്‍സ് അടിച്ചെടുത്തത്. നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.

Story first published: Wednesday, August 21, 2024, 12:53 [IST]
Other articles published on Aug 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+