Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ കാര്യം സ്വാഹ! തീപ്പൊരിയായി ഷഹീന്‍, ആറു ബോളില്‍ 4 വിക്കറ്റ്, ലോക റെക്കോര്‍ഡ്

ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ തീപ്പൊരി ബൗളിങ് പ്രകടനവുമായി ടീം ഇന്ത്യക്കു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡി. ഇംഗ്ലണ്ടില്‍ നടക്കുന്ന ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റിലാണ് അദ്ദേഹം ലോക റെക്കോര്‍ഡ് കുറിച്ചത്. ആദ്യ ഓവറിലെ ആറു ബോളില്‍ നാലിലും വിക്കറ്റുകളെടുത്ത് ഷഹീന്‍ ചരിത്രമെഴുതുകയായിരുന്നു. വാര്‍വിക്‌ഷെയറുമായുള്ള നോര്‍ത്ത് ഗ്രൂപ്പ് മല്‍സരത്തില്‍ നോട്ടിങ്ഹാംഷെയറിനു വേണ്ടിയാണ് പാക് പേസര്‍ കൊടുങ്കാറ്റായി മാറിയത്.

ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ തന്നെ നാലു വിക്കറ്റുകള്‍ പിഴുത ലോകത്തിലെ ആദ്യത്തെ താരമെന്ന റെക്കോര്‍ഡാണ് ഷഹീന്‍ സ്വന്തമാക്കയിയത്. ന്യൂബോള്‍ കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ തുടക്കം മികച്ചായിരുന്നില്ല. ആദ്യ ഓവറിലെ ആദ്യ ബോള്‍ വൈഡാവുകയും പിന്നീട് ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. എതിര്‍ ടീമിന് ലഭിച്ചത് 0 ബോളില്‍ അഞ്ചു റണ്‍സ്.

SHAHEEN ARIDI

പക്ഷെ തുടര്‍ന്നങ്ങോട്ട് താന്‍ ആരാണെന്നു എതിരാളികള്‍ക്കു ഷഹീന്‍ കാണിച്ചുകൊടുക്കുകയായിരുന്നു. തൊട്ടടുത്ത ബോളില്‍ വാര്‍വിക്‌ഷെയര്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലെക്‌സ് ഡേവിസിനെ ഷഹീന്‍ ഗോള്‍ഡന്‍ ഡെക്കായി വിക്കറ്റിനു മുന്നില്‍ കുരുക്കി. കിടിലനൊരു യോര്‍ക്കര്‍ ലെങ്ത് ബോളായിരുന്നു അത്. ഷോട്ടിനായി ശ്രമിച്ച ഡേവിസ് യോര്‍ക്കര്‍ കാലില്‍ പതിച്ച ശേഷം അടിതെറ്റി വീഴുകായിരുന്നു. അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

ഷഹീന്റെ നാലു വിക്കറ്റ് പ്രകടനത്തിന്റെ വീഡിയോ

തൊട്ടടുത്ത ബോളില്‍ ക്രിസ് ബെഞ്ചമിനെയും അദ്ദേഹം പൂജ്യത്തിനു പുറത്താക്കുകയായിരുന്നു. ക്ലീന്‍ ബൗള്‍ഡായാണ് ബെഞ്ചിന്‍ ക്രീസ് വിട്ടത്. പക്ഷെ ഹാട്രിക് കുറിക്കാന്‍ ഷഹീനായില്ല. മൂന്നാമത്തെയും നാലാമത്തെയും ബോളുകളില്‍ എതിര്‍ ടീം ഓരോ സിംഗിളുകള്‍ വീതം നേടി.

പക്ഷെ അഞ്ചാമത്തെ ബോളില്‍ ഷഹീന്‍ വീണ്ടും ആഞ്ഞടിച്ചു. ഡാന്‍ മൗസ്ലെയെയാണ് അദ്ദേഹം മടക്കിയത്. രണ്ടു ബോളില്‍ നിന്നും ഒരു റണ്‍സെടുത്ത മൗസ്ലെയെ ഓലി സ്‌റ്റോണ്‍ കിടിലന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ കൊണ്ടും ഷഹീന്‍ തൃപ്തിപ്പെട്ടില്ല. അവസാന ബോളില്‍ നാലാമത്തെ വിക്കറ്റും അദ്ദേഹം പോക്കറ്റിലാക്കി. പുതുതായി ക്രീസിലെത്തിയ എഡ് ബര്‍നാര്‍ഡിനെ ഷഹീന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

പക്ഷെ ഷഹീന്റെ മാജിക്കല്‍ സ്‌പെല്ലിനും മല്‍സരത്തില്‍ നോട്ടിങ്ഹാഷെയറിനെ വിജയിപ്പിക്കാനായില്ല. 169 റണ്‍സിന്റെ വിജയലക്ഷ്യം രണ്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ വാര്‍ക്‌ഷെയര്‍ മറികടക്കുകയായിരുന്നു. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും ഓപ്പണിങ് ബാറ്റര്‍ റോബര്‍ട്ട് യേറ്റ്‌സ് പതറിയില്ല.

46 ബോളില്‍ 65 റണ്‍സെടുത്ത അദ്ദേഹത്തിന്റെ മികവില്‍ 19.1 ഓവറില്‍ എട്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ വാര്‍വിക്‌ഷെയര്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഷഹീന്‍ നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 29 റണ്‍സിനു നാലു വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ ഓവറിലെ നാലു വിക്കറ്റ് നേട്ടം മാറ്റിനിര്‍ത്തിയാല്‍ മറ്റു വിക്കറ്റൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല.

SHAHEEN AFRIDI

അതേസമയം, ഷഹീന്റെ മാരക ഫോം വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കു വലിയ വെല്ലുവിളി തന്നെയായിരിക്കും. ഒക്ടോബര്‍ 15നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ പോരാട്ടം. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിലായിരുന്നു അവസാനമായി ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. അന്നു ഗ്രൂപ്പു ഘട്ടത്തില്‍ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ ഇന്ത്യ കഷ്ടിച്ചു ജയിച്ചു കയറുകയായിരുന്നു.

അതിനു മുമ്പുള്ള ഏഷ്യാ കപ്പില്‍ രണ്ടു തവണ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യയും പാകിസ്താനും ഓരോ ജയം വീതം പങ്കിടുകയായിരുന്നു. ഇത്തവണ ഏകദിന ലോകകപ്പില്‍ മാത്രമല്ല അതിനു മുമ്പ് നടക്കുന്ന ഏഷ്യാ കപ്പിലും ഇന്ത്യ- പാക് പോര് നടക്കാനിരിക്കുകയാണ്. ഒരേ ഗ്രൂപ്പിലാണ് ഇത്തവണയും ഇരുടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്.

Story first published: Saturday, July 1, 2023, 10:32 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+