Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഗെയ്‌ലിനെ എങ്ങനെ പൂട്ടാം? ധോണിയുടെ ഉപദേശം തേടി, മറുപടി വെളിപ്പെടുത്തി നദീം

മുംബൈ: ഇന്ത്യന്‍ ടീമിനു വേണ്ടി ഒരേയൊരു ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഇടംകൈയന്‍ സ്പിന്നര്‍ ഷഹബാസ് നദീം. കരിയറിന്റെ പല ഘട്ടത്തില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഉപദേശം താരം തേടിയിട്ടുണ്ട്. അത്തരമൊരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നദീം.

ഐപിഎല്ലിലെ അനുഭവങ്ങളെക്കുറിച്ച് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ തളയ്ക്കാനുള്ള ടിപ്‌സുകള്‍ തേടി താന്‍ ധോണിയെ സമീപിച്ചിരുന്നതായും അന്നു ലഭിച്ച മറുപടി എന്തായിരുന്നുവെന്നും നദീം തുറന്നു പറഞ്ഞത്.

ചൈനാമാന്‍ ബൗളിങ്

കുട്ടിക്കാലത്തു ഞങ്ങള്‍ താമസിച്ചിരുന്ന ഏരിയയില്‍ കോര്‍ക്ക് ബോള്‍ കൊണ്ടായിരുന്നു. ക്രിക്കറ്റ് കളിച്ചിരുന്നത് ഇതിന് സീം ലഭിക്കില്ല, ഫിംഗര്‍ സ്പിന്‍ കൊണ്ടും വലിയ കാര്യമില്ല. തുടര്‍ന്നാണ് ചൈനാമാന്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങിയ
ത്. കുട്ടിക്കാലം മുതല്‍ ഇതേ ബൗളിങ് ചെയ്തു വരികയാണ്.
പിന്നീട് ഐപിഎല്ലില്‍ വന്നപ്പോള്‍ ക്രിസ് ഗെയ്‌ലിനെതിരേ ബൗള്‍ ചെയ്യാന്‍ ചൈനാമാന്‍ വീണ്ടും പരിശീലിക്കാന്‍ തുടങ്ങി. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴൊന്നും ഗെയ്‌ലിനെതിരേ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇടംകൈയന്‍ സ്പിന്നര്‍മാരെ ഗെയ്ല്‍ നന്നായി പ്രഹരിക്കുമെന്ന് പലരും തനിക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഭയന്നാണ് ചൈനാമാന്‍ വീണ്ടും പൊടിതട്ടിയെടുത്തത്. ഗെയ്‌ലിനെതിരേ ബൗള്‍ ചെയ്യുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെ രണ്ടു വര്‍ഷം ചൈനാമാന്‍ പരിശീലിച്ചതായി നദീ വ്യക്തമാക്കി

ധോണിയുടെ അഭിപ്രായം തേടി

ധോണിക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ എന്താണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരിക്കല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണിയോട് താന്‍ ചോദിച്ചിരുന്നതായും വളരെ രസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയതെന്നും നദീം വെളിപ്പെടുത്തി.
വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനെത്തിയപ്പോഴായിരുന്നു മഹിഭായിയെ കണ്ടത്. മറ്റു ബാറ്റ്‌സ്മാന്‍ക്കെതിരേയൊന്നും ബൗള്‍ ചെയ്യുന്നതിനെക്കുറിച്ച് ആശങ്കയില്ലെന്നും എന്നാല്‍ ഗെയ്‌ലിനെതിരേ എങ്ങനെയായിരിക്കണം ഇടംകൈയന്‍ സ്പിന്നര്‍ ബൗള്‍ ചെയ്യേണ്ടതെന്നും അദ്ദേഹത്തോടു ചോദിച്ചു. ഗെയ്‌ലിനെതിരേ നീ ബൗള്‍ ചെയ്യാതിരിക്കുന്നതായിരിക്കും ഏറ്റവും നല്ലത് എന്നായിരുന്നു ധോണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയെന്നു നദീം കൂട്ടിച്ചേര്‍ത്തു.

തന്ത്രം ഉപദേശിച്ചു

ആദ്യം തമാശയായി പ്രതികരിച്ചെങ്കിലും തൊട്ടുപിന്നാലെ ഗെയ്‌ലിനെ പൂട്ടാനുള്ള ചില വഴികളും ധോണി തനിക്കു ഉപദേശിച്ച് നല്‍കിയകായി നദീം വ്യക്തമാക്കി. ഒന്നുകില്‍ ഷോട്ട് കളിക്കാനാവാത്ത വിധത്തില്‍ ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന തരത്തിലോ അല്ലെങ്കില്‍ പാഡുകളുമായി വളരെ ക്ലോസായോ പന്തെറിയുക. അങ്ങനെയാണെങ്കില്‍ ഗെയ്ല്‍ സിംഗിള്‍ നേടുമെന്നായിരുന്നു ധോണിയുടെ ഉപദേശം.
ചൈനാ മാന്‍ ഗെയ്‌ലിനെതിരേ ബൗള്‍ ചെയ്യാമോയെന്ന ചോദ്യത്തിന് അത് വളരെ നല്ലതാണെന്നായിരുന്നു ധോണിയുടെ മറുപടി. എന്നാല്‍ നല്ല വേഗം പന്തിനുണ്ടായിരിക്കണം. സ്ലോ ആയാല്‍ ഷോട്ട് കളിക്കാന്‍ അദ്ദേഹത്തിന് സമയം ലഭിക്കും. ധോണിയുടെ ഈ ഉപദേശം മനസ്സില്‍ വച്ചായിരുന്നു പിന്നീട് പരിശീലനമെന്നു നദീം വ്യക്തമാക്കി.

Story first published: Thursday, June 25, 2020, 18:37 [IST]
Other articles published on Jun 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+