Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാഷിദ് ചെറിയ 'മീനല്ല', റെക്കോര്‍ഡുകളുടെ തമ്പുരാന്‍... 19 വയസ്സിനുള്ളില്‍ റെക്കോര്‍ഡ് മഴ!!

ലോക ക്രിക്കറ്റിലെ സകല റെക്കോര്‍ഡുകളും കടപുഴക്കുമെന്ന തരത്തിലേക്ക് അതിവേഗം വളരുകയാണ് അഫ്ഗാനിസ്താന്റെ സ്പിന്‍ വിസ്മയമായി മാറിയ റാഷിദ് ഖാന്‍. 19 വയസ്സ് മാത്രമേയുള്ളൂവെങ്കിലും ഇതിനകം റാഷിദ് പഴങ്കഥയാക്കിയ റെക്കോര്‍ഡുകളുടെ എണ്ണം രണ്ടക്ക സംഖ്യ പിന്നിട്ടു കഴിഞ്ഞു. ഇതേ ഫോമില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും കളിക്കാനായാല്‍ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ തീര്‍ച്ചയായും റാഷിദുണ്ടാവും.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയും കഴിഞ്ഞ രണ്ടു സീസണുകളില്‍ മിന്നുന്ന പ്രകടനം നടത്തിയ റാഷിദ് ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരനാണ്. റാഷിദ് തന്റെ പേരില്‍ കുറിച്ച റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

 പ്രായം കുറഞ്ഞ ക്യാപ്റ്റന്‍

പ്രായം കുറഞ്ഞ ക്യാപ്റ്റന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സീനിയര്‍ ടീമിനെ നയിച്ച ഏറ്റവും കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് റാഷിദിന്റെ പേരിലാണ്. 19 വയസ്സും 165 ദിവസവും പ്രായമുള്ളപ്പോഴാണ് 2018 മാര്‍ച്ചില്‍ താരം അഫ്ഗാനിസ്താന്റെ ക്യാപ്റ്റനായത്.
ലോകകപ്പ് യോഗ്യതാ മല്‍സരത്തിലായിരുന്നു ക്യാപ്റ്റനായുള്ള താരത്തിന്റെ അരങ്ങേറ്റം. ഏകദിനത്തിലാണ് റാഷിദ് ആദ്യായി ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞത്.

അതിവേഗം 100 വിക്കറ്റ്

അതിവേഗം 100 വിക്കറ്റ്

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേട്ടം കൈവരിച്ച താരം റാഷിദാണ്. വെറും 44 മല്‍സരങ്ങളില്‍ നിന്നാണ് വിക്കറ്റ് വേട്ടയില്‍ താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഓസ്‌ട്രേലിയന്‍ യുവ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് റാഷിദ് മറികടക്കുകയായിരുന്നു. 52 മല്‍സരങ്ങളില്‍ നിന്നായിരുന്നു താരം 100 വിക്കറ്റ് നേടിയത്.

പ്രായം കുറഞ്ഞ ഒന്നാംറാങ്കുകാരന്‍

പ്രായം കുറഞ്ഞ ഒന്നാംറാങ്കുകാരന്‍

ഐസിസിയുടെ ഏകദിന റാങ്കിങില്‍ (ബാറ്റിങ്, ബൗളിങ്) തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് റാഷിദ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് റാഷിദ് ഈ നേട്ടം കൈവരിച്ചത്.
ബൗളിങില്‍ പാകിസ്താന്റെ മുന്‍ സ്പിന്‍ താരമായിരുന്ന സഖ്‌ലയ്ന്‍ മുഷ്താഖിന്റെ പേരിലുള്ള 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് റാഷിദിനു മുന്നില്‍ വഴിമാറിയത്. ബാറ്റിങില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്നു നേരത്തേ പ്രായം കുറഞ്ഞ ഒന്നാം റാങ്കുകാരനെന്ന റെക്കോര്‍ഡ്. 7,092 ദിവസം പ്രായമുള്ളപ്പോഴാണ് റാഷിദ് നമ്പര്‍ വണ്‍ പദവിയിലെത്തിയത്.

കുട്ടി ക്രിക്കറ്റിലും റെക്കോര്‍ഡ്

കുട്ടി ക്രിക്കറ്റിലും റെക്കോര്‍ഡ്

ഏകദിനത്തില്‍ മാത്രമല്ല ട്വന്റി20 ക്രിക്കറ്റിലെയും ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം റാങ്കുകാരനെന്ന റെക്കോര്‍ഡും റാഷിദിന്റെ പേരിലാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് താരം ലോക റാങ്കിങില്‍ തലപ്പത്തെത്തിയത്.

അസോസിയേറ്റ് പ്ലെയര്‍ പുരസ്‌കാരം

അസോസിയേറ്റ് പ്ലെയര്‍ പുരസ്‌കാരം

അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരത്തിന് ഐസിസി ഓരോ വര്‍ഷവും പുരസ്‌കാരം സമ്മാനിക്കാറുണ്ട്. അസോസിയേറ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനായ ഏറ്റവും പ്രായം കുറഞ്ഞ താരം റാഷിദാണ്.
2017ല്‍ 18 വയസ്സ് മാത്രമുള്ളപ്പോഴാണ് അദ്ദേഹം അസോസിയേറ്റ് പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്.

ട്വന്റി20യില്‍ അതിവേഗം 50 വിക്കറ്റ്

ട്വന്റി20യില്‍ അതിവേഗം 50 വിക്കറ്റ്

അന്താരാഷ്ട്ര ടിട്വന്റിയില്‍ അതിവേഗം 50 വിക്കറ്റുകള്‍ തികച്ച ബൗളറെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് റാഷിദ്.
2015ല്‍ അരങ്ങേറിയ ശേഷം വെറും രണ്ടു വര്‍ഷവും 220 ദിവസവും കൊണ്ടാണ് താരം 50 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.

രണ്ടോവറില്‍ അഞ്ച് വിക്കറ്റ്

രണ്ടോവറില്‍ അഞ്ച് വിക്കറ്റ്

അന്താരാഷ്ട്ര ട്വന്റി20യില്‍ വെറും രണ്ടോവറില്‍ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ഏക ബൗളറാണ് റാഷിദ്. 2017 ഫെബ്രുവരിയില്‍ അയര്‍ലന്‍ഡിനെതിരായ ട്വന്റി20 മല്‍സരത്തിലാണ് രണ്ടോവറില്‍ മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു പേരെ റാഷിദ് പുറത്താക്കിയത്.
മാത്രമല്ല രണ്ടോവറില്‍ മൂന്നു റണ്‍സിന് അഞ്ചു വിക്കറ്റെന്നത് ട്വന്റി20യില്‍ ഒരു അഫ്ഗാന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണ്.

 ഏകദിനത്തില്‍ ഏഴു വിക്കറ്റ് നേട്ടം

ഏകദിനത്തില്‍ ഏഴു വിക്കറ്റ് നേട്ടം

ഏകദിന ക്രിക്കറ്റില്‍ ഒരൊറ്റ കളിയില്‍ തന്നെ ഏഴു വിക്കറ്റ് നേടിയ അസോസിയേറ്റ് ടീമില്‍ നിന്നുള്ള ആദ്യ താരമാണ് റാഷിദ്. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലാണ് റാഷിദ് ഏഴു പേരുടെ വിക്കറ്റ് കൊയ്തത്.
ഏകദിനത്തില്‍ എക്കാലത്തെയും മികച്ച നാലാമത്തെ ബൗളിങ് പ്രകടനം കൂടിയാണിത്.

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റ്

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റ്

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അസോസിയേറ്റ് പ്ലെയറാണ് റാഷിദ്. കഴിഞ്ഞ വര്‍ഷമാണ് താരം ഈ റെക്കോര്‍ഡഡിട്ടത്. 2017ല്‍ 60 വിക്കറ്റുകളാണ് റാഷിദ് പോക്കറ്റിലാക്കിയത്.

 ഐപിഎല്ലിലും റെക്കോര്‍ഡ്

ഐപിഎല്ലിലും റെക്കോര്‍ഡ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും റാഷിദ് റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 2017 ഫെബ്രുവരിയിലെ ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ് റാഷിദിനെ സണ്‍റൈസേഴ്‌സ് ഹൈദരാാബാദ് സ്വന്തമാക്കിയത്. ഐപിഎല്‍ ലേലത്തില്‍ ഒരു അസോസിയേറ്റ് താരത്തിനു ലഭിച്ച ഏറ്റവുമുയര്‍ന്ന തുകയായിരുന്നു ഇത്.

സിപിഎല്ലിലെ ആദ്യ ഹാട്രിക്ക്

സിപിഎല്ലിലെ ആദ്യ ഹാട്രിക്ക്

ഐപിഎല്‍ മാതൃകയിലുള്ള ട്വന്റി20 ടൂര്‍ണമെന്റായ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിവഎല്‍) ഹാട്രിക്ക് നേടിയ ആദ്യത്തെ താരമാണ് റാഷിദ്. 2017 സീസണില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനു വേണ്ടിയായിരുന്നു താരത്തിന്റെ ഹാട്രിക് പ്രകടനം.

Story first published: Thursday, June 7, 2018, 11:38 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+