മങ്കാദിങ് ഔട്ട്; അശ്വിന്റെ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ അധിക്ഷേപം; ഭാര്യയുടെ പ്രതികരണം

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ജോസ് ബട്ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിന് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായ ആര്‍ അശ്വിന് പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഏറിവരികയാണ്. ഇതിനിടെ അശ്വിന്റെ ഭാര്യയ്ക്കും മകള്‍ക്കും സോഷ്യല്‍ മീഡിയവഴി അധിക്ഷേപകരമായ പരാമര്‍ശങ്ങളും പ്രത്യക്ഷപ്പെട്ടു.
അച്ഛന്‍ ചതിയനാണെന്നും ഭാവിയില്‍ മകളും ചതിക്കുമെന്നുമാണ് ഇന്‍സ്റ്റഗ്രാമിലെ അശ്വിന്റെ ഭാര്യയുടെ ചിത്രത്തിന് കീഴില്‍ ഒരാള്‍ പറയുന്നത്. ഭാര്യയ്‌ക്കെതിരെ അശ്ലീല പരാമര്‍ശവും ചിലര്‍ നടത്തുന്നുണ്ട്. ക്രിക്കറ്റിന്റെ സ്പിരിറ്റിന് യോജിച്ചതല്ല അശ്വിന്റെ പ്രവര്‍ത്തി എന്ന് പറയുന്നവര്‍ തന്നെ ഈ രീതിയില്‍ പ്രതികരിക്കുന്നത് നാണക്കേടായിരിക്കുകയാണ്.

അശ്വിന്റെ ഭാര്യയുടെ പ്രതികരണം
അശ്വിന്റെ ഭാര്യ പ്രീതി അശ്വിന്‍ തങ്ങള്‍ക്കുനേരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്ക് പ്രതികരിച്ചു. ക്രിക്കറ്റില്‍ നിയമങ്ങളും ക്യാമറകളുമുണ്ട്. നിങ്ങള്‍ എന്നെ വെറുതെവിടൂ. അശ്വിന്റെ ടൈം ലൈനില്‍ പറയാനുള്ളത് പറയൂ എന്നാണ് പ്രീതി പറയുന്നത്. തനിക്കും മകള്‍ക്കുമെതിരെ ഈ രീതിയില്‍ അധിക്ഷേപം നടത്തുന്നത് എത്ര മോശമായ കാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അശ്വിന്റെ പ്രതികരണം
മങ്കാദിങ് പുറത്താക്കലിനെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ അശ്വിന്‍ ന്യായീകരിക്കുകയാണ് ചെയ്തത്. ക്രിക്കറ്റ് നിയമത്തില്‍പ്പെട്ട കാര്യം തന്നെയാണ് താന്‍ ചെയ്തതെന്ന് അശ്വിന്‍ മത്സരശേഷം വ്യക്തമാക്കി. തന്റെ നടപടി വളരെ സ്വാഭാവികമായി സംഭവിച്ച കാര്യമാണ്. അത്തരമൊരു കാര്യം നേരത്തേ ആസൂത്രണം ചെയ്തതൊന്നും അല്ലെന്നും അശ്വിന്‍ പറഞ്ഞു.

രൂക്ഷ വിമര്‍ശനങ്ങളുമായി താരങ്ങള്‍
അശ്വിന്‍ നേരത്തെയും ഈ രീതിയില്‍ അന്താരാഷ്ട്ര മത്സരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന സെവാഗ് അപ്പീല്‍ ചെയ്യാത്തതോടെയാണ് ബാറ്റ്‌സ്മാന്‍ പുറത്താകാതിരുന്നത്. അശ്വിന് മുന്‍താരങ്ങളുടെ രൂക്ഷ വിമര്‍ശനമാണ്. മുഹമ്മദ് കൈഫ്, ഷെയ്ന്‍ വോണ്‍, ആകാശ് ചോപ്ര, സ്‌കോട്ട് സ്‌റ്റൈറിസ് തുടങ്ങിയ മുന്‍ കളിക്കാരും ഇപ്പോഴത്തെ കളിക്കാരുമെല്ലാം അശ്വിന്റെ പ്രവര്‍ത്തി ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications