ഐപിഎല്‍: ഈഡന്‍ ദുരന്തം... ടീം ആവേശം കാണിച്ചില്ല, കെകെആര്‍ ആരാധകരോട് മാപ്പുചോദിച്ച് കിങ് ഖാന്‍
കൊല്‍ക്കത്ത: ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കനത്ത പരാജയമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഏറ്റുവാങ്ങിയത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ മുന്‍ ജേതാക്കളെ വാരിക്കളയുകയായിരുന്നു. 102 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് കൊല്‍ക്കത്തയ്‌ക്കെതിരേ അവരുടെ മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ മുംബൈ ആഘോഷിച്ചത്. ടീമിന്റെ വിജയം കാണാനെത്തിയ ബോളിവുഡ് സൂപ്പര്‍ താരവും കെകെആര്‍ ഉടമയുമായ ഷാരൂഖ് ഖാന്‍ പലപ്പോഴും നിരാശ മൂലം തല താഴ്ത്തിയിരിക്കുന്നത് കാണാമായിരുന്നു. ടീമിന്റെ ദയനീയ തോല്‍വിയില്‍ ഷാരൂഖ് ആരാധകരോടു മാപ്പു ചോദിച്ചിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് കെകെആര്‍ ആരാധകരോട് കിങ് ഖാന്‍ ക്ഷമ ചോദിച്ചത്.

ജയിച്ചാലും തോറ്റാലും സ്‌പോര്‍ട്‌സില്‍ എല്ലായ്‌പ്പോഴും വേണ്ടത് ജയിക്കാനുള്ള അതിയായ ആഗ്രഹവും ശ്രമവുമാണ്. അതുണ്ടെങ്കില്‍ ജയിച്ചാലും തോറ്റാലും വിഷയമല്ല. എന്നാല്‍ മുംബൈക്കതിരേ കെകെആര്‍ ടീമിന് ജയിക്കാനുള്ള ആവേശം കണ്ടില്ല. അതുകൊണ്ട് ടീമിന്റെ ബോസെന്ന നിലയില്‍ ആരാധകരോടു മാപ്പു ചോദിക്കുകയാണെന്നു ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 210 റണ്‍സ് നേടിയപ്പോള്‍ തന്നെ കൊല്‍ക്കത്തയുടെ വിജയപ്രതീക്ഷ അസ്തമിച്ചിരുന്നു. എന്നാല്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് കെകെആര്‍ കീഴടങ്ങിയത്. 18.1 ഓവറില്‍ വെറും 108 റണ്‍സില്‍ കൊല്‍ക്കത്ത ഓള്‍ ഔട്ടാവുകയായിരുന്നു. കൊല്‍ക്കത്ത നിരയില്‍ ഒരാള്‍ പോലും 25 റണ്‍സ് തികച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications