Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മന്ദാനയും പതിനഞ്ചുകാരി ഷഫാലിയും തകര്‍ത്തടിച്ചു; ടി20യില്‍ വിന്‍ഡിസിനെതിരെ ഇന്ത്യയ്ക്ക് ജയം

ഗ്രോസ് ഐസ്ലറ്റ്: വെസ്റ്റിന്‍ഡീസിനതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 84 ജയം. നിശ്ചിത 20 ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലെത്തി. ഷഫാലി വര്‍മയും സ്മൃതി മന്ദാനയുമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി പതിനഞ്ച് വയസ് മാത്രം പ്രായമുള്ള ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ആദ്യ വിക്കറ്റില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ടാണ് സമ്മാനിച്ചത്. ഷെഫാലി 49 പന്തില്‍ 73 റണ്‍സും മന്ദാന 46 പന്തില്‍ 67 റണ്‍സുമെടുത്തു. 13 പന്തില്‍ 21 റണ്‍സെടുത്ത ഹര്‍മന്‍പ്രീതും 7 പന്തില്‍ 15 റണ്‍സെടുത്ത വേദ കൃഷ്ണമൂര്‍ത്തിയും മികവുകാട്ടി. ഷക്കേര സെല്‍മാന്‍, അനിസ മുഹമ്മദ് എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

india-windies

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തിളങ്ങാനായില്ല. ഷെമാനി കാംബെല്‍(33) ആണ് ടോസ് സ്‌കോറര്‍. മറ്റു കളിക്കാര്‍ക്കൊന്നും 15 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. ഇന്ത്യയുടെ കണിശതയാര്‍ന്ന ബൗളിങ്ങാണ് വിന്‍ഡീസ് താരങ്ങളെ പിടിച്ചുകെട്ടിയത്. ശിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ് എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.

Story first published: Sunday, November 10, 2019, 14:09 [IST]
Other articles published on Nov 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+