For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടു ബോള്‍, രണ്ടു വിക്കറ്റ്! ന്യൂബോളില്‍ തീയായി വീണ്ടും ഷഹീന്‍, ഇന്ത്യക്ക് ചങ്കിടിപ്പ്, വീഡിയോ

ലോക ക്രിക്കറ്റില്‍ നിലവില്‍ ന്യൂബോള്‍ കൊണ്ടു നാശംവിതയ്ക്കാന്‍ തന്നേക്കാള്‍ അപകടകാരിയായ മറ്റൊരു ബൗളറില്ലെന്നു വീണ്ടും അടിവരയിടുകയാണ് പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡി. ഇടംകൈയന്‍ ബൗളറായ അദ്ദേഹം ന്യൂബോളില്‍ വ്യത്യസ്ത വേഗതയിലുള്ള യോര്‍ക്കറുകള്‍ എറിയുന്നതില്‍ മിടുക്കനാണ്. അതിവേഗത്തിലും അതുപോലെ തന്നെ വേഗത വളരെ കുറച്ചുമെല്ലാം ഷഹീന്റെ യോര്‍ക്കറുകള്‍ പ്രതീക്ഷിക്കാം.

ഈ കാരണത്താല്‍ തന്നെ ക്രീസിലുള്ള ബാറ്ററും ആശയക്കുഴപ്പത്തിലാവും. അടുത്ത ബോളില്‍ ഷഹീന്‍ എന്താണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നു ബാറ്റര്‍ക്കു ഊഹിക്കാന്‍ പോലും സാധിക്കില്ല. ഈ കാരണത്താല്‍ ബാറ്റര്‍മാര്‍ പലപ്പോഴും ബൗള്‍ഡാവുകയോ, വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയോ ചെയ്യുന്നു.

SHAHEEN AFRIDI

ഇംഗ്ലണ്ടില്‍ നടക്കുന്ന ദി ഹണ്ട്രഡ് ടൂര്‍ണമെന്റിലും ന്യൂബോള്‍ കൊണ്ട് തീപാറിച്ചിരിക്കുകയാണ് അഫ്രീഡി. ടൂര്‍ണമെന്റിലെ അരങ്ങേറ്റ മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ മാജിക്കല്‍ പ്രകടനം. വെല്‍ഷ് ഫയറും മാഞ്ചസ്റ്റര്‍ ഒറിജിനല്‍സും തമ്മിലുള്ള കളിയിലായിരുന്നു പാക് പേസര്‍ കൊടുങ്കാറ്റായത്.

ആദ്യ ഓവറില്‍ രണ്ടു വിക്കറ്റുകളെടുത്ത ഷഹീന്റെ പ്രകടനം കാണാം, വീഡിയോ

വെല്‍ഷ് ഫയറിന്റെ താരമായിരുന്നു ഷഹീന്‍. മഴ തടസ്സപ്പെടുത്തിയ കളിയില്‍ മാഞ്ചസ്റ്ററിനു 40 ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 95 റണ്‍സായിരുന്നു. ആദ്യ ഓവറില്‍ തന്നെ അവര്‍ക്കു ഇരട്ട പ്രഹരമേല്‍പ്പിച്ച് ഷഹീന്‍ ടീമിന്റെ പ്രതീക്ഷയ്ക്കപ്പുറത്തെ തുടക്കം നല്‍കുകയും ചെയ്തു.

ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ ബോളില്‍ തന്നെ അപകടകാരിയായ ഫില്‍ സാള്‍ട്ടിനെ ഷഹീന്‍ തകര്‍പ്പന്‍ ഇന്‍സ്വിങ്ങറിലൂടെ വിക്കറ്റിനു മുന്നില്‍ കുരുക്കി. കളിക്കാന്‍ അസാധ്യമെന്നു പറയാവുന്ന ബോളായിരുന്നു ഇത്. ലെഗ് സൈഡിലേക്കു ഫ്‌ളിക്ക് ചെയ്യാനാണ് സാള്‍ട്ട് ശ്രമിച്ചതെങ്കിലും ബോളിന്റെ വേഗത കാരണം കണക്കുകൂട്ടല്‍ പിഴച്ചു. നേരെ കാലിലാണ് ബോള്‍ പതിച്ചത്. ഷഹീന്റെ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ടും വിധിക്കുകയായിരുന്നു.

സാള്‍ട്ടിനെ വീഴ്ത്തിയ ബോളിന്റെ കാര്‍ബണ്‍ കോപ്പിയായിരുന്നു അടുത്ത ബോളും. ഇത്തവണ സ്‌ട്രൈക്ക് നേരിട്ടത് ലോറി ഇവാന്‍സാണ്. അതു പ്രതിരോധിക്കാനായിരുന്നു ഇവാന്‍സിന്റെ ശ്രമം. പക്ഷെ അദ്ദേഹത്തിന്റെ ബാറ്റ് കൃത്യസമയത്തു താഴേക്കു വരുന്നതിനു മുമ്പ് തന്നെ ബോള്‍ കാലില്‍ പതിക്കുകയായിരുന്നു. പിന്നാലെ ഷഹീന്റെ അടുത്ത അപ്പീല്‍. അംപയറുടെ തീരുമാനം ഔട്ട് തന്നെ. ഈ മല്‍സരത്തില്‍ ഷഹീന്റെ ടീം ഒമ്പതു റണ്‍സിന്റെ ത്രില്ലിങ് വിജയം സ്വന്തമാക്കുകയും ചെയ്തു.

SHAHEEN AFRIDI

ഇതാദ്യമായിട്ടല്ല കരിയറില്‍ ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ ഒന്നോ, അതിലധികമോ വിക്കറ്റുകള്‍ പിഴുത് എതിരാളികളെ ഞെട്ടിക്കുന്നത്. നേരത്തേ ന്യൂസിലാന്‍ഡുമായുള്ള ടി20 മല്‍സരത്തില്‍ അദ്ദേഹം ആദ്യ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ പിഴുതിരുന്നു.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ രോഹിത് ശര്‍മയെ ഷഹീന്‍ ആദ്യ ഓവറില്‍ വീഴ്ത്തിയിരുന്നു. കൂടാതെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ ഒരു മല്‍സരത്തില്‍ രണ്ടും ഇംഗ്ലണ്ടിലെ വിറ്റാലിറ്റി ബ്ലാസ്റ്റില്‍ നാലും വിക്കറ്റുകള്‍ ഷഹീന്‍ ആദ്യ ഓവറില്‍ കടപുഴക്കിയിരുന്നു.

ദി ഹണ്ട്രഡിലെ അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ഓവറിലെ രണ്ടു വിക്കറ്റ് പ്രകടനം ഇന്ത്യന്‍ ടീമിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്. അടുത്ത മാസം ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലര്‍ നടക്കാനിരിക്കുകയാണ്.

ഷഹീനെ നേരിടാന്‍ ഇന്ത്യ ഇപ്പോള്‍ തന്നെ തയ്യാറെടുപ്പ് ആരംഭിക്കുന്നതായിരിക്കും നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്. ഏഷ്യാ കപ്പില്‍ ഫൈനലിലുള്‍പ്പെടെ പരമാവധി മൂന്നു തവണ വരെ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരാന്‍ സാധ്യതയുണ്ട്. അതിനു ശേഷം ഒക്ടോബറില്‍ ഏകദിന ലോകകപ്പിലും ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കും.

Story first published: Thursday, August 3, 2023, 16:20 [IST]
Other articles published on Aug 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+