Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നദീമിന്റെ കാര്യം തീരുമാനമായി, ടെസ്റ്റ് അരങ്ങേറ്റത്തിന് അക്ഷര്‍ പട്ടേല്‍

ചെന്നൈ: ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ നിന്നും സ്പിന്നര്‍ ഷഹബാസ് നദീമിനെ ഒഴിവാക്കി. പരിക്കില്‍ നിന്നും മുക്തനായ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തതോടെയാണ് നദീമിനെ ഇന്ത്യ തഴഞ്ഞത്. ഇംഗ്ലണ്ടിനെതിരേയുള്ളള ആദ്യ ടെസ്റ്റില്‍ അക്ഷറിന്റെ അഭാവത്തില്‍ പകരക്കാരനായി ടീമിലേക്കു വന്ന നദീമിന് പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴുകയും ചെയ്തിരുന്നു. പക്ഷെ കളിയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലേക്കാണ് നദീമിനെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

India face 3 headaches before picking playing XI | Oneindia Malayalam
1

ആദ്യ ടെസ്റ്റില്‍ അക്ഷര്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം കാല്‍മുട്ടിനു വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു. ഇതോടെയാണ് റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന നദീം ടീമിലേക്കു വന്നത്. അക്ഷര്‍ ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുകയാണെന്നും രണ്ടാം ടെസ്റ്റില്‍ അരങ്ങേറുമെന്നും ബിസിസിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റിലും സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കില്ലെന്നാണ് വിവരം.

ബാറ്റിങില്‍ കൂടി ആശ്രയിക്കാവുന്ന വാഷിങ്ടണ്‍ സുന്ദറിനെ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്തിയേക്കും. ഏഴാം നമ്പറില്‍ സുന്ദര്‍ കളിക്കുന്നത് ബാറ്റിങിന് ആഴംകൂട്ടുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ആദ്യടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ഒരു വിക്കറ്റ് പോലും താരത്തിനു വീഴ്ത്താനായിരുന്നില്ല. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ സുന്ദര്‍ 85 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 227 റണ്‍സിന്റെ വമ്പന്‍ തോല്‍വിയേറ്റു വാങ്ങിയിരുന്നു. നായകന്‍ ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ തോല്‍വിക്കു പ്രധാന കാരണം. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ആതിഥേയര്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍.
സ്റ്റാന്റ്‌ബൈ താരങ്ങള്‍- കെഎസ് ഭരത്, അഭിമന്യു ഈശ്വരന്‍, ഷഹബാസ് നദീം, രാഹുല്‍ ചഹര്‍, പ്രിയങ്ക് പഞ്ചാല്‍.
നെറ്റ് ബൗളര്‍മാര്‍- അങ്കിത് രാജ്പുത്, ആവേശ് ഖാന്‍, സന്ദീപ് വാര്യര്‍, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാര്‍.

Story first published: Friday, February 12, 2021, 10:16 [IST]
Other articles published on Feb 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+